Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ജുശ്രീയും സുഹൃത്തുക്കളും അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് വരുത്തിയത് ചിക്കൻ മന്തിയും ചിക്കൻ 65 ഉം, മയോണൈസും സാലഡും; ഡിസംബർ 31 ന് വാങ്ങിയ ഭക്ഷണം ജനുവരി ഒന്നിനും കഴിച്ചതായി സഹോദരി അനുശ്രീ; ഭക്ഷണം കഴിച്ചവരിൽ അസ്വസ്ഥത ഉണ്ടായത് രണ്ടുപേർക്ക്; ഹോട്ടൽ ഉടമ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ

അഞ്ജുശ്രീയും സുഹൃത്തുക്കളും അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് വരുത്തിയത് ചിക്കൻ മന്തിയും ചിക്കൻ 65 ഉം, മയോണൈസും സാലഡും; ഡിസംബർ 31 ന് വാങ്ങിയ ഭക്ഷണം ജനുവരി ഒന്നിനും കഴിച്ചതായി സഹോദരി അനുശ്രീ; ഭക്ഷണം കഴിച്ചവരിൽ അസ്വസ്ഥത ഉണ്ടായത് രണ്ടുപേർക്ക്; ഹോട്ടൽ ഉടമ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: കാസർകോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലായി. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാർവ്വതിയാണ്(19) ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ വഴി വാങ്ങിയ കുഴിമന്തിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്.

അഞ്ജുശ്രീ ഡിസംബർ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നതായി സഹോദരി അനുശ്രീ പറഞ്ഞു. താനുൾപ്പെടെ നാലുപേർ ഭക്ഷണം കഴിച്ചു. രണ്ടുപേർക്ക് അസ്വസ്ഥതയുണ്ടായി. ഛർദിയും വയറുവേദനയുമാണ് ഉണ്ടായതെന്നും അനുശ്രീ പറഞ്ഞു.

വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടികൾ തുടങ്ങി. പെൺകുട്ടി കുഴിമന്തി ഓർഡർ ചെയ്തു കഴിച്ച അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അതേസമയം പെൺകുട്ടി ആദ്യം കേക്ക് കഴിച്ചതെന്ന് വിവരവും പുറത്തുവരുന്നുണ്ട്. പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.

കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.

അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തിരുന്നത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അതേസമയം പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്‌പെഷ്യൽ ടാസ്‌ക്ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് പെൺകുട്ടി മരിച്ച സംഭവത്തിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തുന്ന സ്ഥാപനങ്ങൾ പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥർ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP