Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'റോഡും ഓടകളുമൊക്കെ ചെറിയ വിഷയങ്ങൾ; നിങ്ങൾ അതൊക്കെ വിട്ടിട്ട് ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കൂ'; വികസന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന പരാമർശവുമായി കർണ്ണാടകയിലെ ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

'റോഡും ഓടകളുമൊക്കെ ചെറിയ വിഷയങ്ങൾ; നിങ്ങൾ അതൊക്കെ വിട്ടിട്ട് ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കൂ'; വികസന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന പരാമർശവുമായി കർണ്ണാടകയിലെ ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു:നാട്ടിലെ വികസന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന വിചിത്ര പരാമർശവുമായി കർണാടകയിലെ ബിജെപി അദ്ധ്യക്ഷനും എംപിയുമായ നളിൻ കുമാർ കട്ടീൽ.പാർട്ടി പ്രവർത്തകർ ലൗ ജിഹാദ് വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ റോഡ്, കാന എന്നീ ചെറിയ പ്രശ്‌നങ്ങളിലല്ലെന്നുമായിരുന്നു നളിൻ കുമാറിന്റെ പ്രസ്താവന.തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന'യിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് നളിൻ കുമാറിന്റെ പരാമർശം.

നളിൻ കുമാറിന്റെ വാക്കുകൾ ഇങ്ങനെ.'റോഡുകളും കാനയും പോലുള്ള ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്. വിധാൻ സൗധയ്ക്കുള്ളിൽ വേദവ്യാസൻ കൈ പൊക്കിയില്ലെന്ന വിഷയവും നിങ്ങൾ ചർച്ച ചെയ്യരുത്'. പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.'നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ലൗ ജിഹാദ് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഭാരതീയ ജനതാ പാർട്ടിയെ ആവശ്യമാണ്. ലൗ ജിഹാദിൽ നിന്ന് മുക്തി നേടാൻ നമുക്ക് ഭാരതീയ ജനതാ പാർട്ടി ആവശ്യമാണ്,' നളിൻ കുമാർ പറഞ്ഞു.

അതേസമയംബിജെപി നേതാവ് ഏറ്റവും മോശമായ ആശയമാണ് നൽകിയതെന്നും അവർ രാജ്യത്തെ വിഭജിക്കുകയാണെന്നുമായിരുന്നു കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ നളിൻ കുമാറിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.'അദ്ദേഹം ഏറ്റവും മോശമായ ഉത്തരം നൽകി.അവരുടെ ലക്ഷ്യം വികസനമല്ല പകരം വിദ്വേഷവും രാജ്യത്തെ വിഭജിക്കലുമാണ്.അവർ വികാരങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.എന്നാൽ വികസനത്തെക്കുറിച്ചും ജനങ്ങളുടെ വയർ നിറയുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് ഞങ്ങൾ ആളുകളോട് സംസാരിക്കുന്നത്.തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്,' അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയുടെ അവസാന നാളുകളാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP