Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു; വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ: നഴ്‌സുമാർ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട്

ബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു; വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ: നഴ്‌സുമാർ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട്

സ്വന്തം ലേഖകൻ

ന്യൂയോർക്ക് സിറ്റി: ബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു. ഉയർന്ന വേതന നിരക്ക് ആവശ്യപ്പെട്ടാണ് അമേരിക്കയിൽ നഴ്‌സുമാർ സമരത്തിനിറങ്ങിയത്. ന്യൂയോർക്കിലാണ് 7100 നഴ്‌സുമാർ ജോലി നിർത്തിവെച്ച് സമരവുമായി ഇറങ്ങിയത്. ന്യൂയോർക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിനിറങ്ങിയത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്‌സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്‌സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു.

പുതിയ നിയമനങ്ങളും ശമ്പള വർദ്ധനവുമാണ് ഇവരുടെ ആവശ്യം, ആവശ്യത്തിനു നഴ്‌സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. നഴ്‌സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ 2 ആശുപത്രികളിൽ പണിമുടക്ക് ആരംഭിച്ചത്. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല.

വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം, യുകെയിൽ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും സമരം ചെയ്യുന്നത്. നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP