Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്മസ് - പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്മസ് - പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കിടങ്ങന്നൂർ: മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്തുമസ് ,പുതുവത്സരാഘോഷവും ഇടവക വൈദീകർക്കുള്ള യാത്രയയപ്പും, പുതിയതായി ചാർജ്ജെടുക്കുന്ന വൈദീകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

ഇടവക വികാരി റവ.ഫാദർ സാംസൺ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് കിടങ്ങന്നൂർ സെന്റ് മത്യാസ് സി.എസ്‌ഐ ചർച്ച് വികാരി റവ.ഷാജി.കെ.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും,ഗായകനും ,വചന പ്രഘോഷകനുമായ റവ.ഫാദർ ഷാജി തുമ്പേച്ചിറയിൽ ക്രിസ്തുമസ് -പുതുവത്സര സന്ദേശം നൽകി. ഇടവകയുടെ 2023-ലെ കലണ്ടർ വെരി.റവ.ഫാദർ റ്റി.ഐ തോമസ് കോർഎപ്പിസ്‌കോപ്പ പ്രകാശനം ചെയ്തു.
.മെഴുവേലി സെന്റ് തേരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ സാമുവേൽ തെക്കേകാവിനാൽ , റവ.ഫാദർ ടൈറ്റസ് സി.ജോർജ്ജ്, കെ.എസ് .ജോണി, ജോർജ്ജ് ജോൺ എന്നിവർ ആശംസാപ്രസംഗവും, ഇടവക വികാരിമാരായി സേവനം അനുഷ്ടിച്ച റവ. ഫാദർ സാംസൺ വർഗീസ്,റവ.ഫാദർ ജിജി തോമസ് എന്നിവർക്ക് യാത്രയയപ്പും സ്‌നേഹോപഹാരവും നൽകി.

പുതിയതായി വികാരിയായി ചാർജ്ജെടുക്കുന്നറവ.ഫാദർ സാജൻ .റ്റി.ജോൺ ,സഹവികാരി
റവ.ഫാദർ ജോൺ കുര്യാക്കോസ് എന്നിവർക്ക് സ്വീകരണവും നൽകി.ഇടവക ട്രസ്റ്റി പി.വി.ഏലിയാസ് സ്വാഗതവുംസെക്രട്ടറി ചെറിയാൻ എം. തോമസ് കൃതഞ്ജതയും പറഞ്ഞു. തുടർന്ന് വൈവിധ്യമാർന്നകലാപരിപാടികളും അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP