Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണ് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപണം; ഇറാനിൽ മുൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയെ തൂക്കിലേറ്റി; അക്‌ബറിയയെ തൂക്കിലേറ്റിയത് പ്രാകൃത നടപടിയെന്നും ഇറാൻ മറുപടി പറയണമെന്നും ബ്രിട്ടൺ

ബ്രിട്ടണ് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപണം; ഇറാനിൽ മുൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയെ തൂക്കിലേറ്റി; അക്‌ബറിയയെ തൂക്കിലേറ്റിയത് പ്രാകൃത നടപടിയെന്നും ഇറാൻ മറുപടി പറയണമെന്നും ബ്രിട്ടൺ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്റാൻ:രാജ്യത്തിനെതിരായി ചാരവൃത്തി നടത്തി എന്നാരോപിച്ച് ഇറാൻ മുൻ പ്രതിരോധ വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്‌ബറിയയെ തൂക്കിലേറ്റി.ഇറാൻ പരമോന്നത കോടതിയുടെ വിധി പ്രകാരമായിരുന്നു ശിക്ഷ.ബ്രിട്ടണിലെ ചാര സംഘടനയായ എം 16ന് വേണ്ടി ചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നായിരുന്നു ആരോപണം.

എന്നാൽ അക്‌ബറിയയെ തൂക്കിലേറ്റിയത് തികച്ചും പ്രാകൃതമായ നടപടിയാണെന്നും ഇതിന് ഇറാൻ മറുപടി പറയണമെന്നും ബ്രിട്ടൺ പ്രതികരിച്ചു.ബ്രിട്ടീഷ്, ഇറാൻ പൗരത്വമുള്ള വ്യക്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയ അക്‌ബറിയ.വധശിക്ഷയിൽ ഞെട്ടിപ്പോയെന്നും സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഭരണകൂടം നടത്തിയ നിഷ്ഠൂരമായ നടപടിയാണിതെന്നും സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.

ഇറാൻ സർക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങൾ അക്‌ബറിയയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു.അതിൽ താൻ ബ്രിട്ടനുവേണ്ടി ചാരപ്രവർത്തി ചെയ്തു എന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു.2019ലാണ് അക്‌ബറിയയെ ഇറാൻ അറസ്റ്റ് ചെയ്തത്. ഇറാന്റെ പ്രതിരോധ മേഖലയിൽ സുപ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അലിറേസ അക്‌ബറിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP