Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2022 ഓർമ്മകളിലേക്ക്; ഇനി 2023; രാത്രി പത്തുവരെ പൊതു ഇടങ്ങളിലെ ആഘോഷമെന്ന നിർദ്ദേശം പോലും കാറ്റിൽ പറന്നു; കേരളം ആഘോഷത്തോടെ പുതുവർഷത്തെ എതിരേറ്റു; ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കലിന് സാക്ഷിയായത് ആയിരങ്ങൾ; കോവളത്തും കൊച്ചിയിലും കോഴിക്കോട്ടും അടിപൊളി ആഘോഷം; ഇനി പുതു പ്രതീക്ഷകൾ; ഹാപ്പി ന്യൂ ഇയർ... ബൈ ബൈ 2022

2022 ഓർമ്മകളിലേക്ക്; ഇനി 2023; രാത്രി പത്തുവരെ പൊതു ഇടങ്ങളിലെ ആഘോഷമെന്ന നിർദ്ദേശം പോലും കാറ്റിൽ പറന്നു; കേരളം ആഘോഷത്തോടെ പുതുവർഷത്തെ എതിരേറ്റു; ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കലിന് സാക്ഷിയായത് ആയിരങ്ങൾ; കോവളത്തും കൊച്ചിയിലും കോഴിക്കോട്ടും അടിപൊളി ആഘോഷം; ഇനി പുതു പ്രതീക്ഷകൾ; ഹാപ്പി ന്യൂ ഇയർ... ബൈ ബൈ 2022

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പുതുവർഷം പിറന്നു. 2022 ഓർമ്മകളിൽ. ഇനി 2023 എന്ന പ്രതീക്ഷ മാത്രം. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കോവളത്തും ഉൾപ്പെടെ വിപുലമായ ആഘോഷങ്ങൾ നടന്നു. കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം നാടും നഗരവും ആഘോഷപൂർവമാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാൻഡ്, ഓസ്‌ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവർഷമെത്തിയത്. തുടർന്ന് ലോകം ആഘോഷങ്ങൾ ഏറ്റെടുത്തു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേരളത്തിൽ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. രാത്രി 12 വരെ മിക്കയിടങ്ങളിലും വിപുലമായ ആഘോഷങ്ങൾക്ക് വേദിയായി. ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ജനങ്ങൾ ആഘോഷമാക്കി. കോവളത്ത് ഡിജെ പാർട്ടി ലഹരിയിലായിരുന്നു പുതുവർഷാഘോഷം. എല്ലായിടങ്ങളിലും പൊലീസിന്റെ കർശന സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങൾ. കോഴിക്കോട്ടും ജനങ്ങൾ പുതുവർഷത്തെ ആഘോഷ പൂർവ്വം വരവേറ്റു.

ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പൻ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണവുമുണ്ടായിരുന്നു. വാഹന പരിശോധനയും കർശനമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും വിലയ തോതിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലൻഡാണ്.

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരം 2023-നെ എതിരേറ്റു. ഹാർബർ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങൾ എല്ലാം തന്നെ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരുന്നു. സിഡ്നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഹാർബർ ബ്രിഡ്ജിലും ഓപ്പെറ ഹൗസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേർ സാക്ഷിയായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം

യുണൈറ്റഡ് സ്റ്റേറ്റ്‌സിന് സമീപമുള്ള ജനവാസമില്ലാത്ത ബേക്കർ ദ്വീപിലും ഹൗലൻഡ് ദ്വീപിലുമാണ് ഏറ്റവും അവസാനം പുതുവർഷം എത്തുന്നത്. ഇന്ത്യൻ സമയം ജനുവരി 1 വൈകന്നേരം 5:30 നാണ് ഈ പ്രദേശങ്ങളിൽ പുതുപ്പിറവി.ലോകമെമ്പാടും വൻ ആഘോഷത്തോടെയാണ് പുതുവത്സരത്തെ വരവേൽക്കുന്നത്. പുതുവത്സാരാഘോഷങ്ങളും ഓരോ രാജ്യത്തും വ്യത്യസ്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP