Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാളെ മുതൽ സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ്; ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും

നാളെ മുതൽ സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ്; ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ നാളെ മുതൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കും. ഇതിനായി ഓഫിസുകളിൽ നടപടികൾ പൂർത്തിയായി. ചില സ്ഥലങ്ങളിൽ നേരത്തേ തന്നെ പഞ്ചിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യ പരിഷ്‌കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കാനും ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ഡിസംബർ 16ന് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്.

കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിനു മുൻപായി ഈ സംവിധാനം നടപ്പാക്കി ഹാജർനില ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയി രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. സെക്രട്ടേറിയറ്റിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത്.

അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം മാർച്ച് 31നു മുൻപായി ഇതു പൂർണതോതിൽ നടപ്പാക്കും. ജോലിസമയത്തു ജീവനക്കാർ മുങ്ങുന്നതു തടയാൻ സ്പാർക്കുമായി ബന്ധിപ്പിച്ചു ഹാജർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണമെന്ന് പല തവണ നിർദേശിച്ചിട്ടും സർവീസ് സംഘടനകളുടെ തടസ്സവാദങ്ങൾ മൂലം നടപ്പായിരുന്നില്ല.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും സന്ദർശകരുടെയും നീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആക്‌സസ് കൺട്രോൾ സംവിധാനവും ഈയാഴ്ച മുതൽ നടപ്പാക്കും. ഡിജിറ്റൽ വാതിലുകളിൽ കാർഡ് സ്വൈപ് ചെയ്താൽ മാത്രം ഓഫിസിൽ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണിത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നാളെയും അവധിയായതിനാൽ നഗരത്തിലെ സർക്കാർ ഓഫിസുകളിൽ ഈ മാസം 4 മുതൽ മാത്രമേ പഞ്ചിങ് സംവിധാനം നടപ്പിൽ വരൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP