Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഭരണകാര്യത്തിലെ എ.വി ഗോപിനാഥിന്റെ ഇടപെടൽ അതിരുകടന്നു; തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ല'; കോൺഗ്രസ് വിട്ട എ.വി ഗോപിനാഥുമായുള്ള തർക്കത്തെ തുടർന്ന് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാധാ മുരളി രാജിവെച്ചു

'ഭരണകാര്യത്തിലെ എ.വി ഗോപിനാഥിന്റെ ഇടപെടൽ അതിരുകടന്നു; തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ല'; കോൺഗ്രസ് വിട്ട എ.വി ഗോപിനാഥുമായുള്ള തർക്കത്തെ തുടർന്ന് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാധാ മുരളി രാജിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്:തന്നെ സ്വതന്ത്രമായി ഭരിക്കാൻ എ.വി ഗോപിനാഥ് അനുവദിക്കുന്നില്ല എന്നാരോപിച്ച് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.കോൺഗ്രസ് വിട്ട ജില്ലയിലെ പ്രമുഖ നേതാവ് എവി ഗോപിനാഥിനൊപ്പം ഉണ്ടായിരുന്ന രാധാമുരളിയാണ് രാജി വച്ചത്.പഞ്ചായത്ത് അംഗത്വവും രാധാ മുരളി രാജിവെച്ചിട്ടുണ്ട്.ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ലെന്ന് രാധാമുരളി പ്രതികരിച്ചു. എവി ഗോപിനാഥുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.ഇനി താൻ കോൺഗ്രസിനൊപ്പം മാത്രമേ നിൽക്കൂ.പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു.തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും രാധാ മുരളി പറഞ്ഞു.

എവി ഗോപിനാഥ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയപ്പോഴൊക്കെ ഒപ്പം നിന്നിരുന്ന രാധാമുരളിയുടെ രാജി ഗോപിനാഥിന്റെ വിമത ക്യാമ്പിലെ വിള്ളലിനാണ് വഴിവെച്ചിരിക്കുന്നത്.പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രണ്ടര വർഷത്തിന് ശേഷം മാറണമെന്ന ധാരണയിലെ ഭിന്നതയാണ് രാജിക്ക് വഴിവെച്ചതെന്നാണ് ഗോപിനാഥിന്റെ പ്രതികരണം.രണ്ടര വർഷത്തിന് ശേഷം ഒഴിയണമെന്ന ധാരണ തെറ്റിച്ചത് രാധാമുരളിയാണെന്ന് പറഞ്ഞ എവി ഗോപിനാഥ് അവിശ്വാസം കൊണ്ടുവരും എന്നായപ്പോഴാണ് അവർ രാജി വെച്ചതെന്നും ആരോപിച്ചു.

രാധാ മുരളിയെ തള്ളി പറയുന്നുണ്ടെങ്കിലും സ്വന്തം തട്ടകത്തിലുണ്ടായ ഭിന്നത എവി ഗോപിനാഥ് വിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്.തീരുമാനത്തിൽ രാധാ മുരളിക്ക് ഡിസിസി നേതൃത്വം പൂർണ പിന്തുണ നൽകിയിരുന്നു.രാജിയിലൂടെ ആണെങ്കിലും എവി ഗോപിനാഥിനൊപ്പം നിന്ന ഒരാളെ പിളർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിവിടുമെന്ന സമ്മർദ്ദ തന്ത്രം പയറ്റിയാണ് എവി ഗോപിനാഥ് വാർത്തകളിൽ നിറഞ്ഞത്. പിന്നാലെ ഇദ്ദേഹത്തെ തഴഞ്ഞ് എ തങ്കപ്പനെ ഡിസിസി അധ്യക്ഷനാക്കി.ഇതോടെ ഗോപിനാഥ് ക്യാമ്പിൽ അമർഷം പുകയുകയും ഇദ്ദേഹം പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.അന്ന് രാധാമുരളിയുടെ നേതൃത്വത്തിലാണ് വിമത വിഭാഗം ഗോപിനാഥിന് പിന്തുണ അറിയിച്ചത്.പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് യുഡിഎഫ് അംഗങ്ങൾ ഗോപിനാഥിന് പിന്തുണ അറിയിച്ച് വീട്ടിലെത്തിയതും കോൺ്ഗ്രസിന് തിരിച്ചടിയായിരുന്നു.

അതേ സമയം തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഗോപിനാഥിനായി സിപിഎം വാതിൽ തുറന്നിരുന്നു.എകെ ബാലനായിരുന്നു നീക്കങ്ങൾക്ക് പിന്നിൽ.കോൺഗ്രസ് പൊട്ടിത്തെറിയുടെ തുടക്കം പാലക്കാടുനിന്നായിരിക്കുമെന്ന് ബാലൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.ഇതിനൊക്കെ ശേഷം എ.വി ഗോപിനാഥ്-കോൺഗ്രസ് തർക്കം തണുത്ത മട്ടായി മാറി.എന്നാൽ ഇപ്പോഴത്തെ സംഭവത്തോടെ ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എവി ഗോപിനാഥ് ക്യാമ്പും കോൺഗ്രസ് നേതൃത്വവും തമ്മിലെ ശീതയുദ്ധം കൂടുതൽ ശക്തമാവുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP