Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ കൈ അവളുടെ കാൽമുട്ടിന് മുകളിലേക്ക് കയറി; എന്തോ പെട്ടെന്ന് ഞാൻ കൈ പിൻവലിച്ചു; ആ സമയം നായിക സ്വാസിക പറഞ്ഞ കമന്റ് എനിക്കൊരു സർട്ടിഫിക്കറ്റായിരുന്നു; ചതുരത്തിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് അലൻസിയർ

എന്റെ കൈ അവളുടെ കാൽമുട്ടിന് മുകളിലേക്ക് കയറി; എന്തോ പെട്ടെന്ന് ഞാൻ കൈ പിൻവലിച്ചു; ആ സമയം നായിക സ്വാസിക പറഞ്ഞ കമന്റ് എനിക്കൊരു സർട്ടിഫിക്കറ്റായിരുന്നു; ചതുരത്തിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് അലൻസിയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉള്ളടക്കത്തിലെ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമായാണ് സിദ്ധാർത്ഥ് ഭരതൻ സംവിധായം ചെയ്ത ചതുരം.തിയേറ്ററുകളിൽ സമിശ്രപ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.സിനിമയ്‌ക്കൊപ്പം തന്നെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിനേതാക്കൾ നടത്തിയ പരാമർശങ്ങളും വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അലൻസിയർ

ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അലൻസിയറിന്റെ വെളിപ്പെടുത്തൽ.ആ രംഗം പലപ്പോഴും ഇത്തിരി കടന്നുപോയതു പോലെ തോന്നിയിരുന്നുവെന്ന് അലൻസിയർ പറഞ്ഞു. എന്നാൽ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റായി കരുതുന്നതായി അലൻസിയർ വ്യക്തമാക്കി. അലൻസിയറിന്റെ വാക്കുകൾ ഇങ്ങനെ..

സ്വാസികയെ തനിക്ക് പരിചയമില്ല. ഇങ്ങനെയൊരു സീൻ സംവിധായകൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു. എങ്ങനെ എന്ന്. അവസ്വാസികയെ തനിക്ക് പരിചയമില്ല. ഇങ്ങനെയൊരു സീൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. താനും സ്‌ക്രിപ്ട് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു.

അവൾക്കൊരു പ്രശ്‌നം ഇല്ല. തങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി.തനിക്ക് അത്ര ആവാൻ പറ്റുന്നില്ല. തന്നെ കൊണ്ട് നടക്കില്ലെന്ന് അവന് മനസിലായി. സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു. പാവാട തൊട്ടിങ്ങനെ പോവണം. തന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. താൻ പിടിച്ച് തിരിച്ചിട്ടു.അത്രയും പാടില്ലെന്ന് തനിക്ക് തോന്നി.തന്റെ സദാചാര ബോധം അനുവദിച്ചില്ല.ഒരു സ്ത്രീപക്ഷ വാദിയും ആയതുകൊണ്ടല്ല. ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് താൻ വിട്ടു.

സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്, 'ഇയാൾക്കാണോ മീടൂ കിട്ടിയത്' എന്ന് എന്നാണ് സ്വാസിക ചോദിച്ചത് എന്ന് അലൻസിയർ പറഞ്ഞു.

ഗ്രീൻവിച്ച് എന്റർടെയ്ന്മെന്റ്‌സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സിദ്ധാർത്ഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്. പ്രദീഷ് എം വർമ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP