Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കി

കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കി

ശ്രീലാൽ വാസുദേവൻ

 ശബരിമല: സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനം നൽകിയ ഹർജിയെ തുടർന്നാണ് നടപടി.

അപ്രതീക്ഷിതമായി അരവണ കൗണ്ടർ അടച്ചതോടെ അരവണക്കായി ക്യു നിന്ന അയ്യപ്പ ഭക്തരും വിഷമത്തിലായി. ശബരിമലയിലെ പ്രധാന പ്രസാദമാണ് അരവണ. തീർത്ഥാടനത്തിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അരവണ അടക്കമുള്ള പ്രസാദങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് അന്യ സംസ്ഥാന തീർത്ഥാടകരടക്കമുള്ളവർക്ക് ഏറെ പ്രാഥാന്യമുള്ളതാണ്.

മകരവിളക്ക് ഉത്സവത്തിന് തൊട്ട് മുൻപായി പ്രസാദ വിതരണത്തിലുണ്ടായ പ്രതിസന്ധി ദേവസ്വം ബോർഡ് അധികൃതർക്കും ഏറെ തലവേദനയായിട്ടുണ്ട്. ഏലക്കാ ഇല്ലാത്ത അരവണ എത്രയും പെട്ടന്ന് വിതരണത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ് അധികൃതർ.

ഇതു വരെ വിതരണം ചെയ്തത് ഇതേ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണയാണ്. അതു കഴിച്ചവർക്ക് എന്തെങ്കിലും ശാരീരിക പ്രശ്നമുണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP