Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം; സ്‌ഫോടനത്തിൽ 20പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; ലക്ഷ്യം വച്ചത് ചൈനീസ് പ്രതിനിധി സംഘത്തെയെന്ന് സൂചന; ആക്രമണം, ഐഎസ് ഭീകരരെ വധിച്ചതിന് പിന്നാലെ

അഫ്ഗാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം; സ്‌ഫോടനത്തിൽ 20പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; ലക്ഷ്യം വച്ചത് ചൈനീസ് പ്രതിനിധി സംഘത്തെയെന്ന് സൂചന; ആക്രമണം, ഐഎസ് ഭീകരരെ വധിച്ചതിന് പിന്നാലെ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ബോംബ് ആക്രമണം. 20 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശകാര്യമന്ത്രാലയത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കളുമായി കടന്നുകയറുകയായിരുന്നു ഭീകരന്റെ ലക്ഷ്യമെന്ന് താലിബാൻ സർക്കാരിലെ വാർത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു.

മന്ത്രാലയത്തിനുള്ളിൽ കടന്നുകയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുന്നിൽ വെച്ച് അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തി വരികയായിരുന്നു എന്നും ഇവരെ ലക്ഷ്യം വച്ചാണ് ചാവേർ എത്തിയതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സംഭവം നടന്ന സമയത്ത് മാധ്യമപ്രവർത്തകരടക്കം പുറത്ത് തമ്പടിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിച്ചതായി കാബൂൾ പൊലീസ് മേധാവിയുടെ വക്താവ് അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിൽ അതിക്രമിച്ചു കടക്കാനായിരുന്നു അക്രമിയുടെ പദ്ധതിയെന്ന് താലിബാൻ സർക്കാരിലെ വാർത്താ വിനിമയ മന്ത്രാലയം വക്താവ് ഉസ്താദ് ഫരീദുൻ അറിയിച്ചു. നീക്കം പരാജയപ്പെട്ടതോടെ മന്ത്രാലയത്തിനു പുറത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സമയം വൈകീട്ട് നാലിനായിരുന്നു ഭീകരാക്രമണം. ചൈനീസ് പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുന്ന സമയത്താണ് ആക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് വൻസുരക്ഷാസന്നാഹം ഒരുക്കിയതായി കാബൂൾ പൊലീസ് തലവന്റെ വക്താവ് ഖാലിദ് സദ്റാൻ പറഞ്ഞു.

ആയുധധാരിയായ ഭീകരൻ മന്ത്രാലയത്തിനു പുറത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകർ അടക്കം സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം എട്ട് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ അറിയിച്ചിരുന്നു. ഐഎസിന്റെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുകയും എട്ട് ഐസിസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന് താലിബാൻ ഔദ്യോ?ഗികമായി അറിയിച്ചു. ബുധനാഴ്ച കാബൂളിലും പടിഞ്ഞാറൻ നിംറോസ് പ്രവിശ്യയിലും റെയ്ഡ് നടത്തിയതായി താലിബാൻ വക്താവ് സബിജുള്ള മുജാഹിദ് പറഞ്ഞു. കാബൂൾ ഹോട്ടൽ ആക്രമണം, പാക്കിസ്ഥാൻ എംബസി ആക്രമണം, വ്യോമതാവള ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് മുജാഹിദ് പറഞ്ഞു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണം നടന്നത്.

കൊല്ലപ്പെട്ട എട്ട് പേർക്ക് പുറമേ, താലിബാൻ ഭരണകൂടം ഒമ്പത് ഐഎസ് ഐഎസ് ഉദ്യോഗസ്ഥരെയും റെയ്ഡുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് മുജാഹിദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP