Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ല; സമ്മേളന പരാജയം മറച്ചുവയ്ക്കാനുള്ള ആരോപണം മാത്രം; ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും സമസ്ത നേതാക്കൾ

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ല; സമ്മേളന പരാജയം മറച്ചുവയ്ക്കാനുള്ള ആരോപണം മാത്രം; ഫാസിസ്റ്റ് ശക്തികളെ  മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും സമസ്ത നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് സമസ്ത. പാണക്കാട് കുടുംബാംഗങ്ങളെയും വിലക്കിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സമസ്ത നേതാക്കൾ. എന്നാൽ സമസ്ത ആദർശക്കാർ ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്നാണ് നിലപാടെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകി. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളിൽ സമസ്ത ആശയങ്ങൾ ഉള്ളവർ പങ്കെടുക്കരുതെന്നാണ് നിർദേശിച്ചതെന്ന നേതാക്കൾ പറഞ്ഞു.

വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തിൽ സമസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നവർ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ മുജാഹിദ് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളിൽ സമസ്തക്കാർ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും ഉമർ ഫൈസി മുക്കം കോഴിക്കോട് പറഞ്ഞു. സമസ്ത ആദർശ സമ്മേളം സംഘാടക സമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായി, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP