Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രാക്കൻ വൈറസ് ബ്രിട്ടനെയും തകർത്തെറിയുന്നു; പത്തിലൊരാൾക്ക് വൈറസ് ബാധ; ലോകകപ്പ് ഫുട്ബോളും ക്രിസ്തുമസ് ആഘോഷവും രോഗം പടർത്തി; നിയന്ത്രിക്കാനാവാത്ത വിധം പടർന്നുവെന്ന് സൂചന: ജപ്പാനിൽ പ്രതിദിന മരണ സംഖ്യ റെക്കോർഡിലേക്ക്  

ക്രാക്കൻ വൈറസ് ബ്രിട്ടനെയും തകർത്തെറിയുന്നു; പത്തിലൊരാൾക്ക് വൈറസ് ബാധ; ലോകകപ്പ് ഫുട്ബോളും ക്രിസ്തുമസ് ആഘോഷവും രോഗം പടർത്തി; നിയന്ത്രിക്കാനാവാത്ത വിധം പടർന്നുവെന്ന് സൂചന: ജപ്പാനിൽ പ്രതിദിന മരണ സംഖ്യ റെക്കോർഡിലേക്ക്   

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ ക്രാക്കൻ വൈറസ് പടരുന്നു. പത്തിലൊരാൾക്ക് വൈറസ് ബാധയുള്ള്ളതായാണ് വിദഗ്ദരുടെ വിലയിരുത്തൽ. ക്രിസ്തുമസ് അവധിയോടെ ജനം നിരത്തിലേക്ക് ഇറങ്ങിയപ്പോൾ കോവിഡ് മാരകമായി വ്യാപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഡിസംബറിലാണ് കോവിഡ് കേസുകൾ ഇരട്ടിയായി കുതിച്ചുയർന്നത്. XBB.1.5 എന്ന ക്രാക്കൻ വേരിയന്റ് ബ്രിട്ടനിൽ അതിവേഗം പടരുകയാണ്. ക്രിസ്തുമസ് ആഴ്ചയിലാണ് 30 ലക്ഷത്തോളം ജനങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം കൂടുന്നതിനാൽ ചിലപ്പോൾ മാസ്‌ക് അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കും. പകർച്ചവ്യാധിയുടെ കഴിഞ്ഞു പോയ കാലത്തിലെ നിയന്ത്രണങ്ങളിലേക്ക് വീണ്ടും ബ്രിട്ടൻ മാറിയേക്കുമെന്നുമാണ് സൂചന.

അതേസമയം ജപ്പാനിലും കോവിഡ് കുതിച്ചുയരുകയാണ്. ജപ്പാനിൽ പ്രതിദിന മരണ സംഖ്യ റെക്കോർഡിലെത്തി. വെള്ളിയാഴ്ച മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണിത്. ജപ്പാന് പുറമെ ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. അതേസമയം കോവിഡ് കണക്കുകൾ ബ്രിട്ടനിലും കുതിച്ചുയരുകയാണ്.

ക്രിസ്തുമസ് അവധിയും ലോകകപ്പ് ഫുട്ബോളും വിന്റർ കാലവും യുകെയിൽ അതിവേഗം കോവിഡ് പകരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ എൻഎച്ച്എസ് പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഡിസംബറോടെയാണ് കോവിഡ് കേസുകൾ ഇരട്ടിയായി ഉയർന്നത്. ക്രാക്കൻ വൈറസാണ് പടർന്നു പിടിക്കുന്നവയിൽ അധികവും. 30 ലക്ഷത്തിലധികം പേരിലേക്ക് ക്രിസ്മസോടെ വൈറസ് എത്തിയതായി ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 17നാണ് യുകെയിൽ ആദ്യ ക്രാക്കൻ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.

ആ ആഴ്ച തന്നെ 2.97 മില്ല്യൺ ജനങ്ങളിലേക്ക് വൈറസ് എത്തി. ഇംഗ്ലണ്ടിൽ 20ൽ ഒരാൾ രോഗബാധിതനാണ്. നോർത്തേൺ അയർലൻഡിൽ 16ൽ ഒരാളും വെയിൽസിൽ 18ൽ ഒരാളും രോഗബാധിതനാണ്. സർക്കാരിന്റെ കോവിഡിനൊപ്പം ജീവിക്കൽ സ്ട്രാറ്റജി പ്രകാരം മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, ടെസ്റ്റ്, ഐസോലേഷൻ എല്ലാം തന്നെ കഴിഞ്ഞ വർഷം ആദ്യമേ തന്നെ നിർത്തലാക്കിയിരുന്നു. 2022ന്റെ അവസാന ആഴ്ചയിൽ ഫ്ലൂ ബാധിച്ചവരുടെ എണ്ണവും ഉയർന്നു. കഴിഞ്ഞ ആഴ്ച അവസാനം 5,105 പേരെയാണ് ഫ്ളൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജപ്പാനിൽ പ്രതിദിന മരണ സംഖ്യ റെക്കോർഡിലേക്ക്

ലോകമെമ്പാടും ആശങ്ക ഉയർത്തി ജപ്പാനിൽ കോവിഡ് കണക്ക് കുതിച്ചുയരുകയാണ്. ജപ്പാന്റെ പ്രതിദിന കോവിഡ് കണക്കും മരണ നിരക്കുമെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. വെള്ളിയാഴ്ച മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണിത്. ജപ്പാന് പുറമെ ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

കഴിഞ്ഞ 30 ദിവസത്തിനിടെ ആയിരത്തോളം പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരിച്ചത്. പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന് നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു.കഴിഞ്ഞ ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പ് ഉണ്ടായ കോവിഡ് തരം?ഗം മൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്.

നവംബർ മുതൽ കോവിഡ് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്. കോവിഡിന്റെ എട്ടാം തരംഗത്തിലൂടെയാണ് ജപ്പാൻ കടന്നുപോകുന്നത്.

ആശങ്കയായി 'ക്രാക്കൻ'

അതേസമയം കോവിഡിന്റെ XBB.1.5 എന്ന പുതിയ ഓമിക്രോൺ വകഭേദം വകഭേദമാണ് അമേരിക്കയിൽ കൂടുതൽ ശക്തമായി വ്യാപിക്കുന്നതും ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്കയിൽ ഇപ്പോഴുള്ള വ്യാപനത്തിന്റെ 40 ശതമാനവും ഇതേ വകഭേദം മൂലമാണ് എന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ചവയിൽ വച്ച് ഏറ്റവും പുതിയതും, ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് പുതിയ കോവിഡ് വകഭേദം. 'ക്രാക്കൻ' എന്നാണ് ഈ വകഭേദം പൊതുവേ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബോട്‌സ്വാനയിൽ ആദ്യമായി സ്ഥിരീകരിച്ച ഈ വകഭേദം നിലവിൽ യുകെ, ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി 29 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ അഞ്ചോളം കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓമിക്രോൺ വകഭേദത്തിന്റെ ബി എ 2 വിഭാഗത്തിൽ പെട്ട രണ്ട് വിഭാഗങ്ങളുടെ ജനിതക ഘടന കൂടിച്ചേർന്നതാണ് തആആ.1.5 എന്ന ഉപ വകഭേദം രൂപപ്പെട്ടിരിക്കുന്നത്. ഇതുവരെ കണ്ടുപിടിക്കപ്പെട്ട കോവിഡ് വകഭേദങ്ങളിൽ ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണ് ക്രാക്കൻ. ഇതുകൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കൂടുതലാണ്. ലോകാരോഗ്യ സംഘടനയും ഈ കാര്യങ്ങൾ സ്ഥിരീകരിച്ചു കഴി?ഞ്ഞു. ഈ വകഭേദത്തിന് വാക്‌സീനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും എളുപ്പം മറികടക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ക്രാക്കൻ വകഭേദം ബാധിച്ചവരിലും ഓമിക്രോൺ വകഭേദങ്ങൾ ബാധിച്ചവരിലുള്ള രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. അമേരിക്കയുടെ വടക്കുഭാഗത്ത് 75 ശതമാനത്തോളം കേസുകളും ഈ വകഭേദം മൂലം ആണെന്നും വൻതോതിൽ ഇത് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ആന്റിജൻ ടെസ്റ്റുകൾക്കും പിസിആർ ടെസ്റ്റുകൾക്കും ഈ വകഭേദത്തെ കണ്ടെത്തുവാൻ സാധിക്കുമോ എന്നതിനെ കുറിച്ചും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP