Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹാൾ ഓഫ് ഫെയിമിൽ' മലയാളിത്തിളക്കമായി മൂന്ന് വനിതകൾ; ദേശീയ ശാസ്ത്ര കോൺഗ്രസിലെ വേദിയിൽ വനിതകളിലൂടെ ശാസ്ത്രശാക്തീകരണമെന്ന സന്ദേശം നൽകുന്ന വനിതാരത്‌നങ്ങൾ; ഡോ. മേരി പുന്നൻ ലൂക്കോസും ഡോ. ജാനകി അമ്മാളും അന്ന മാണിയും ശാസ്ത്ര കോൺഗ്രസിലൂടെ പുതുതലമുറക്ക് മുന്നിലെ മാതൃകകളാവുമ്പോൾ

'ഹാൾ ഓഫ് ഫെയിമിൽ' മലയാളിത്തിളക്കമായി മൂന്ന് വനിതകൾ; ദേശീയ ശാസ്ത്ര കോൺഗ്രസിലെ വേദിയിൽ വനിതകളിലൂടെ ശാസ്ത്രശാക്തീകരണമെന്ന സന്ദേശം നൽകുന്ന വനിതാരത്‌നങ്ങൾ; ഡോ. മേരി പുന്നൻ ലൂക്കോസും ഡോ. ജാനകി അമ്മാളും അന്ന മാണിയും ശാസ്ത്ര കോൺഗ്രസിലൂടെ പുതുതലമുറക്ക് മുന്നിലെ മാതൃകകളാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദേശീയ ശാസ്ത്ര കോൺഗ്രസിന്റെ 108 ാം പതിപ്പിൽ ശ്രദ്ദദ്ധയാകർഷിക്കുന്ന മൂന്ന് വനിതാ രത്‌നങ്ങളായ മലയാളികളുണ്ട്.കേരളത്തിലും ഇന്ത്യയിലും ലോകവേദിയിലും അറിവും സേവനവും കൊണ്ട് ശ്രദ്ധേയരായ ഡോ. മേരി പുന്നൻ ലൂക്കോസ്, ഡോ. ജാനകി അമ്മാൾ, അന്ന മാണി എന്നിവരാണത്.ശാസ്ത്ര കോൺഗ്രസിൽ മുൻകാല വനിതാ ശാസ്ത്ര പ്രതിഭകളെ ആദരിക്കാനായി ഒരുക്കിയ 'ഹാൾ ഓഫ് ഫെയിമി'ൽ ഈ മൂന്ന് മലയാളി വനിതകളും മാതൃകകളായി പുതുതലമുറയ്ക്ക് മുന്നിലെത്തുന്നത്.

തിരുവിതാംകൂറിൽ സർജൻ ജനറലായ ആദ്യത്തെ വനിതയും നിയമസഭാംഗമായ ഇന്ത്യയിലെതന്നെ ആദ്യത്തെ വനിതയുമായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ് (1886-1976).ശാസ്ത്ര മേഖലയിലെന്നപോലെ തന്നെ സാമൂഹിക സേവനത്തിലും മികവിന്റെ അടയാളമായി വരച്ചുകാട്ടപ്പെട്ടുന്ന പ്രതിഭയാണ് അവർ.

ജനിതക പഠനങ്ങളിലൂടെ ലോകത്തിലെ ശാസ്ത്രശാഖയ്ക്ക് തന്നെ പുതിയ ദിശാബോധം നൽകിയ വ്യക്തിയായിരുന്നു ഡോ:ജാനകി അമ്മാൾ.ഇന്ത്യയിലെ ആദ്യ സസ്യ ശാസ്ത്രജ്ഞയായ തലശ്ശേരി സ്വദേശി ഡോ. ജാനകി അമ്മാൾ (1897- 1984) കരിമ്പ്, വഴുതന എന്നീ വിളകളിൽ ജനിതകപഠനങ്ങൾ നടത്തിയതിലൂടെയാണ് ലോകപ്രശസ്തയായി മാറുന്നത്.ഇന്ത്യയുടെ 'വെതർ വുമൺ' എന്നു വിശേഷിപ്പിക്കപ്പെടുന്ന പീരുമേട് സ്വദേശി അന്ന മാണി (1918 2001) കാലാവസ്ഥ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറലായാണ് പ്രവർത്തിച്ചതിലൂടെയാണ് കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചത്.

വനിതകളിലൂടെ ശാസ്ത്രശാക്തീകരണം നടപ്പിലാക്കുകയാണ് രാജ്യം ചെയ്യേണ്ടതെന്നാണ് ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.നാഗ്പുരിൽ നടക്കുന്ന ശാസ്ത്ര കോൺഗ്രസിലൂടെ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ വികാസത്തിലൂടെ വനിതകൾ ശക്തരാകുക എന്നത് മാത്രമല്ല, വനിതകളുടെ സംഭാവനകൾ കൊണ്ട് ശാസ്ത്രവും ശാക്തീകരിക്കപ്പെടണം എന്ന ചിന്തയാണ് രാജ്യം പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഡോ. ജിതേന്ദ്ര സിങ് തുടങ്ങിയവർ പ്രസംഗിച്ചു.ജനുവരി ഏഴിനാണ് ശാസ്ത്ര കോൺഗ്രസിന് സമാപനമാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP