Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജി ചെറിയാന് ഗവർണർ പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാന സർക്കാരും അയഞ്ഞു; ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാനുള്ള നീക്കം ഉപേക്ഷിച്ചു; നിയമസഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും; പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാൻ തീരുമാനം

സജി ചെറിയാന് ഗവർണർ പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാന സർക്കാരും അയഞ്ഞു; ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാനുള്ള നീക്കം ഉപേക്ഷിച്ചു; നിയമസഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും; പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണറെ മെരുക്കാനുള്ള തത്രപ്പാടിലായിരുന്നു സംസ്ഥാന സർക്കാർ ഇതുവരെ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുള്ള ആലോചന. ഡിസംബറിൽ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടർച്ചയായി ജനുവരിയിൽ സഭ ചേരാനായിരുന്നു നീക്കം. പുതിയ വർഷത്തിലെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം. ഡിസംബറിലെ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാകുമായിരുന്നു. എന്നാൽ, സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ സമ്മതം മൂളിയതോടെ, പോരിന് അയവു വന്നതായാണ് സർക്കാരിന്റെ വിലയിരുത്തൽ.

നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാനാണ് പുതിയ തീരുമാനം. ബജറ്റ് സമ്മേളനത്തിൽ തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തുംം. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കും. നിയമസഭാ ചേരുന്നത് ചർച്ച ചെയ്യാൻ നാളെ വീണ്ടും മന്ത്രിസഭായോഗം ചേരും. സർക്കാറുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് സമ്മേളനം നടത്താനായിരുന്നു സർക്കാരിന്റെ തീരുമാനം.

സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാർ നീക്കം. എന്നാൽ ഇന്ന് ചേർന്ന മന്ത്രി സഭയോഗത്തിലാണ് സർക്കാർ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. സഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ ഔദ്യോഗികമായി അറിയിക്കും. നിയമസഭാ സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാണ് ബജറ്റ് അവതരിപ്പിക്കുക.

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാനുള്ള സർക്കാരിന്റെ തീരുമാനം. നിർണായക തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രി ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP