Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര സർക്കാർ പണം നൽകുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം പച്ചക്കള്ളം; അഞ്ച് വർഷക്കാലയളവിൽ കേരളത്തിന് നൽകിയത് 22.29 ലക്ഷം കോടി രൂപ; കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുകയാണ് വേണ്ടതെന്ന് പ്രകാശ് ജാവ്‌ദേക്കർ

കേന്ദ്ര സർക്കാർ പണം നൽകുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം പച്ചക്കള്ളം; അഞ്ച് വർഷക്കാലയളവിൽ കേരളത്തിന് നൽകിയത് 22.29 ലക്ഷം കോടി രൂപ; കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുകയാണ് വേണ്ടതെന്ന് പ്രകാശ് ജാവ്‌ദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ എംപി.കേരളത്തിന് കേന്ദ്ര സർക്കാർ ആവശ്യത്തിന് പണം നൽകുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ജാവ്‌ദേക്കർ പറഞ്ഞു.2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 22.29 ലക്ഷം കോടി രൂപയാണ്.അതേസമയം യു.പി.എ സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014 വരെയുള്ള അഞ്ച് വർഷം കൊണ്ട് കേരളത്തിന് മൊത്തം ലഭിച്ചത് 55,058 കോടി രൂപ മാത്രമായിരുന്നെന്നും കണക്കുകൾ നിരത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇത്രയും തുക കേരളത്തിന് നൽകിയ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുകയാണ് വേണ്ടത്. എന്നാൽ പണം നൽകുന്നില്ലെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത് നികുതിവരുമാനത്തിന്റെ 32 ശതമാനം വിഹിതം മാത്രമാണ്. അതേസമയം, മോദി സർക്കാർ 41 ശതമാനം വിഹിതം നൽകി. ഈ കണക്കുകൾ തെറ്റാണെന്ന് തെളിയിക്കാൻ താൻ എൽഡിഎഫ് നേതാക്കളെ വെല്ലുവിളിക്കുകയാണെന്നും ജാവ്ദേക്കർ പറഞ്ഞു.

പെട്രോൾ ഡീസൽ വിലയുടെ കാര്യത്തിലും കേരള സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്.ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നപ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ ഗണ്യമായ കുറവ് വരുത്തി. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. സംസ്ഥാന സർക്കാരുകളെല്ലാം ആറ് രൂപ മുതൽ എട്ട് രൂപ വരെ പെട്രോളിന് തീരുവ കുറച്ചെങ്കിലും കേരളം വെറും ഒരു രൂപയാണ് കുറച്ചത്. ഡീസലിന് മറ്റ് സംസ്ഥാനങ്ങൾ മൂന്ന് രൂപ മുതൽ 9 രൂപ വരെ കുറച്ചപ്പോൾ കേരളം കുറച്ചത് 1.74 രൂപ മാത്രം.

എന്നിട്ട് ഇന്ധനവിലയെ ചൊല്ലി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രത്തെ പഴിക്കുകയാണ്.ത്രിപുരയിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ കൂട്ടുകെട്ടുണ്ട് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറ്രപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP