Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലോത്സവ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരി: കലോത്സവ സ്വാഗത ഗാനം തയ്യാറാക്കിയവരുടെ താൽപര്യം പരിശോധിക്കണം; പിന്നണി പ്രവർത്തകരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കലോത്സവ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരി: കലോത്സവ സ്വാഗത ഗാനം തയ്യാറാക്കിയവരുടെ താൽപര്യം പരിശോധിക്കണം; പിന്നണി പ്രവർത്തകരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: സംസ്ഥാന സ്‌കൂൾ കലോത്സവം കൊടിയിറങ്ങിയിട്ടും വിവാദങ്ങൾ അടങ്ങിയിട്ടില്ല. സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. സ്വാഗത ഗാനം തയ്യാറാക്കുന്നതിൽ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്നും പിന്നണി പ്രവർത്തകരുടെ സംഘ പരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കലോത്സവത്തിൽ ബോധപൂർവ്വം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം നടന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടൈന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

കലോത്സവ സദ്യയെ മന്ത്രി മുഹമ്മദ് റിയാസ് പ്രകീർത്തിക്കുകയും ചെയ്തു. എന്നാൽ സ്‌കൂൾ കലാമേളകൾക്ക് പാചകം ചെയ്യാൻ ഇനി ഇല്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കലോത്സവ നാളുകളിൽ ഭക്ഷണം വിളമ്പിയത് സംബന്ധിച്ച് ആർക്കും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും ഇന്നലെ വരെ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തോട്ടത്തിൽ രവീന്ദ്രൻ എംഎ‍ൽഎയും രംഗത്തുവന്നിരുന്നു. റിഹേഴ്സൽ സമയത്ത് എല്ലാവരും സാധാരണ ഡ്രസ് മാത്രമാണ് ധരിച്ചിരുന്നത്. വേദിയിലെത്തിയപ്പോഴാണ് പട്ടാളക്കാരുടെ ഡ്രസ് ഒക്കെ വന്നത്. താൻ കുട്ടികളുടെ പാട്ടിലാണ് ശ്രദ്ധിച്ചതെന്നും ദൃശ്യാവിഷ്‌കാരത്തിലെ വിവാദ ദൃശ്യങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എംഎ‍ൽഎ പറഞ്ഞു.

സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയായി അവതരിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. റിഹേഴ്സൽ തോട്ടത്തിൽ രവീന്ദ്രൻ എംഎ‍ൽഎ അടക്കമുള്ളവർ കണ്ട ശേഷമാണ് അത് വേദിയിൽ അവതരിപ്പിച്ചതെന്നും ആരോപണമുയർന്നു. എന്നാൽ തനിക്ക് അതിന്റെ ചുമതലയുണ്ടായിരുന്നില്ലെന്നും ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചതിന് തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിൽ ഇത്തരം അജണ്ടകൾ കൊണ്ടുവന്നത് ആരാണ് എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP