Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രന്റെയും ഭൂമിയുടെയും മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ; ചാന്ദ്ര ഓർബിറ്റർ 'ഡാനുരി' പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ദക്ഷിണ കൊറിയ; ചന്ദ്രന്റെ ഭൂപ്രദേശ മാപ്പിംഗും വിശകലനവും അടുത്ത മാസം തുടങ്ങും; ഡാനുരിയിലൂടെ ചന്ദ്രനിലിറങ്ങാനുള്ള സാധ്യതകളിലേക്ക് ഒരു പടി കൂടി കടന്ന് ദക്ഷിണ കൊറിയ

ചന്ദ്രന്റെയും ഭൂമിയുടെയും മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ; ചാന്ദ്ര ഓർബിറ്റർ 'ഡാനുരി' പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ദക്ഷിണ കൊറിയ; ചന്ദ്രന്റെ ഭൂപ്രദേശ മാപ്പിംഗും വിശകലനവും അടുത്ത മാസം തുടങ്ങും; ഡാനുരിയിലൂടെ ചന്ദ്രനിലിറങ്ങാനുള്ള സാധ്യതകളിലേക്ക് ഒരു പടി കൂടി കടന്ന് ദക്ഷിണ കൊറിയ

മറുനാടൻ ഡെസ്‌ക്‌

സോൾ:ചന്ദ്രന്റെയും ഭൂമിയുടെയും അതിശയകരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ അയച്ചിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ആദ്യത്തെ ചാന്ദ്ര ഓർബിറ്ററായ ഡാനുരി.'ചന്ദ്രൻ', 'ആസ്വദിക്കുക' എന്നീ അർത്ഥങ്ങൾ വരുന്ന കൊറിയൻ പദങ്ങളുടെ കൂടിച്ചേരലാണ് ഡാനുരി. 2022 ഓഗസ്റ്റിൽ യുഎസിൽ നിന്ന് സ്‌പെയിസ് റോക്കറ്റിൽ വിക്ഷേപിച്ച ഓർബിറ്റർ കഴിഞ്ഞ മാസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.

അടുത്ത മാസത്തോടെ ചന്ദ്രന്റെ ഭൂപ്രദേശം മാപ്പിംഗും വിശകലനവും,കാന്തിക ശക്തിയുടേയും ഗാമാ കിരണങ്ങളും അളക്കൽ എന്നിവ ഉൾപ്പെടുന്ന ശാസ്ത്രീയ ദൗത്യം ഡാനുരി ആരംഭിക്കും.180 മില്യൺ ഡോളർ (148 മില്യൺ പൗണ്ട്) മുതൽമുടക്കുള്ള ഓർബിറ്റർ ഫോട്ടോകളും വീഡിയോകളും ഭൂമിയിലേക്ക് അയച്ചുകൊണ്ട് പരീക്ഷണാത്മക 'സ്പേസ് ഇന്റർനെറ്റ്' സാങ്കേതികവിദ്യയും പരീക്ഷിക്കും.ഇതുവഴി 2032-ൽ ദക്ഷിണ കൊറിയക്ക് ചന്ദ്രനിലിറങ്ങാനുള്ള സാധ്യതയുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാൻ ഉപയോഗിക്കും.

ഡാനുരി നിലവിൽ ഓരോ രണ്ട് മണിക്കൂറിലും ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്.ഡാനുരിയുടെ ചാന്ദ്ര ദൗത്യത്തോടെ ദക്ഷിണ കൊറിയ ലോകത്തിലെ ഏഴാമത്തെ ചാന്ദ്ര പര്യവേക്ഷക രാജ്യമായി മാറി.ഈ വിഭാഗത്തിൽ ചൈന, ജപ്പാൻ,ഇന്ത്യ എന്നിവയ്ക്ക് പിന്നിൽ ഏഷ്യയിലെ നാലാമത്തെ രാജ്യമായും ദക്ഷിണ കൊറിയ മാറി.

ചാന്ദ്ര ഓർബിറ്റർ ദൗത്യത്തിലൂടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഒരു പ്രധാന ശക്തിയായി മാറുക എന്ന സ്വപ്നത്തിലേക്കാണ് ദക്ഷിണ കൊറിയ എത്തുന്നത്.ബഹിരാകാശ പരിപാടി വികസിപ്പിക്കുന്നത് വിലക്കിയ യുഎസുമായുള്ള ശീതയുദ്ധ കാലത്തെ കരാർ കാരണമാണ് ദൗത്യത്തിലേക്കെത്താൻ രാജ്യത്തിന് കാലതാമസമുണ്ടായത്.ആണവായുധ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ പേരിൽ ഉത്തര കൊറിയ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന കൊറിയൻ ഉപദ്വീപിൽ ബഹിരാകാശ വിക്ഷേപണങ്ങൾ ഏറെ നാളുകളായി തർക്ക വിഷയവുമാണ്.

അതേ സമയം രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ 'ചരിത്ര നിമിഷം'എന്നാണ് ഡാനൂരിയുടെ നേട്ടങ്ങളെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ അഭിനന്ദിച്ചത്.2045 ഓടെ ബഹിരാകാശ പേടകം ചൊവ്വയിൽ ഇറക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ദക്ഷിണ കൊറിയ ആവിഷ്‌കരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP