Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് തുടക്കം; 38 ാമത് മേളയ്ക്ക് വേദിയാവുന്നത് തേഞ്ഞിപ്പാലം

സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് തുടക്കം; 38 ാമത് മേളയ്ക്ക് വേദിയാവുന്നത് തേഞ്ഞിപ്പാലം

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം:സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളക്ക് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കമായി. സംസ്ഥാനത്തെ ടെക്‌നിക്കൽ, ഐ.എച്ച്.ആർ.ഡി സ്‌കൂളുകളിലെ വിദ്യാർത്ഥികൾ മത്സരിക്കുന്ന 38ാമത് കായികമേള കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ആരംഭിച്ചത്.ബിജി വർഗീസ് സല്യൂട്ട് സ്വീകരിച്ചു.

ടെക്‌നിക്കൽ എജുക്കേഷൻ കോതമംഗലം റീജനൽ ജോയന്റ് ഡയറക്ടർ കെ.എം. അബ്ദുൽഹമീദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജനൽ ജോയന്റ് ഡയറക്ടർ കെ.എം. രമേശ് അധ്യക്ഷത വഹിച്ചു. കായിമേള ലോഗോ രൂപകൽപന ചെയ്ത തിരൂർ തുമരക്കാവ് എൽ.പി സ്‌കൂൾ അദ്ധ്യാപകൻ അസ്‌ലം തിരൂരിന് കളമശ്ശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ആൻഡ് റിസർച് ഡെപ്യൂട്ടി ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത ഉപഹാരം നൽകി.

മേളയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു.1100 താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്. മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് മേള സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP