Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണപ്പെരുപ്പം തടയും; സാമ്പത്തിക വളർച്ച കൂട്ടും; ചാനൽ മൈഗ്രേഷന് പൂട്ടിടും; എൻ എച്ച് എസിനെ ശരിയാക്കും; പുതുവർഷത്തിൽ 5 ഉറപ്പുകളുമായി ഋഷി സുനക്; പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ എണ്ണം കൂട്ടി എൻ എച്ച് എസിനെ രക്ഷിക്കാനുള്ള പദ്ധതിക്ക് കയ്യടി; ഇന്ത്യൻ മരുമകൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുമ്പോൾ

പണപ്പെരുപ്പം തടയും; സാമ്പത്തിക വളർച്ച കൂട്ടും; ചാനൽ മൈഗ്രേഷന് പൂട്ടിടും; എൻ എച്ച് എസിനെ ശരിയാക്കും; പുതുവർഷത്തിൽ 5 ഉറപ്പുകളുമായി ഋഷി സുനക്; പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ എണ്ണം കൂട്ടി എൻ എച്ച് എസിനെ രക്ഷിക്കാനുള്ള പദ്ധതിക്ക് കയ്യടി; ഇന്ത്യൻ മരുമകൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് ഭരണം ഋഷിയുടെ കൈകളിൽ എത്തുമ്പോൾ തീർത്തും പരിതാപകരമായിരുന്നു ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ. ലിസ് ട്രസ്സിന്റെ ഹ്രസ്വകാല സർക്കാർ കാണിച്ച വിഢിത്തരങ്ങൾ പൗണ്ടിന്റെ മൂല്യം വരെ തകർത്തു കളഞ്ഞു. അത്തരം ഒരു സാഹചര്യത്തിലാണ്, അത് മനസ്സിലാക്കി ബ്രിട്ടനെ നയിക്കാൻ ഋഷി സുനക് മുന്നിട്ടിറങ്ങിയത്. തന്റെ ലക്ഷ്യം പൂർത്തിയാക്കുവാൻ രാത്രിയും പകലും താൻ അദ്ധ്വാനിക്കുമെന്ന് ഋഷി സുനക് പറഞ്ഞു.

ശുഭാപ്തി വിശ്വാസവും, പ്രത്യാശയും അതോടൊപ്പം ബ്രിട്ടന്റെ അഭിമാനവും തിരികെ കൊണ്ടു വരുമെന്നും ഋഷി പറഞ്ഞു. സമരത്തോടെ തുടങ്ങിയ പുതു വർഷത്തിൽ ആരോഗ്യ രംഗത്തെ സംരക്ഷിക്കാൻ താൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും ഋഷി പറഞ്ഞു. പണപ്പെരുപ്പം തടയുവാനും വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്ക് തടയിടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യത്തെ വലിയ പ്രസംഗമായിരുന്നു ഋഷിയുടേത്.

ബ്രിട്ടന്റെ ഭാവിക്കായി കൃത്യമായ ദർശനങ്ങളായിരുന്നു ഋഷി അവതരിപ്പിച്ചത്. സമ്പദ്ഘടനയെ വളർത്തുക, കടം കുറയ്ക്കുക, എൻ എച്ച് എസിലെ വെയിറ്റിങ് കുറയ്ക്കുക എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വാഗ്ദാനങ്ങളാണ് ഈ പ്രസംഗത്തിലൂടെ ഋഷി ബ്രിട്ടീഷ് ജനതക്ക് നൽകിയിരിക്കുന്നത്, പണപ്പെരുപ്പ നിരക്ക് പകുതിയാക്കും, സമ്പദ്ഘടനയെ വളർത്തും, കടം കുറയ്ക്കും, എൻ എച്ച് എസ് വെയിറ്റിങ് സമയം കുറയ്ക്കും, ചാനൽ വഴി എത്തുന്ന അനധികൃത കുടിയേറ്റം തടയും എന്നിവയാണ് അവ.

സ്ട്രാറ്റ്ഫോർഡിൽ സംസാരിക്കവേയാണ്, വരും വർഷത്തേക്ക് തന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനായി ഋഷി സുനക് ഈ അഞ്ചിന പരിപാടി അവതരിപ്പിച്ചത്. ഈ അഞ്ചു കാര്യങ്ങൾ നടത്തുവാനായി താൻ രാത്രിയും പകലും പണിയെടുക്കുമെന്നും ഋഷി പറഞ്ഞു. അതേസമയം, വരും മാസങ്ങളിൽ പുരോഗതി ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന മേഖലകളെ മാത്രമാണ് ഋഷി പരാമർശിച്ചതെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തുന്നു. സുപ്രധാനമായ പ്രശ്നങ്ങളിൽ നിന്നും ഋഷി ഒഴിഞ്ഞുമാറുകയാണെന്നും അവർ പറയുന്നു.

പൺപ്പെരുപ്പം പകുതിയായി കുറയ്ക്കുക വഴി, വിലയും കുത്തനെ ഇടിയുമെന്നും ഇത് ജീവിത ചെലവുകൾ കുറയുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നും ഋഷി സുനാക് പറഞ്ഞൂ. മാധ്യമ പ്രവർത്തകരും ബിസിനസ്സുകാരും അടങ്ങിയ സദസ്സിനോട് സംസാരിക്കവെ ഋഷി തന്റെ പദ്ധതികൾ വിശദീകരിച്ചു. മെച്ചപ്പെട്ട വേതനം ലഭിക്കുന്ന കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് സമ്പദ്ഘടനയെ വളരാൻ സഹായിക്കുമെന്നും അദ്ദെഹം ചൂണ്ടിക്കാട്ടി.

അതേസമയം, യു കെയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്ക് കാരണം കൺസർവേറ്റീവ് പാർട്ടി തന്നെയാണെന്നായിരുന്നു ലേബറിന്റെ ഷാഡോ എഡ്യുക്കേഷൻ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണിന്റെ പ്രതികരണം. കഴിഞ്ഞ 13 വർഷങ്ങളായി ഭരണത്തിലുള്ളത് അവരാണ്. അതിന്റെ തിക്തഫലമാണ് ഇപ്പോൾ ബ്രിട്ടൻ അനുഭവിക്കുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, എൻ എച്ച് എസിലെ കാലതാമസം ഒഴിവാക്കാൻ 7000 കിടക്കൾ കൂടി അധികമായി ചേർക്കുവാൻ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എ ആൻഡ് ഇ വിഭാഗം ഭാവിപരിപാടുകളുമായി ബന്ധപ്പെട്ട് പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എൻ എച്ച് എസിൽ സമൂല പരിവർത്തനങ്ങൾക്കും ഒരുപക്ഷെ തയ്യാറായേക്കും. എൻ എച്ച് എസിനുപുറമേ സ്വകാര്യ ആശുപത്രികളേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് അതിലൊന്ന്. ഇത് എൻ എച്ച് എസിന്റെ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കും എന്നു മാത്രമല്ല, എൻ എച്ച് എസ് അനുഭവിക്കുന്ന സമ്മർദ്ദവും ഏറെ ഇല്ലാതെയാക്കും.

ചികിത്സ പൂർത്തിയായാലും പല രോഗികളും ആശുപത്രികളിൽ തുടരുന്നതും ഒരുപ്രശ്നമായി തുടരുകയാണ്. അതിനായി 500 മില്യൺ പൗണ്ടിന്റെ ഏർലി ഡിസ്ചാർജ്ജ് പദ്ധതി കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യിച്ച് കമ്മ്യുണിറ്റി കെയറിൽ രോഗികളെ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സേവന രംഗത്ത് സ്വകാര്യ മേഖലയെ കൂടി ഇനി കൂടുതലായി സഹകരിപ്പിക്കും.

സമരം ചെയ്യുന്ന നഴ്സുമാരുടെ യൂണിയനുമായി ചർച്ചക്ക് തയ്യാറാകുന്നില്ല എന്ന ലേബർ പാർട്ടിയുടെ ആരോപണവും ഋഷി സുനക് നിഷേധിച്ചു. താൻ ഏപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞ ഋഷി സർക്കാർ എപ്പോഴും സമരക്കാർക്ക് മുൻപിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞു. എന്നാൽ, 19 ശതമാനം വേതന വർദ്ധനവ് എന്നത് സാദ്ധ്യമായ ഒന്നല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP