Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വി ശിവൻകുട്ടി; മന്ത്രിയുടെ പ്രതികരണം ദൃശ്യാവിഷ്‌ക്കാര വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തു വന്നതിന് പിന്നാലെ

പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വി ശിവൻകുട്ടി; മന്ത്രിയുടെ പ്രതികരണം ദൃശ്യാവിഷ്‌ക്കാര വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തു വന്നതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ ദൃശ്യാവിഷ്‌കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നൽകില്ല. ദൃശ്യാവിഷ്‌കാരം വേദിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു. അപ്പോൾ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

'എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാൻ പോകുന്ന മേളകളിൽ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളിൽ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

കലോത്സവ വേദികളിൽ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടർ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളിൽ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങൾ. ഭാരതം മുഴുവൻ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ് റിഹേഴ്സലിൽ വിവാദവേഷം ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ കൈയിൽ തോക്കുണ്ട്. ആ മതവിഭാഗത്തിൽപ്പെട്ടവർ തോക്കുമായിട്ടാണോ നടക്കുന്നത്. അത് മാറ്റി ഈ ഭാഗം മാത്രം പ്രൊജക്ട് ചെയ്യുന്നത് മാത്രമാണ് പ്രശ്നത്തിന് കാരണം. സ്വഗതഗാനത്തിലോ ദൃശ്യങ്ങളിലോ ഒരു തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള റിഹേഴ്സലിൽകോസ്റ്റിയും ഇടാറില്ല. അത്തരത്തിൽ ഒരു വേഷം ബോധപൂർവം കൊണ്ടുവന്നതല്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. അദ്ദേഹം വ്യക്തമക്കി.

അതേസമയം ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. സംഭവം വിമർശനത്തിനിടയാക്കിയത് സിപിഐഎം ഗൗരവത്തോടെ കാണുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദൃശ്യാവിഷ്‌ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും സിപിഐഎം വ്യക്തമാക്കി. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടിരുന്നു. മുസ്ലിംലീഗും വിമർശനവുമായി രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP