Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡഗംഭീരമാകും; ഉദ്ഘാടനത്തിനെത്തുക തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; സ്റ്റാലിനുമായി കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പ്രഖ്യാപനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡഗംഭീരമാകും; ഉദ്ഘാടനത്തിനെത്തുക തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; സ്റ്റാലിനുമായി കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പ്രഖ്യാപനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:ഇന്ത്യൻ യൂണിൻ മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കുമെന്ന് പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

പാർട്ടി പിറവി കൊണ്ട നഗരത്തിൽ തന്നെയാണ് എഴുപ്പത്തഞ്ചാം വാർഷികത്തിന് വേദിയൊരുങ്ങുന്നത്. വർത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവർ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.


പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. മാർച്ച് 10 ന് നടക്കുന്ന മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. പാർട്ടി പിറവി കൊണ്ട നഗരത്തിൽ തന്നെയാണ് എഴുപ്പത്തഞ്ചാം വാർഷികത്തിന് വേദിയൊരുങ്ങുന്നത്. വർത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവർ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതവുമാക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP