Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു; ഗതാഗതക്കുരുക്കായതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കളുടെ പരാതി

തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു; ഗതാഗതക്കുരുക്കായതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കളുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

പുൽപള്ളി: വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജനാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കൽപറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ചുരത്തിൽ ഗതാഗത ക്കുരുക്കായതിനാൽ ആശുപത്രിയിലെത്തിക്കാൻ താമസം നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. ബിജെപി പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപള്ളി താഴെ അങ്ങാടിയിൽ ഭക്ഷണശാല നടത്തിവരുകയായിരുന്നു. ഭാര്യ :വസന്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP