Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ചു വിവാഹിതരായ അവർ പിരിഞ്ഞിട്ട് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ ദൈവത്തിന്റെ സന്നിധിയിൽ വീണ്ടും ഒന്നിച്ചു! ജോബിയുടെ വിയോഗം കേട്ട് ഞെട്ടുന്നത് ഈ കുടുംബത്തെ ജീവനു തുല്യം സ്‌നേഹിക്കുന്നവർ; ഭാര്യയുടെ മരണ ശേഷം എന്നും ഭാര്യയുടെ ചിത്രം സ്റ്റാറ്റസാക്കിയ ഭർത്താവ്; ഈ ഇരട്ടക്കുട്ടികൾ അനാഥരാകുമ്പോൾ

പ്രണയിച്ചു വിവാഹിതരായ അവർ പിരിഞ്ഞിട്ട് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ ദൈവത്തിന്റെ സന്നിധിയിൽ വീണ്ടും ഒന്നിച്ചു! ജോബിയുടെ വിയോഗം കേട്ട് ഞെട്ടുന്നത് ഈ കുടുംബത്തെ ജീവനു തുല്യം സ്‌നേഹിക്കുന്നവർ; ഭാര്യയുടെ മരണ ശേഷം എന്നും ഭാര്യയുടെ ചിത്രം സ്റ്റാറ്റസാക്കിയ ഭർത്താവ്; ഈ ഇരട്ടക്കുട്ടികൾ അനാഥരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ടീനയും ജോബിയും ഡൽഹിയിലായിരുന്നു താമസം. കാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിയ ടീന ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കി. മാസങ്ങൾ ചികിത്സകൾ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി. തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരി ജിൻസി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ ജോബിയും മടങ്ങുന്നു. ഈ ദമ്പതികളെ അറിയാവുന്നവർക്ക് തീരാ വേദനയാണ് ജോബിയുടെ മരണം നൽകുന്നത്. ഒപ്പം ഇരട്ടകുട്ടികൾക്ക് അനാഥത്വവും. സോഷ്യൽ മീഡയയിൽ സുഹൃത്തുക്കൾ വേദന പങ്കുവച്ചു എത്തുകയാണ്.

ഡൽഹി മലയാളീസ് ആരും തന്നെ മറക്കില്ല ടീന ജോബിയേയും ജോബി മാത്യുവിനേയും. 12 കൊല്ലങ്ങൾക്ക് ശേഷം മക്കൾ ഉണ്ടാകാതിരുന്ന രണ്ടു ദമ്പതികൾ ഐവിഎഫ് ട്രീറ്റ്‌മെന്റ് വഴി രണ്ടു പെണ്മക്കൾക്ക് മാതാപിതാക്കളായി. എന്നാൽ അവരുടെ സന്തോഷം അവിടെയും അവസാനിച്ചു. ഗർഭ കാലഘട്ടത്തിൽ 7 ആം മാസത്തിൽ ഉണ്ടായ ബ്രെസ്റ്റ് ക്യാൻസർ അവരുടെ സന്തോഷങ്ങളെ തകർത്തു. പൊന്നു മക്കളെ ഒരു നേരം പോലും മുല ഊട്ടാതെ ഒന്ന് തലോലോലിക്കാൻ കഴിയാതെ ടീന ജോബിയേയും രണ്ടു പെണ്മക്കെളയും വിട്ടു സ്വർഗ വാസം പ്രാപിച്ചു.

തന്റെ ഉറ്റ നല്ലപ്പാതി തങ്ങളെ വിട്ടു പോയിട്ടും അവൾ ഞങ്ങളോടൊപ്പം ജീവനോടെ ഉണ്ട് എന്ന് വിശ്വസിച്ചു ഒരു ദിവസവും പോലും മുടക്കം ഇല്ലാതെ ടീനയുടെ ഫോട്ടോ സ്റ്റാറ്റസ് ഇടുമായിരുന്നു. അത്രക്കും അവർ തമ്മിൽ ഉള്ള ആത്മ ബന്ധം ഉള്ളതുകൊണ്ടാകാം പ്രണയിച്ചു വിവാഹിതരായ അവർ പിരിഞ്ഞിട്ട് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ ദൈവത്തിന്റെ സന്നിധിയിൽ വീണ്ടും ഒന്നിച്ചത്.. എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല. ചില എഴുത്തുകൾ അങ്ങനെ ആണ്. ദൈവം തന്നു. ദൈവം എടുത്തു. ഞങ്ങളുടെ പ്രീയ കൂട്ടുകാരന് ആദരാഞ്ജലികൾ. (കടപ്പാട് പോസ്റ്റ്. ഡൽഹി മലയാളീസ് )സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പുകളിൽ ഒന്നാണ് ഇത്.

നിങ്ങളുടെ പ്രണയത്തോടു മരണത്തിനു വരെ അസൂയ തോന്നി കാണും. ജോബിച്ചേട്ടാ നിങ്ങളും പോയി ................. കഴിഞ്ഞ ജനുവരി പ്രിയപ്പെട്ടവൾ പോയപ്പോൾ തൊട്ടു നിങ്ങൾ ഇടുന്ന സ്റ്റാറ്റസ് കാണാത്തവരായി ആരുമില്ല.........'റ്റീനാ ജോബി മരിക്കുകയില്ല ടീന ജോബി ജീവനോടെയിരിക്കുന്നു യെഹോവയുടെ പ്രവർത്തികളെ വർണിക്കും ' നിങ്ങൾ ആഗ്രഹിച്ചപോലെ യെഹോവയുടെ പ്രവർത്തികളെ വർണിച്ചു ....ജോബി ചേട്ടന് ടീന ചേച്ചിയെ കൊണ്ടുവരാൻ പറ്റില്ലല്ലോ പക്ഷെ ടീന ചേച്ചി ജോബി ചേട്ടനെ കൊണ്ട് പോയി ...അത്രക്ക് ആയിരുന്നു നിങ്ങളുടെ മനസ്സിൽ ഉള്ള സ്‌നേഹത്തിന്റെ വീർപ്പുമുട്ടൽ അത് ദൈവം കേട്ടു ! 'മരണം വരെ അവൾ ആയിരിക്കും എന്റെ സ്റ്റാറ്റസിൽ /എന്റെ ഹൃദയത്തിൽ'പറഞ്ഞത് പോലെ തന്നെ ആയല്ലോ.. ..എന്റെ ജോബിച്ചേട്ടാ-ഇതാണ് മറ്റൊരു പോസ്റ്റ്.

12 വർഷത്തിന് ശേഷം നിങ്ങൾക്ക് ഉണ്ടായ പൊന്നോമനകളെ നിങ്ങൾക്ക് ലാളിച്ചു കൊതി തീർക്കാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ കുടുംബ സൗഹൃദ വലയങ്ങൾ അവരെ സ്‌നേഹിക്കും കരുതും , അവരുടെ അപ്പന്റേം അമ്മേടേം മരണത്തിലും പിരിയാത്ത സ്‌നേഹത്തിന്റെ കഥ അവർക്കു പറഞ്ഞു കൊടുക്കും ??????-ഇതാണ് സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന പൊതുവികാരം. ഹെർലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മയെുടെ മരണം. ഒരു വർഷത്തിനിപ്പുറം അച്ഛനും മടങ്ങുന്നു. ഒരു വർഷം മുൻപ് അമ്മ ടീനയെ കാൻസർ കവർന്നെടുത്തതു മുതൽ അച്ഛൻ ജോബിയായിരുന്നു ഹെർലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം. ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങിയതോടെ കുരുന്നുകൾ തീർത്തും തനിച്ചായി.

കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഗർഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. കൊടുമണ്ണിൽ കച്ചവടസ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. ടീനയ്ക്ക് രോഗം സ്ഥിരീകരിച്ച നാൾ മുതൽ ഹെർലിനെയും ഹെലേനയെയും കൈപിടിച്ചു നടത്തിയ ജിൻസിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ. ജോബിയുടെ മൃതദേഹം ഇന്ന് ആനകുത്തി ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ സംസ്‌കരിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP