Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലോത്സവ സ്വാഗതഗാന വിവാദത്തിലെ വില്ലൻ ഒരു ഖാദി ടവൽ! ''ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് നൽകിയ ആദരം; കൈയിൽ കിട്ടിയ ഒരു ഖാദി തുണി തലയിട്ടുകൊണ്ട് സ്റ്റേജിൽ കയറിയത് ഇത്ര വിവാദമാവുമെന്ന് കരുതിയില്ല''; പഴയിടത്തെ പുറത്താക്കിയ ഇസ്ലാമോ-ഫെഫ്റ്റ് കുത്തിത്തിരിപ്പ് കനകദാസിന് നേരെയും

കലോത്സവ സ്വാഗതഗാന വിവാദത്തിലെ വില്ലൻ ഒരു ഖാദി ടവൽ! ''ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് നൽകിയ ആദരം; കൈയിൽ കിട്ടിയ ഒരു ഖാദി തുണി തലയിട്ടുകൊണ്ട് സ്റ്റേജിൽ കയറിയത് ഇത്ര വിവാദമാവുമെന്ന് കരുതിയില്ല''; പഴയിടത്തെ പുറത്താക്കിയ ഇസ്ലാമോ-ഫെഫ്റ്റ് കുത്തിത്തിരിപ്പ് കനകദാസിന് നേരെയും

എം റിജു

കോഴിക്കോട്: ജാതി- മത സംഘർഷങ്ങളും കാലുഷ്യങ്ങളും ഇല്ലാതെ വിശ്വമാനവികതയുടെ വക്താക്കളായി കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കുൾ കലോത്സവങ്ങൾ നടത്താറുള്ളത്. എന്നാൽ ഈ വർഷം കലോത്സവത്തിന്റെ തുടക്കം മുതൽ നിറഞ്ഞു നിന്നത് വർഗീയ അജണ്ടകൾ ആയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ബ്രാഹ്‌മണിക്കൽ ഹെജിമണി പറഞ്ഞുകൊണ്ടുള്ള ജാതി കുത്തിത്തിരിപ്പും, നോൺ വെജ്ഭക്ഷണത്തിന്റെ മറവിൽ പഴയിടം മോഹനൻ നമ്പൂതിരിയെന്ന, പാചക പ്രതിഭയെ അവഹേളിച്ച് പുറത്താക്കാനുള്ള നീക്കവും. സോഷ്യൽ മീഡിയിൽ ഇസ്ലാമോ- ലെഫ്റ്റ് എന്ന് വിളിക്കാവുന്ന ഒരു വിഭാഗമാണ് ഈ കാമ്പയിന് നേതൃത്വം കൊടുത്തത്. അതിന്റെ പരിണതം ഫലം എന്നോണം പഴയിടം കലോത്സവങ്ങളിൽനിന്ന് പിന്മാറുകയും ചെയ്തു.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ എന്ന് പറയുന്ന ഒരു കൂട്ടർ തീർത്തും അനാവശ്യമായ ഒരു വിവാദം എടുത്തിടുക. അത് പിന്നീട് മറ്റുള്ളവർ ഏറ്റെടുക്കുക. എന്നിട്ട് പൊതുസമൂഹത്തിന്റെ അഭിപ്രായം അങ്ങനെയാണെന്ന് അറിയുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്ന എന്ന രീതിയിൽ സർക്കാറിനെ കൊണ്ട് നടപടി എടുപ്പിക്കുക. പഴയിടം കേസിൽ വിജയിച്ച സമാനമായ അജണ്ടയാണ് കലോത്സവ സ്വാഗതഗാന വിവാദത്തിലും കാണാൻ കഴിയുന്നത്.

കോഴിക്കോട് വെസ്റ്റ്ഹിൽ മൈതാനത്തെ നിറഞ്ഞ സദസ്സിൽ ആ സംഗീത ശിൽപ്പം കണ്ട ആർക്കും അത് ഇസ്ലാമോഫോബിയ വളർത്തുന്നതായി തോന്നിയിരുന്നില്ല. എന്നാൽ ഇസ്ലാമോ-ലെഫ്റ്റ് എന്ന് വിളിക്കുന്ന ഒരു വിഭാഗവും, ജമാഅത്തെ ഇസ്ലാമിക്കാരായ ചില മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ ഈ വിഷയം കുത്തിപ്പൊക്കി. അതോടെ സർക്കാരും ഇളകി. കലോത്സവ സ്വാഗതഗാനത്തിന് നൃത്താവിഷ്‌ക്കാരം നൽകിയവർക്കെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യപിച്ചിരിക്കയാണ്. ഇതിലെ സംഘപരിവാർ അജണ്ട പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.

സിപിഎം ജില്ലാകമ്മറ്റിയും ഇതേ പ്രസ്താവന പുറപ്പെടുവിച്ച് കഴിഞ്ഞു. സ്വാഗതഗാനത്തിന് നൃത്താവിഷ്‌ക്കാരം നൽകിയ, പേരാമ്പ്ര മാതാ കേന്ദ്രത്തിനെ ഇനി പരിപാടിക്ക് വിളിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. പക്ഷേ കലോത്സവ സ്വാഗതഗാനം കണ്ടാൽ നാം അമ്പരുന്നുപോകുന്നു. ഇതിനാണോ ഈ പുകിലുകൾ എന്ന് ആർക്കും തോന്നിപ്പോവും. മാത്രമല്ല സംഭവം മൊത്തം പഠിക്കുമ്പോൾ ഇതിൽ വില്ലൻ ഒരു ഖദർ ടർക്കി ടവൽ ആണെന്നും മനസ്സിലാവും!

വില്ലൻ ഒരു ടർക്കി ടവൽ

കലോത്സവ സ്വാഗതഗാനം ഒരുക്കിയ പേരാമ്പ്ര മാതാ കേന്ദ്രം , ഡയറക്ടർ കനകദാസ് ഇങ്ങനെ പറയുന്നു. ''ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള അജണ്ടയുമില്ല. സംഘപരിവാറുമായി യാതൊരു ബന്ധുമില്ല. 96ഓളം പേർ ആ സ്വാഗതഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്്. അതിലുള്ളവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിർത്തിയിൽ പട്ടാളക്കാർ ഭീകരവാദികളെ തുരത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. റിഹേഴ്സൽ നടത്തുമ്പോൾ തീവ്രവാദിക്ക് പ്രത്യേകിച്ച് ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ സ്റ്റേജിൽ കയറിയിപ്പോൾ, പെട്ടെന്ന് കൈയിൽ കുട്ടിയ ഒരു തുണി, ഒരു ഖാദി ടർർക്കി തലയിട്ടുകൊണ്ട് കയറികൊള്ളാൻ പറഞ്ഞു. അത് ഇങ്ങനെ ഒക്കെ ആവും എന്ന് കരുതിയില്ല.

സ്വാഗതഗാനം കണ്ട ആർക്കും അങ്ങനെ തോന്നിയിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ അഭിനന്ദിക്കയും ആദരിക്കയും ചെയ്തു. അവിടെകുടിയ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയിലാണ് വിവാദം ഉണ്ടായത്. നല്ല സാമർഥ്യം ഉള്ളവരാണ് ഇത് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. തലയിൽ ഒരു തൂവാല അല്ലെങ്കിൽ തോർത്തുമുണ്ട് ഇട്ട, കൈയിൽ തോക്കുള്ള ഒരാളെ, പട്ടാളക്കാർ പിടിച്ച് വലിക്കുന്നത് മാത്രമാണെല്ലോ രംഗം. ഇത് ഞങ്ങളുടെ ഒരു പ്രതിനിധിയാണെന്ന് വിചാരിച്ച് ആരെങ്കിലു പ്രശ്നം ഉണ്ടാക്കുമെന്ന് കരുതിയില്ല.

വിയറ്റ്നാം അംബാസിഡർ കേരളത്തിലേക്ക് വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽന്ിന്ന് ക്ഷണിച്ചത് ഞങ്ങളെയാണ്. അതുപോലെ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് അടക്കം പരിപാടികൾ ചെയ്തു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഞങ്ങളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം. വേണമെങ്കിൽ വിളിക്കും വേണ്ടെങ്കിൽ വിളിക്കില്ല, ലോകത്ത് മുഴുവൻ വേദികളുണ്ട്. ഭീഷണി സന്ദേശങ്ങളും കോളുകളും വരുന്നുണ്ട്, അത് കാര്യമാക്കുന്നില്ല. വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ല, കേരളം ആയതുകൊണ്ടാണ് വിവാദമുണ്ടായത്. - കനകദാസ് പറയുന്നു.

ഇസ്ലാമോ അജണ്ട പരസ്യം

കവി പി കെ ഗോപി രചിച്ച 'സ്വരമംഗള മലയാളത്തിൻ വാഴ്‌ത്ത് പാടുന്നു' എന്ന് തുടങ്ങുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഒരു ടവലിന്റെ പേരിൽ വിവാദത്തിലായത്. ''ഹൃദയരക്തത്തിൽ ചരിത്രം കുറിച്ചിട്ട പുളകങ്ങൾ ഇനിയും മറക്കാതിരിക്കുക,'' എന്ന ഗോപിയുടെ വരികൾ വരുന്ന ഭാഗത്താണ്, കശ്മീരിൽ തീവ്രവാദികളെ സൈന്യം നേരിടുന്ന ഭാഗം ഉപയോഗിച്ചത്. അവിടെയാണ് ഖാദി ടവൽ വില്ലനായത്. അതും വെറും പത്തുസെക്കൻഡ് പോലും വരുന്നില്ല.

കൃത്യമായി അറബി വേഷം ഇട്ടുകൊണ്ടോ, ഏതെങ്കിലും ഒരു മതവിഭാഗത്തെ അപമാനിക്കാനോ അവർ ശ്രമം നടത്തിയിട്ടില്ല. തീവ്രവാദികൾ ആണെന്ന് അറിയിക്കാനാണ് കൈയിൽ തോക്ക് നൽകിയത്. ലോകത്തിൽ ഏറ്റവും പ്രബലമായ തീവ്രവാദം തന്നെയാണ് ഇസ്ലാമിക തീവ്രവാദം. ഐസിസ് മുതൽ അൽഖായിദവരെയുള്ള നൂറായിരം ഇസ്ലാമിക സംഘടകൾ ലോകത്ത് അശാന്തി വിതക്കുന്നു. കാശ്മീരിലും കാർഗിലും കണ്ടത് അതുതന്നെയാണ്. ഇത് ചിത്രീകരിച്ചാൽ അത് എങ്ങനെ ഇസ്ലാമോഫോബിയ ആവും എന്ന ചോദ്യത്തിനും അധികൃതർക്ക് മറുപടിയില്ല. മാത്രമല്ല മാതാ കേന്ദ്രം ഒരു സംഘപരിവാർ സംഘടനയല്ല. പരിപാടിയിൽ പങ്കെടുത്ത ഒരു കലാകാരൻ ഇട്ട പോസ്റ്റിൽനിന്ന് അയാളുടെ സംഘപരിവാർ ബന്ധം എടുത്തുകാട്ടി മൊത്തം ആളുകളെ സംഘിയാക്കി ചാപ്പയടിക്കയാണ് ചെയ്തത്.

തങ്ങൾക്ക്നേരെ വരുന്ന ചെറിയ വിമർശനം പോലും മുളയിലേ നുള്ളുക എന്നാണ് കേരളത്തിൽ ഇസാലാമോ-ലെഫ്റ്റ് എന്ന് പറയുന്ന കൂട്ടരുടെ പ്രഖ്യാപിത നയം. ഇസ്ലാമിക ഭീകരവാദത്തിന്റെ ഒരു ചെറിയ വേർഷൻപോലും പൊതുവേദിയിൽ ചർച്ചയാവാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഇത് ഒരു വലിയ തെറ്റാണെന്ന് വരുത്തിത്തീർക്കുക വഴി ഭാവിയിൽ, ഇത്തരം വിമർശനങ്ങൾ പൊതുവേദികളിൽ വരുന്നതിന് തടയിടാനും അവർക്ക് കഴിയും. ഇങ്ങനെ പഴയിടത്തെ പുറത്താക്കിയതുപോലുള്ള കൃത്യമായ അജണ്ട വെച്ച കളിയാണ് അവിടെയും നടന്നത്.

അതേസമയം, വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്. കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്‌കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അദ്ധ്യാപക സംഘടനകളാണ്. സ്വാഗതഗാനം ഒരു സമിതി സ്‌ക്രീൻ ചെയ്തിരുന്നു. എന്നാൽ, സ്റ്റേജ് ഡ്രെസ്സിൽ അല്ലായിരുന്നു സ്‌ക്രീനിങ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

പക്ഷേ ഇങ്ങനെ വിഭാഗീയത വളർത്തുന്നതിന്റെ പരിണതഫലം പലരും ചിന്തിക്കുന്നില്ല. മുഹമ്മദ് എന്ന പേര് വെച്ച് ഒരു ചോദ്യപേപ്പർ ഇടുമ്പോൾ, ജോസഫ് മാസ്റ്റർ ഒരിക്കലും കരുതിയതല്ല അത് പ്രവാചകൻ മുഹമ്മദ് നബിയുടെ പേരുമായി കൂട്ടിയോജിപ്പിക്കപ്പെടുമെന്ന്. പക്ഷേ അങ്ങനെ ചിലർക്ക് തോന്നിയതിന്റെ പേരിൽ ആ അദ്ധ്യാപകന് നഷ്ടമായത് സ്വന്തം കൈപ്പത്തി മാത്രമല്ല, ഭാര്യയുടെ ജീവനും കൂടിയാണ്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ ചൂട്ടുപിടിക്കുന്നുന്നവർ ആ അനുഭവം മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP