Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കള്ളനെ പിടികൂടുന്നതിനിടെ കുത്തേറ്റു; നെഞ്ചിലും വയറിലും കഴുത്തിലും പരിക്കേറ്റിട്ടും കള്ളനെ വിടാതെ പൊലീസുകാരൻ; ചികിത്സയിൽ കഴിയവെ മരണം; കുടുംബത്തെ സഹായിക്കുമെന്ന് ഡൽഹി പൊലീസ്

സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കള്ളനെ പിടികൂടുന്നതിനിടെ കുത്തേറ്റു; നെഞ്ചിലും വയറിലും കഴുത്തിലും പരിക്കേറ്റിട്ടും കള്ളനെ വിടാതെ പൊലീസുകാരൻ; ചികിത്സയിൽ കഴിയവെ മരണം; കുടുംബത്തെ സഹായിക്കുമെന്ന് ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീഷണിപ്പെടുത്തി മൊബൽ തട്ടിയെടുത്ത മോഷ്ടാവിനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ കുത്തേറ്റ പൊലീസുകാരൻ മരിച്ചു. ഡൽഹിയിലെ എഎസ്ഐ ശംഭു ദയാലാണ് മരിച്ചത്. ഒരു സ്ത്രീയുടെ പക്കൽ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കള്ളനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയാണ് എഎസ്ഐയെ കത്തികൊണ്ട് കുത്തിയത്.

വെസ്റ്റ് ഡൽഹിയിലെ മായാപുരിയിൽ വെച്ച് എഎസ്ഐ ശംഭു ദയാൽ മോഷ്ടാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുത്തേറ്റത്. ജനുവരി 4ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ബിഎൽകെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് ഉദ്യോഗസ്ഥന് മരണം സംഭവിച്ചത്.

കത്തി കാണിച്ച് ഒരാൾ ഫോൺ തട്ടിയെടുത്തതിനെ തുടർന്ന് ഒരു സ്ത്രീ സഹായത്തിനായി ദയാലിനെ സമീപിക്കുകയായിരുന്നു. അനീഷ് രാജ് എന്ന 24കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷർട്ടിനടിയിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. ഒന്നിലധികം തവണ അനീഷ് ദയാലിനെ കുത്തി. ദയാലിന്റെ നെഞ്ചിലും വയറിലും കഴുത്തിലും മുതുകിലും പരിക്കേറ്റിരുന്നു.

പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദയാൽ അനുവദിച്ചില്ല. സഹപ്രവർത്തകരെ വിളിച്ചുവരുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു- 'ദയാൽ ഡൽഹി പൊലീസിൽ 30 വർഷം സേവനമനുഷ്ഠിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. അദ്ദേഹത്തിന്റെ ധീരത എന്നും ഓർമ്മിക്കപ്പെടും. ഞങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കും'- ഡി.സി.പി ഘനശ്യാം ബൻസാൽ പറഞ്ഞു.

കള്ളൻ ആക്രമിച്ചപ്പോൾ ദയലിനെ രക്ഷിക്കാൻ ആരും മുന്നോട്ടുവന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ ജയ്കിഷൻ പറഞ്ഞു. കുത്തേറ്റിട്ടും മറ്റ് പൊലീസുകാർ വരുന്നതുവരെ ദയാൽ കള്ളനെ രക്ഷപ്പെടാൻ സമ്മതിക്കാതെ പിടിച്ചുവെച്ചു. അപ്പോഴും ആരും മുന്നോട്ടുവന്നില്ല. നമ്മളെ സഹായിക്കുന്ന പൊലീസുകാർ അപകടത്തിൽപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടതല്ലേയെന്നു ജയ്കിഷൻ ചോദിക്കുന്നു.

1993ലാണ് ദയാൽ കോൺസ്റ്റബിളായി പൊലീസിൽ ചേർന്നത്. രാജസ്ഥാൻ സ്വദേശിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കർഷകരായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP