Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജ്ഞാനപീഠം ആർക്കും പണം കൊടുത്ത് വാങ്ങാം; എം ടിയുടെ സൃഷ്ടികളിൽ പലതും അശ്ലീലം; മാധവിക്കുട്ടി മതം മാറിയത് നോബൽ സമ്മാനം നേടാമെന്ന് മോഹിച്ച്: ടി പത്മനാഭന്റെ വിവാദ അഭിമുഖവുമായി ഡിവൈഎഫ്‌ഐ മുഖമാസിക

ജ്ഞാനപീഠം ആർക്കും പണം കൊടുത്ത് വാങ്ങാം; എം ടിയുടെ സൃഷ്ടികളിൽ പലതും അശ്ലീലം; മാധവിക്കുട്ടി മതം മാറിയത് നോബൽ സമ്മാനം നേടാമെന്ന് മോഹിച്ച്: ടി പത്മനാഭന്റെ വിവാദ അഭിമുഖവുമായി ഡിവൈഎഫ്‌ഐ മുഖമാസിക

കൊച്ചി: തന്റെ കഥകളിൽ നൈർമല്യമുണ്ടെങ്കിലും ജീവിതത്തിൽ സാഹിത്യകാരൻ ടി പത്മനാഭൻ മറ്റൊരു വ്യക്തിയാണ്. എപ്പോഴും ക്ഷുഭിതനായി പ്രതികരിച്ച് വിവാദം സൃഷ്ടിച്ചിട്ട് അദ്ദേഹം. പുനത്തിൽ കുഞ്ഞബ്ദുള്ളയോടും സുകുമാർ അഴീക്കോടിനോടുമുള്ള പത്മനാഭവന്റെ കലഹങ്ങൾ ഏറെ വിവാദമായിരുന്നു താനും. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും പത്മനാഭൻ വിമർശനം തുടർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം നേതാവ് എം ടി വാസുദേവൻ നായരെയും മൺമറഞ്ഞ കലാകാരി കമല സുരയ്യയേയും വിമർശിച്ചുകൊണ്ടാണ് പത്മനാഭൻ രംഗത്തെത്തിയത്. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിക്കും എം ടിക്കുമെതിരെ പത്മനാഭൻ വിമർശനം ഉന്നയിച്ചത്.

യുവധാരയ്ക്ക് വേണ്ടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് നടത്തിയ അഭിമുഖത്തിലാണ് പത്മനാഭൻ ഇരുവരെയും വിമർശിക്കുന്നത്. 'പച്ചയ്ക്ക് പറയുന്നു പത്മനാഭൻ' എന്ന് പേരിട്ട അഭിമുഖത്തിൽ പത്മനാഭൻ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എം ടി വാസുദേവൻ നായരെ തന്നെയാണ്. എം ടി ജ്ഞാനപീഠം കാശു കൊടുത്തു വാങ്ങിയെന്ന് സമർത്ഥിക്കാനാണ് പത്മനാഭന്റെ ശ്രമം. അതേസമയം മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയതിന് പിന്നിൽ നോബൽ സമ്മാനമെന്ന മോഹമായിരുന്നു എന്നും അഭിമുഖത്തിൽ പത്മനാഭൻ പറഞ്ഞുവെക്കുന്നു.

എംടിയുടെ സൃഷ്ടികൾ പലതും അശ്ലീലമാണെന്നാണ് ടി. പത്മനാഭൻ പറഞ്ഞുവയ്ക്കുന്നത്. ഇത് താൻ എം ടിയോട് തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് എം ടിക്ക് ജ്ഞാനപീഠമൊന്നും ലഭിച്ചിട്ടില്ല. ഞാൻ എം ടിയെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടു അന്ന് സാഹിത്യ അക്കാദമിയായിട്ടില്ല. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പായിട്ടില്ല. അപ്പോൾ നമുക്ക് പറയാമല്ലൊ. എടാ നിന്റെ കഥയൊക്കെ വായിക്കുന്നുണ്ട്. ഈ പെണ്ണുങ്ങളുടെ മുലയും, തുടയും, ചന്തിയുമൊക്കെ സത്യങ്ങളാണ്. പരമമായ സത്യമല്ല. അങ്ങിനെ പറഞ്ഞിട്ടുണ്ട്. പത്മനാഭൻ തുടർന്നു. ഡി.സി ബുക്‌സിന്റെ വാർഷികത്തിന് കോട്ടയത്ത് വച്ച് തകഴി ശിവശങ്കരപിള്ള തന്നെയും എം ടിയെയും, മാധവിക്കുട്ടിയെയും ഇരുത്തി ഇവരിൽ താനാണ് ഒന്നാമൻ എന്ന് പറഞ്ഞതും പത്മനാഭൻ അഭിമുഖത്തിൽ ചേർക്കുന്നുണ്ട്. അതിനു ശേഷം എം ടി തനിക്കൊപ്പം ചടങ്ങുകളിൽ പങ്കെടുക്കാതെയായതും പത്മനാഭൻ ഓർത്തെടുക്കുന്നു.

വലിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടിയെന്ന് പറയുന്ന പത്മനാഭൻ ഉള്ളിലൂടെ അവരെ വിമർശിക്കാനും മറക്കുന്നില്ല. മാധവിക്കുട്ടിക്ക് ജ്ഞാനപീഠം കിട്ടിയില്ല. ഇന്ദിരാഗോസ്വാമിക്ക് കിട്ടി അതിന്റെ വേദന അവർക്ക് ചാകുന്നത് വരെയുണ്ടായിരുന്നു. മാധവിക്കുട്ടിയും താനും തമ്മിൽ വലിയ ലോഹ്യമായിരുന്നു. താന്നോടിതൊക്കെ പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മതം മാറിയതിന് പിന്നിൽ കാരണങ്ങൾ പലതാണ്. പ്രധാന കാരണം പുന്നയൂർകുളത്തെ ആഢ്യൻ നായർമാർക്ക് ഇവരോട് കുനുഷ്ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്തി താൻപോരിമ, ഒരാളെയും വിലവെയ്ക്കാത്ത ഭാവം. അതൊക്കെ അവറ്റകൾക്കിഷ്ടമല്ല. എന്നാൽ കാണിച്ചു തരാമെന്ന് മാധവിക്കുട്ടിയും. പിന്നെ മറ്റൊരു സ്വാർത്ഥത ഉണ്ടായിരുന്നു.

ഇവർ മാറുമ്പോൾ അറബ് ലോകത്ത് നോബൽ പ്രൈസ് ഒരു നോബൽപ്രൈസ് ഒരു ഈജിപ്ത്ക്കാരനോ മറ്റോ കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നോബലിലേക്കായിരുന്നു. പെട്രൊ ഡോളറല്ലേ എല്ലാം പണമല്ലേ നിയന്ത്രിക്കുന്നത്. ഇവർ അതിശക്തരല്ല. സൗദി രാജവംശത്തിന്റെ പിന്തുണയുണ്ടാകുമല്ലോ. അത് ചീറ്റിപ്പോയി. നോബൽ കിട്ടാനുള്ള യോഗ്യത മാധവിക്കുട്ടിക്കുണ്ട്. ഇതാണ് മതം മാറ്റത്തിന്റെ കാരണങ്ങൾ. അല്ലാതെ ഇസ്ലാമും ക്രിസ്ലാമും ഒന്നുമില്ല. അവർക്ക് സൗന്ദര്യത്തെ കുറിച്ചും നല്ല മതിപ്പുണ്ട്. ഇവരെക്കയറി ബലാത്സംഘം ചെയ്യാൻ പോയ മറ്റൊരു പൊന്നാനിക്കാരനായ സാഹിത്യക്കാരനെക്കുറിച്ചും തന്നോട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ടെന്ന് പത്മനാഭൻ അവകാശപ്പെടുന്നു.

അയാളുടെ പേര് പറയാൻ പക്ഷെ അദ്ദേഹം തയ്യാറാകുന്നുമില്ല. ജ്ഞാനപീഠം പുരസ്‌കാരം പണം കൊണ്ട് വാങ്ങുന്നതാണെന്ന് സമർത്ഥിക്കാനാണ് ടി. പത്മനാഭൻ ശ്രമിക്കുന്നത്. എം. എൻ. വിജയനേയും ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് വെട്ടുവഴി കവിതയെഴുതിയ കവികളെയും പത്മനാഭൻ അഭിമുഖത്തിൽ കണക്കിന് വിമർശിക്കുന്നുണ്ട്. സാഹിത്യ ജീവിതത്തെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും പത്മനാഭൻ അഭിമുഖത്തിൽ കൃത്യമായി വിശദീകരിക്കുന്നു. സമകാലീകരായ എം ടിയും, പത്മനാഭനും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയായാണ് പത്മനാഭന്റെ ഈ തുറന്ന പറച്ചിലിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. ഡിവൈഎഫ്ഐയുടെ മുഖമാസികയിൽ വന്ന അഭിമുഖം സാഹിത്യലോകത്ത് വലിയ ചർച്ചകൾക്ക് വിധേയമാവുകയാണെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP