Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശശി തരൂരിന് അടുരൂകാരി ഭാര്യ'; 'അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളെ' തിരുവനന്തപുരത്തെ എംപിയുടെ ഭാര്യമാരിൽ ഒരാളാക്കിയത് 2019ലെ പത്ര സമ്മേളനത്തിൽ; ബിജെപി അധ്യക്ഷനായിരിക്കെ ഗോവാ ഗവർണ്ണർ പറഞ്ഞ മാനനഷ്ട പരാമർശത്തിൽ നോട്ടീസ് പോലും അയയ്ക്കാൻ കഴിയാതെ സിജെഎം കോടതി; ശ്രീധരൻ പിള്ള-തരൂർ കേസ് അനിശ്ചിതമായി നീളുമ്പോൾ

'ശശി തരൂരിന് അടുരൂകാരി ഭാര്യ'; 'അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളെ' തിരുവനന്തപുരത്തെ എംപിയുടെ ഭാര്യമാരിൽ ഒരാളാക്കിയത് 2019ലെ പത്ര സമ്മേളനത്തിൽ; ബിജെപി അധ്യക്ഷനായിരിക്കെ ഗോവാ ഗവർണ്ണർ പറഞ്ഞ മാനനഷ്ട പരാമർശത്തിൽ നോട്ടീസ് പോലും അയയ്ക്കാൻ കഴിയാതെ സിജെഎം കോടതി; ശ്രീധരൻ പിള്ള-തരൂർ കേസ് അനിശ്ചിതമായി നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആയിരിക്കെ ഗോവാ ഗവർണ്ണറായ പിഎസ് ശ്രീധരൻ പിള്ള നടത്തിയ പരമാർശത്തിൽ ശശി തരൂർ എംപി നൽകിയ മാന നഷ്ടക്കേസിൽ നോട്ടീസ് അയയ്ക്കാൻ പോലും കഴിയാതെ തിരുവനന്തപുരം കോടതി. രാഷ്ട്രപതി-ഗവർണ്ണർ സ്ഥാനത്തുള്ളവർക്ക് നോട്ടീസ് അയയ്ക്കാൻ കോടതിക്ക് സാങ്കേതിക തടസ്സങ്ങളുണ്ട്. കഴിഞ്ഞ ദിവസം കേസ് തിരുവനന്തപുരം സിജെഎം കോടതി പരിഗണിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ കേസ് മാറ്റി വച്ചു. ഈ കേസ് ഇനി വീണ്ടും ഫെബ്രുവരി 23ന് പരിഗണിക്കും. അന്നും ഗവർണ്ണറായ ശ്രീധരൻപിള്ളയ്ക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം കോടതി എടുക്കാനുള്ള സാധ്യത കുറവാണ്.

'തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മൂന്ന് ഭാര്യമാർ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല'. ഇതായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂർകാരിയാണെന്നും അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും ബിജെപി അധ്യക്ഷനെന്ന നിലയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരൻ പിള്ളയുടെ വിശദീകരണം.

ശ്രീധരൻ പിള്ള പറഞ്ഞ അടൂർ സ്വദേശി ആരാണെന്ന് ആർക്കും അറിയില്ല.തരൂരിന്റെ മൂന്ന് ഭാര്യമാർ മരിച്ചോ എന്ന് മാധ്യമ പ്രവർത്തകർ അന്ന് ചോദിച്ചപ്പോൾ രണ്ടുപേർ മരിച്ചെന്നും ഒരാൾ വിവാഹമോചനം നേടിയെന്നുമായി ശ്രീധരൻ പിള്ളയുടെ മറുപടി. എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായി പറയാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ശ്രീധരൻപിള്ള ചിരിച്ചതല്ലാതെ മറുപടി ഒന്നും നൽകിയിരുന്നില്ല. ശശി തരൂരിന്റെ മൂന്ന് ഭാര്യമാർ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷെ ജനങ്ങൾ ചോദിക്കുന്നുണ്ടെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. ഇതിനെതിരെയാണ് തരൂർ കേസ് കൊടുത്തത്. എന്നാൽ ഭരണഘടനാ പദവിയിലുള്ള ശ്രീധരൻ പിള്ളയ്ക്ക് എങ്ങനെ നോട്ടീസ് അയയ്ക്കുമെന്നാണ് തിരുവനന്തപുരം കോടതിയുടെ ചോദ്യം. അതേസമയം, തിലോത്തമ മുഖർജി, ക്രിസ്റ്റീന ജൈൽസീന, സുനന്ദ പുഷ്‌ക്കർ എന്നിവരെയാണ് ശശി തരൂർ വിവാഹം കഴിച്ചത്. എന്നാൽ ശ്രീധരൻ പിള്ള പറഞ്ഞ അടൂർ സ്വദേശി ആരാണെന്ന് ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് മാനനഷ്ട കേസിന് പ്രസക്തി കൂടിയതും.

നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിനിടെ തരൂരിനെതിരെ നടത്തിയ കൊലയാളി പരാമർശം ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പിൻവലിച്ചിരുന്നു. പരാമർശം പിൻവലിച്ചതോടെ രവിശങ്കർ പ്രസാദിനെതിരെ നൽകിയ അപകീർത്തി കേസ് പിൻവലിക്കാൻ അഭിഭാഷകനോട് നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് ശശി തരൂരുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. ആരോപണം പിൻവലിച്ചുകൊണ്ട് തരൂരിനയച്ച കത്തും രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ ഞാൻ നിങ്ങളെ ഒരു കൊലപാതകക്കേസിലെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ, നിങ്ങൾക്കെതിരായ ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് ഞാൻ മനസ്സിലാക്കി, നിരുപാധികമായി അത് പിൻവലിക്കുന്നു.. രവി ശങ്കർ പ്രസാദ് കത്തിൽ വ്യക്തമാക്കിയിരുന്നു.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു തരൂരിനെതിരെ രവിശങ്കർ പ്രസാദ് ആരോപണം ഉന്നയിച്ചത്. ഇതിനെതിരേയും തിരുവനന്തപുരം സിജെഎം കോടതിയിലാണ് തരൂർ മാനനഷ്ട കേസ് നൽകിയത്. നടപടികളിലേക്ക് കടക്കും മുമ്പ് രവിശങ്കർ പ്രസാദ് മാപ്പു പറഞ്ഞതു കൊണ്ട് കേസ് പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP