Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്സഭ തെരഞ്ഞെടുപ്പ് ;സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് വേണമെന്ന് പി.കെ. ശ്രീമതി; അസോസിയേഷൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അഖിലേന്ത്യ പ്രസിഡന്റ്

ലോക്സഭ തെരഞ്ഞെടുപ്പ് ;സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് വേണമെന്ന് പി.കെ. ശ്രീമതി; അസോസിയേഷൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അഖിലേന്ത്യ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മൂന്നിലൊന്ന് സീറ്റുകളെങ്കിലും സ്ത്രീകൾക്ക നൽകണമെന്ന ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി. 50 ശതമാനം സീറ്റിൽ സ്ത്രീകൾ സ്ഥാനാർത്ഥികളായി വരണമെന്നാണ സംഘടനയുടെ ആവശ്യമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ പി.കെ. ശ്രീമതി പറഞ്ഞു.

പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം വേണമെന്ന ശക്തമായ ശിപാർശയാണ അസോസിയേഷൻ നടത്തുന്നത്. ഇപ്പോൾ 10 ശതമാനത്തിൽ താഴെ സ്ത്രീകളാണ് ലോക്സഭയിലും നിയമസഭകളിലുമുള്ളത്.

സിപിഎം അംഗത്വത്തിൽ 27 ശതമാനം സ്ത്രീകളാണ്. അനുപാതം 50 ശതമാനമാക്കാനാണ പരിശ്രമം. സിപിഎം സംസ്ഥാന സമിതിയിൽ നേരത്തെ മൂന്ന സ്ത്രീകളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 13 ആയി ഉയർന്നു.

കോൺഗ്രസിൽ ലോക്സഭ തെരഞ്ഞെടുപ്പ മുന്നിൽകണ്ടുള്ള തർക്കം ഇപ്പോഴേ തുടങ്ങി. ലോക്സഭ വേണ്ട നിയമസഭ മതിയെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഇത്തരം തർക്കത്തിന്റെ ഭാഗമാണ്. പെൺകുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന കേൾക്കുമ്പോൾ ചിലർക്ക് അലർജിയായി തോന്നും.

ക്രിമിനൽ മനോഭാവമുള്ള അപൂർവം ചില പൊലീസുകാർ കേരളത്തിലുണ്ട്. ഇത്തരക്കാരുടെ കൈയിൽ വനിതകളുടെ പരാതി ലഭിക്കുമ്പോഴാണ കേസെടുക്കാത്ത സാഹചര്യമുണ്ടാകുന്നത്. സുനുവിനെപ്പോലുള്ള ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തയാറായത് അപൂർവ സംഭവമാണെന്നും ശ്രീമതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP