Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടനും സുഹൃത്തുക്കളും വീട്ടിൽ ഉള്ളപ്പോൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരെ പുറത്താക്കി; ദിവസങ്ങൾക്കു മുമ്പ് ബാലയും ഭാര്യയും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തു; അക്രമികൾ എത്തിയത് ആസൂത്രണത്തിന്റെ ഭാഗം? ബാലയുടെ വീട്ടിലെക്ക് ഇരച്ചു കയറിയവർ ഇപ്പോഴും അജ്ഞാതർ

നടനും സുഹൃത്തുക്കളും വീട്ടിൽ ഉള്ളപ്പോൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരെ പുറത്താക്കി; ദിവസങ്ങൾക്കു മുമ്പ് ബാലയും ഭാര്യയും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തു; അക്രമികൾ എത്തിയത് ആസൂത്രണത്തിന്റെ ഭാഗം? ബാലയുടെ വീട്ടിലെക്ക് ഇരച്ചു കയറിയവർ ഇപ്പോഴും അജ്ഞാതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ബാലയുടെ വീടിനു നേരെ അക്രമം നടത്തിയെവരെ കണ്ടെത്താൻ ഇനിയും ആയില്ല. ബാല വീട്ടിൽ ഇല്ലാത്തപ്പോൾ വെള്ളിയാഴ്ച രാത്രി രണ്ടു പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. സമീപ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സിസിടിവി പരിശോധനയിലൂടെ അക്രമികളെ കണ്ടെത്താനാണ് ശ്രമം. സിനിമയുമായി ബന്ധപ്പെട്ടവരാണോ അക്രമത്തിന് പിന്നിലെന്ന സംശയം ശക്തമാണ്.

കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്.കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല അറിയിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു. ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുമായി അക്രമത്തിന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

അക്രമിക്കാനെത്തിയ മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്‌ളാറ്റുകളുടെ പാർക്കിങ് ഏരിയയിൽ സ്ത്രീകൾക്കു ഉൾപ്പെടെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായി ബാല പറഞ്ഞു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. ഇതിനൊപ്പമാണ് സനിമയിലെ പ്രശ്‌നങ്ങളിലും സംശയിക്കുന്നത്.

തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്ന സംശയം ഉണ്ടാക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ നിർമ്മിച്ച 'ഷഫീഖിന്റെ സന്തോഷം' എന്ന സിനിമയിലെ മിക്ക അഭിനേതാക്കൾക്കും പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണവുമായി ബാല രംഗത്തു വന്നിരുന്നു. അഭിനയിച്ച 24 പേർക്ക് ന്യായമായ പൈസ നൽകാൻ ഉണ്ണി മുകുന്ദൻ തയ്യാറായിട്ടില്ലെന്ന് ബാല ആരോപിച്ചിരുന്നു. താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു. ബാലയുടെ ആരോപണം ഉണ്ണി മുകുന്ദൻ ഫിലിംസ് നിഷേധിച്ചു. എല്ലാവർക്കും പ്രതിഫലം നൽകിയതിന് തെളിവുണ്ടെന്നും ബാല സംസാരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ലൈൻ പ്രൊഡ്യൂസർ

വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ടെന്നും ഉണ്ണി സുഹൃത്തായതിനാൽ സൗജന്യമായി അഭിനയിക്കാമെന്നും പറഞ്ഞാണ് ബാല ഷഫീഖിന്റെ സന്തോഷത്തിൽ അഭിനയിച്ചതെന്നും സിനിമയിൽ അഭിനയിച്ചവർക്കെല്ലാം പ്രതിഫലം നൽകിയതിന് രേഖകളുണ്ടെന്നും ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പറഞ്ഞിരുന്നു. അഭിനയിച്ചവർക്കും ടെക്നീഷ്യൻസിനും പല ആവശ്യങ്ങളുണ്ട്, ആശുപത്രി കേസുമായി നിൽക്കുന്നവരുണ്ട്, പക്ഷേ അവരെ പോലും തിരിഞ്ഞുനോക്കാത്തയാളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും ജീവിതത്തിൽ ാത്രമാണ് ഉണ്ണി നല്ല നടനെന്നും ബാല ആരോപിക്കുന്നു. വറൈറ്റി മീഡിയ എന്ന ഓൺ ലൈൻ ചാനലിലൂടെയാണ് ബാലയുടെ ആരോപണങ്ങൾ. സിനിമ വിജയിക്കുമ്പോൾ ഒരു കോടി 25 ലക്ഷത്തിന് കാർ വാങ്ങിച്ചയാൾക്ക് കുറച്ചെങ്കിലും അഭിനയിച്ച പാവങ്ങൾക്ക് കൊടുത്തുകൂടെ എന്നും ബാല ചോദിക്കുന്നു.

ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. അനൂപ് പന്തളം ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നവംബർ 25നാണ് സിനിമ റിലീസിനെത്തിയത്. മേപ്പടിയാൻ എന്ന സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ സിനിമ കൂടിയായിരുന്നു ഷഫീഖിന്റെ സന്തോഷം. ഈ സിനിമാ തർക്കങ്ങളിലേക്കും ബാലയുടെ വീട്ടിലെ അതിക്രമ അന്വേഷണം കടന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP