Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കീടനാശിനി തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ച നാരായൺ നായിക്കും ഇരയോ?; കാസർകോട്ടെ ദുരിതങ്ങൾക്ക് പിന്നിൽ എൻഡോസൾഫാൻ ആണോ; എസെൻസ് ഗ്ലോബൽ സംവാദം 15ന് കാസർകോട്

കീടനാശിനി തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ച നാരായൺ നായിക്കും ഇരയോ?; കാസർകോട്ടെ ദുരിതങ്ങൾക്ക് പിന്നിൽ എൻഡോസൾഫാൻ ആണോ; എസെൻസ് ഗ്ലോബൽ സംവാദം 15ന് കാസർകോട്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കഴിഞ്ഞ എത്രയോകാലമായി കേരളത്തിൽ സജീവ ചർച്ചയായ വിഷയമണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം. ഒരുപാട് രോഗികളെ ബാധിക്കുന്ന ഏറെ വൈകാരികമായ ഒരു വിഷയം കൂടിയാണിത്. തങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ല എന്ന് പറഞ്ഞ് എൻഡോസൾഫാൻ സമരസമിതി ഈയിടെ പ്രക്ഷോഭം നടത്തിയിരുന്നു.

കാസർകോട്ടെ, ഈ പ്രശ്നങ്ങളുടെ യഥാർഥകാരണം എൻഡോസൾഫാൻ തന്നെയാണോ എന്നതാണ്. കേരളം ഇനിയും പരിഗണിച്ചിട്ടിലാത്ത ഈ വിഷയം ചർച്ചക്ക് എടുക്കയാണ് ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബൽ. 'എൻഡോസൾഫാൻ ദുരന്തം, യാഥാർഥ്യമെന്ത് ' എന്ന വിഷയത്തിൽ പ്രൊഫ. കെ എം ശ്രീകുമാറും, എൻഡോസൾഫാൻ സമര സമിതി നേതാവും സാംസ്കാരിക പ്രവർത്തകനുമായ എൻ സുബ്രമണ്യനുമായി സംവാദം നടത്തുന്നു. ജനുവരി 15ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിലാണ് പരിപാടി.

കാർഷിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ കെ എം ശ്രീകുമാർ, ഈ വിഷയത്തിൽ വേറിട്ട കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്ന വ്യക്തിയാണ്്. തന്റെ പഠനങ്ങളിൽ അദ്ദേഹം സ്ഥാപിക്കുന്നത് എൻഡോസൾഫാൻ എന്ന കീടനാശിനി കൊണ്ടല്ല ഈ ദുരന്തം ഉണ്ടായത് എന്നാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഡോസൾഫാൻ തളിച്ചിട്ടും എന്തുകൊണ്ട് കാസർകോട്ടുമാത്രം ഈ പ്രശ്നം ഉണ്ടാവുന്നു, എൻഡോസൾഫാനുമായി നിരന്തരമായ സമ്പർക്കം ഉണ്ടായിട്ടും ഈ തൊഴിലാളികൾക്ക് അസുഖം ഉണ്ടാവാത്തത് എന്തുകൊണ്ടാണ്, കാസർകോട്ടെ തളിച്ച പഞ്ചായത്തുകളും തളിക്കാത്ത പഞ്ചായത്തുകളും തമ്മിൽ രോഗങ്ങളുടെ നിരക്കിൽ കാര്യമായ വ്യത്യാസം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങൾ നിരന്തരമായി അദ്ദേഹം ചോദിക്കാറുണ്ട്.

കാൻസർ മുതൽ കാൽവിണ്ടുകീറൽ വരെ നൂറോളം രോഗങ്ങൾ ഒരു കീടനാശിനി ഉണ്ടാക്കുമോ. അങ്ങനെ ആണെങ്കിൽ അമേരിക്കയും യൂറോപ്പുമൊക്കെ അത് തെളിക്കാൻ സമ്മതിക്കുമായിരുന്നോ. എൻഡോസൾഫാൻ തളി നിർത്തിയിട്ടും പിന്നെങ്ങനെയാണ് കാസർകോട്ട് രോഗികൾ ഉണ്ടാവുന്നത്. എൻഡോസൾഫാന്റെ ഐക്കണായി ചിത്രീകരിക്കപ്പെട്ട നാരായണ നായിക്ക്, (മാതൃഭൂമിയിൽ മധുരാജ് എടുത്ത ഫോട്ടോ. കോഴിയെ നോക്കിയിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മനുഷ്യൻ) ജനിച്ചത്, എൻഡോസൾഫാൻ തളി തുടങ്ങുന്നതിന് മുമ്പാണ്. ഇങ്ങനെ തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ചവരെപ്പോലും എങ്ങനെയാണ് എൻഡോസൾഫാൻ ബാധിക്കുന്നത്. ഇത്തരം ചോദ്യങ്ങളാണ് ഡോ ശ്രീകുമാർ ചോദിക്കുന്നത്.

എൻഡോസൾഫാൻ സമര സമിതിയുടെ നേതാവും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എൻ സുബ്രമണ്യൻ ഈ വിഷയത്തിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിയാണ്. പ്രശ്നത്തിന് പിന്നിൽ എൻഡോസൾഫാൻ ആണെന്ന കോഴിക്കോട് മെഡിക്കൽ കോളജിന്റെ അടക്കം റിപ്പോർട്ടുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ലോക വ്യാപകമായി എൻഡോസൾഫാന് എതിരെ വന്ന പഠനങ്ങളും, കാസർകോട്ട് അദ്ദേഹം നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളുമൊക്കെ കണക്കിലെടുത്താണ് അദ്ദേഹം പ്രശ്നങ്ങളെ വിലയിരുത്തുന്നത്. മാധ്യമ പ്രവർത്തകൻ എം റിജുവാണ് സംവാദത്തിന്റെ മോഡറ്റേർ.

ഇൻസെപ്ഷൻ എന്ന പേരിട്ട ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന്റെ ഭാഗമായാണ് ഈ സംവാദം നടക്കുന്നത്. ജനുവരി 15ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, സി രവിചന്ദ്രൻ, ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ രമേഷ്, മനൂജാ മൈത്രി, തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP