Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയെയും അമേരിക്കയെയും ആശങ്കപ്പെടുത്തുന്ന കോവിഡ് വിമാനം കയറി ഇന്ത്യയിലേക്കും; വിദേശത്തു നിന്നെത്തിയ 124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുതലെടുക്കേണ്ട സമയം; 14 കേസുകൾ എക്‌സ്ബിബി ഓമിക്രോൺ ഉപവിഭാഗത്തിൽ പെട്ടത്; ചൈനയിൽ വ്യാപകമായ ബിഎഫ് 7.4.1 വകഭേദവും ഒരാളിൽ കണ്ടെത്തി; ഇന്ത്യയും കോവിഡ് നാലാം തരംഗത്തിലേക്ക് നീങ്ങുന്നോ?

ചൈനയെയും അമേരിക്കയെയും ആശങ്കപ്പെടുത്തുന്ന കോവിഡ് വിമാനം കയറി ഇന്ത്യയിലേക്കും; വിദേശത്തു നിന്നെത്തിയ 124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുതലെടുക്കേണ്ട സമയം; 14 കേസുകൾ എക്‌സ്ബിബി ഓമിക്രോൺ ഉപവിഭാഗത്തിൽ പെട്ടത്; ചൈനയിൽ വ്യാപകമായ ബിഎഫ് 7.4.1 വകഭേദവും ഒരാളിൽ കണ്ടെത്തി; ഇന്ത്യയും കോവിഡ് നാലാം തരംഗത്തിലേക്ക് നീങ്ങുന്നോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയെ കടുത്ത ആശങ്കയിൽ ആക്കിയിരിക്കയാണ് കോവിഡ് വ്യാപനം. ആശുപത്രികൾ ആളുകളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. നിരവധി പേർ മരിച്ചു വീഴുകയും ചെയ്യുന്നു. ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാജ്യങ്ങൾക്കും ആശങ്ക വിതയ്ക്കുന്നതാണ്. ഇപ്പോൽ ഇന്ത്യയെയും കോവിഡ് ആശങ്കപ്പെടുത്തി തുടങ്ങുകയാണ്. വിമാനം കയറി കോവിഡ് ഇന്ത്യയിലേക്ക് എത്തുകയാണ്. 10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ 14 കേസുകൾ എക്‌സ്ബിബി എന്ന ഓമിക്രോൺ ഉപവിഭാഗം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിൽ 40 പേരുടെ ജനിതക ശ്രേണീകരണ ഫലം മാത്രമാണ് ലഭ്യമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ വ്യാപകമായ ബിഎഫ് 7.4.1 വകഭേദം ഒരാളിൽ കണ്ടെത്തി. രാജ്യത്ത് ഇന്നലെ 188 പുതിയ കേസുകളും 3 മരണവും റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 2554. സ്ഥിരീകരണ നിരക്കിൽ കാര്യമായ വർധനയില്ല.

ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധനടപടികളുടെ ഭാഗമായി ഇന്ത്യയിലും ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരുതൽ തുടർന്നാൽ മതിയെന്നും പറയുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കുകയുണടായി.

സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അതാതു സമയങ്ങളിൽ പിന്തുടരുന്നതിൽ വിട്ടുവീഴ്ചയരുതെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അടുത്ത 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു, പ്രത്യേകിച്ച് പൊതു സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ കോവിഡിന് ഉചിതമായ പെരുമാറ്റം പിന്തുടരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

ഇതിനകം ഇന്ത്യയിൽ പതിനൊന്നോളം ഓമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ 24 മുതൽ ജനുവരി മൂന്നുവരെ ഇന്റർനാഷണൽ എയർപോർട്ടുകളിലുൾപ്പെടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രികരുടെ സാമ്പിളുകളിൽ 124 എണ്ണം പോസിറ്റീവായിരുന്നു. അവയിൽ 40 എണ്ണം XBB വകഭേദം മൂലമായിരുന്നു. പതിനാല് സാമ്പിളുകളിൽ XBB.1 വകഭേദം കണ്ടെത്തി. ഒരൊറ്റ സാമ്പിളിൽ മാത്രമാണ് BF 7.4.1 വകഭേദം കണ്ടെത്തിയത്. BA.5.2, BQ.1.1, BQ.1.1(22), BQ.1.1.5, CH.1.1.1, BB.3, BN.1.2, BN1.3, BY1, BF. തുടങ്ങിയ വകഭേദങ്ങളും കണ്ടെത്തുകയുണ്ടായി.

ബി.എഫ്.7

ഓമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.

എക്സ്.ബി.ബി. വകഭേദങ്ങൾ

ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ളതാണ് എക്സ്.ബി.ബി. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരിൽ ഓഗസ്റ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. എക്സ്.ബി.ബി.-1, എക്സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങൾ. എക്സ്.ബി.ബി. മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.

ആശങ്കയായി 'ക്രാക്കൻ'

അതേസമയം കോവിഡിന്റെ XBB.1.5 എന്ന പുതിയ ഓമിക്രോൺ വകഭേദം വകഭേദമാണ് അമേരിക്കയിൽ കൂടുതൽ ശക്തമായി വ്യാപിക്കുന്നതും ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്കയിൽ ഇപ്പോഴുള്ള വ്യാപനത്തിന്റെ 40 ശതമാനവും ഇതേ വകഭേദം മൂലമാണ് എന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ചവയിൽ വച്ച് ഏറ്റവും പുതിയതും, ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് പുതിയ കോവിഡ് വകഭേദം. 'ക്രാക്കൻ' എന്നാണ് ഈ വകഭേദം പൊതുവേ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബോട്‌സ്വാനയിൽ ആദ്യമായി സ്ഥിരീകരിച്ച ഈ വകഭേദം നിലവിൽ യുകെ, ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി 29 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ അഞ്ചോളം കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓമിക്രോൺ വകഭേദത്തിന്റെ ബി എ 2 വിഭാഗത്തിൽ പെട്ട രണ്ട് വിഭാഗങ്ങളുടെ ജനിതക ഘടന കൂടിച്ചേർന്നതാണ് XBB.1.5 എന്ന ഉപ വകഭേദം രൂപപ്പെട്ടിരിക്കുന്നത്. ഇതുവരെ കണ്ടുപിടിക്കപ്പെട്ട കോവിഡ് വകഭേദങ്ങളിൽ ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണ് ക്രാക്കൻ. ഇതുകൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കൂടുതലാണ്. ലോകാരോഗ്യ സംഘടനയും ഈ കാര്യങ്ങൾ സ്ഥിരീകരിച്ചു കഴി?ഞ്ഞു. ഈ വകഭേദത്തിന് വാക്‌സീനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും എളുപ്പം മറികടക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ക്രാക്കൻ വകഭേദം ബാധിച്ചവരിലും ഓമിക്രോൺ വകഭേദങ്ങൾ ബാധിച്ചവരിലുള്ള രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. അമേരിക്കയുടെ വടക്കുഭാഗത്ത് 75 ശതമാനത്തോളം കേസുകളും ഈ വകഭേദം മൂലം ആണെന്നും വൻതോതിൽ ഇത് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ആന്റിജൻ ടെസ്റ്റുകൾക്കും പിസിആർ ടെസ്റ്റുകൾക്കും ഈ വകഭേദത്തെ കണ്ടെത്തുവാൻ സാധിക്കുമോ എന്നതിനെ കുറിച്ചും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP