Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

24 വേദികളും മുഴുവൻ സമയവും നിരീക്ഷണത്തിൽ; കാണികളുടെ വരവും പോക്കും വേദികളിൽ എത്രപേരുണ്ടെന്നും കൺട്രോൾ റൂമിൽ ഇരുന്നാൽ അറിയാം; രാത്രിയും പകലും ക്യത്യവും വ്യക്തവുമായ ദൃശ്യങ്ങൾ; കലോത്സവത്തിന് പൊലീസ് കുറ്റമറ്റ സുരക്ഷാ സംവിധാനം ഒരുക്കുന്നത് ഇങ്ങനെ

24 വേദികളും മുഴുവൻ സമയവും നിരീക്ഷണത്തിൽ; കാണികളുടെ വരവും പോക്കും വേദികളിൽ എത്രപേരുണ്ടെന്നും കൺട്രോൾ റൂമിൽ ഇരുന്നാൽ അറിയാം; രാത്രിയും പകലും ക്യത്യവും വ്യക്തവുമായ ദൃശ്യങ്ങൾ; കലോത്സവത്തിന് പൊലീസ് കുറ്റമറ്റ സുരക്ഷാ സംവിധാനം ഒരുക്കുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോഴിക്കോട്: രാത്രിയും, പകലും ഒരു പോലെ വ്യക്തവും കൃത്യതയുള്ളതുമായ ദൃശ്യങ്ങൾ ശേഖരിക്കും. ഒപ്പം പീപ്പിൾ കൗണ്ടിങ് (എത്ര ആളുകൾ വന്നുപോയി), ക്രൗഡ് മാപ്പിങ് (കൂടുതൽ ആളുകളുള്ള സ്ഥലങ്ങൾ നിർണ്ണയിക്കുക )തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയും സജ്ജം. ആവശ്യമെങ്കിൽ ശബ്ദം കൃത്യതയോടെ വേർതിരിച്ചെടുക്കാനും സംവിധാനം.

ഇതെല്ലാമാണ് 61-മാത് സ്‌കൂൾ യുവജനോത്സവത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തുറന്നിട്ടുള്ള പൊലീസ് കൺട്രോൾറൂമിന്റെ എടുത്തുപറയാവുന്ന സവിശേഷതകൾ. 14000 ത്തോളം മൽസരാർത്ഥികളും ലക്ഷക്കണക്കിന് കാണികളും ഭാഗഭാക്കാകുന്ന മേളയുടെ സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റരീതിയിൽ നടപ്പാക്കുന്നതിൽ കൺട്രോൾറും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏറെ സഹായകമാണ്.

ഇക്കുറി വേദികൾക്കുപുറമെ ഊട്ടുപുര, സ്വാഗത സംഘം ഓഫീസ്, സാംസ്കാരിക പരിപാടി നടക്കുന്ന കോഴിക്കോട് ബീച്ച്, ട്രാഫിക്ക് പോയന്റുകൾ എന്നിവിടങ്ങളിലും സിസി ടിവി ക്യാമറകൾ സ്ഥാപിച്ച്, പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് കൺട്രോൾ റൂമിലാണ് മുഴുവൻ ക്യാമറകളെയും ബന്ധപ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ വലിയ സ്‌ക്രീനിൽ തെളിയുന്ന സിസി ടിവി ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷീക്കാൻ 24 മണിക്കൂറും ഉദ്യോഗസ്ഥരുണ്ട്.അടിക്കടി സുരക്ഷചുമതലയുള്ള മുതിർന്ന പൊലീസ് ഉദ്യോസ്ഥർ കൺട്രോൾ റൂമിലെത്തി സ്ഥിതികൾ വിലയിരുത്തുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പൊലീസ് മേളയുടെ സുരക്ഷ കാര്യങ്ങൾക്കായുള്ള ആക്ഷൻപ്ലാൻ തയ്യാറാക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് മൊബൈലിൽ ദൃശ്യങ്ങൾ കാണാനും കഴിയും. പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ഇക്കുറി പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുള്ളത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാബുലസ് ടെക്ക്നോളജീസാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി സിസി ടിവി കാമറ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. തുടർച്ചയായ 10-ാം വർഷമാണ് സ്ഥാപനം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാവുന്നത്.

പരമാവധി ആധുനിക സംവിധാനങ്ങൾ ബന്ധിപ്പിച്ചാണ് കൺട്രോൾ റൂം ഒരുക്കിയിട്ടുള്ളതെന്നും ഇതിനായി ജീവനക്കാർ ഒരാഴ്ചയിലേറെയായി രാവും പകലും ജീവനക്കാർ ജോലി ചെയ്തിരുന്നെന്നും ഫാബുലസ് ടെക്ക്നോളജീസ് മാനേജിങ് ഡയറക്ടർ റഷാദ് പുതുനഗരം പറഞ്ഞു.

24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. വേദികൾ മുഴുവൻ സമയവും സിസി ടിവി നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാണികളുടെ വരവ് പോക്കുകളും വേദികളിൽ എത്രപേരുണ്ടെന്ന തൽസമയ സ്ഥിതി വിവരകണക്കുകളും ഇക്കുറി കൺട്രോൾ റുമിൽ ഇരുന്നാൽ അറിയാം. ഇത് സുരക്ഷകാര്യങ്ങളുടെ നടത്തിപ്പിൽ പൊലീസിന് വലിയൊരളവിൽ സഹായകമാവുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അഡീഷണൽ എസ് പി എൽ സുരേന്ദ്രൻ കൺട്രോൾറൂം പ്രവർത്തനം ഉൽഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP