Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനുവിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നും സുധീഷ്; ആ മൂന്നു പേരേയും വീഴ്‌ത്തിയത് മദ്യത്തിലൂടെ ഉള്ളിലെത്തിയ വിഷാംശം തന്നെ; അവശനിലയിലായ യുവാക്കൾ അപകട നില തരണം ചെയ്തു; അടിമാലി അപ്‌സരക്കുന്നിലെ ആ മദ്യത്തിന് പിന്നിൽ ആര്? അന്വേഷണവുമായി പൊലീസ്

തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനുവിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നും സുധീഷ്; ആ മൂന്നു പേരേയും വീഴ്‌ത്തിയത് മദ്യത്തിലൂടെ ഉള്ളിലെത്തിയ വിഷാംശം തന്നെ; അവശനിലയിലായ യുവാക്കൾ അപകട നില തരണം ചെയ്തു; അടിമാലി അപ്‌സരക്കുന്നിലെ ആ മദ്യത്തിന് പിന്നിൽ ആര്? അന്വേഷണവുമായി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി; വഴിയിൽക്കിടന്നുകിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ മൂന്നു യുവാക്കളുടെ ഉള്ളിലും വിഷാംശം എത്തിയതായി മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലന്നാണ് കരുതുന്നതെന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നുമാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.ഇക്കാര്യം ആശുപത്രി അധികൃതർ അടിമാലി പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന.

അടിമാലി കീരിത്തോട് മാടപ്പറമ്പിൽ മനോജ് (28), അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ(40),പുത്തൻപറമ്പിൽ അനു(38) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കേളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.ഇതിൽ കുഞ്ഞുമോന്റെ ആരോഗ്യനില കൂടുതൽ വഷളായിട്ടുണ്ടെന്നുള്ള വിവരവും പ്രചരിക്കുന്നുണ്ട്. മൂവരും തടിപ്പണിക്കാരാണ്.ഒപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നൽകിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകൾ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്.

തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനുവിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.ഇന്നലെ മുതൽ സുധീഷ് പൊലീസ് നീരീക്ഷണത്തിലാണ്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് മൂവരെയും പ്രവേശിപ്പിച്ചത്.വിദഗ്ധ ചികത്സ ആവശ്യമായതിനൽ പിന്നീട് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി മൂവരെയും അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡിലേയ്ക്ക് മാറ്റിയിരുന്നു.പിന്നാലെ അടിമാലി പൊലീസ് മനുവിന്റെ മൊഴി രേഖപ്പെടുത്തി.തുടർന്ന് പൊലീസ് സംഘം ഇവരെ ചികത്സിക്കുന്ന ഡോക്്ടറെ കണ്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു.

അടിമാലി സ്വദേശിയും തടിപ്പണിക്കാരാനുമാണ് പൊലീസ് നിരീക്ഷണത്തിലുള്ള സുധീഷ്.മദ്യം കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുമോൻ തന്റെ അമ്മാവനാണെന്ന് സുധീഷ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.മദ്യം കഴിച്ചവരും സുധീഷും തമ്മിൽ വ്യക്തി വൈരാഗ്യങ്ങളോ ശത്രുതയോ ഇല്ലന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം.

ഇന്നലെ രാവിലെ 7.30 തോടെ അടിമാലി അപ്‌സര കുന്ന് ഭാഗത്തുനിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ മദ്യകുപ്പികിട്ടിയെന്നും വിവരം താൻ സുഹൃത്തായ മനുവിനെ അറിയിച്ചെന്നും ഉടൻ മനു എത്തി മദ്യം വാങ്ങി കഴിച്ചെന്നുമാണ് സുധീഷ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

സംഭവം സംബന്ധിച്ച് സുധീഷ് പറയുന്നത്..

രാവിലെ 7 മണിയോടെ മിഷ്യൻവാളിന് പെട്രോൾ വാങ്ങുന്നതിനായി വീട്ടിൽ നിന്നും അടിമാലിയിലെ പെട്രോൾ പമ്പിലേയ്ക്ക് തിരിച്ചു..അൽപദൂരം പിന്നിട്ടപ്പോൾ വഴിയിൽ കടലാസുപൊതി ശ്രദ്ധയിൽപ്പെട്ടു.എടുത്ത് നോക്കിയപ്പോൾ മദ്യക്കുപ്പിയാണെന്ന് മനസ്സിലായി.ഉടൻ വിവരം വീഡിയോ കോളിലൂടെ സുഹൃത്തായ മനോജിനെ അറിയിച്ചു.

പമ്പിലെത്തി,പെട്രോൾ വാങ്ങിയപ്പോഴേയ്ക്കും മനോജും എത്തി.തുടർന്ന് മനോജിനെയും കൂട്ടി അപ്സര കുന്നുഭാഗത്തെ വീട്ടിലെത്തി.ഇവിടെ വച്ച് മനു കുപ്പിപൊട്ടിച്ച് മദ്യം കഴിച്ചു.ഈ സമയത്താണ് സമീപത്ത് താമസിക്കുന്ന അമ്മാവൻ കുഞ്ഞുമോൻ വരുന്നത്.പിന്നാലെ അനുവും എത്തി.ഇവരും മദ്യം കഴിച്ചു.

സ്വാദ് മാറ്റം ഉണ്ടെന്ന് മനു പറഞ്ഞപ്പോൾ കുപ്പിയിൽ ഉണ്ടായിരുന്നത് മദ്യം തന്നെയാണോ എന്ന് സംശയമായി.തീകൊളുത്തി നോക്കി ഉറപ്പിയ്്ക്കാമെന്ന് കരുതി.തീകൊളുത്തിയപ്പോൾ ദ്രാവകം കത്തി.ചൂടിൽ കുപ്പിഭാഗീകമായി ഉരുകി നശിച്ചു.അവശേഷിച്ച ദ്രാവകം മറ്റൊരുകൂപ്പിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്.

ഭാഗീകമായി ഉരുകിയ നിലയിൽ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.ലേബൽ കത്തിനശിച്ചെന്നാണ് സൂചന.മദ്യം ഏത് ബ്രാന്റിൽപ്പെട്ടതാണെന്ന് സ്ഥിരീകിച്ച ശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകുന്നതനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. മലമുകളിൽ നിന്നും ഓസുവഴിയെത്തുന്ന വെള്ളം വ്യാപകമായി വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

സുധീഷിന്റെ വീട്ടിലും ഇത്തരത്തിലാണ് വെള്ളം എത്തുന്നതെന്നാണ് സൂചന.വീട്ടിൽ നിന്നും എടുത്ത വെള്ളം ചേർത്താണ് മദ്യം കഴിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിനെ അറയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ വീടുകേന്ദ്രീകരിച്ചും പരിശോധനകൾ വേണ്ടിവരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP