Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി കാർണിവൽ 2022: സ്‌ക്വാഡ് പരിശോധന കർശനമാക്കി; പുതിയ പെട്ടിക്കടകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ല; പ്രശ്‌നബാധിത ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ചും പരിശോധന

കൊച്ചി കാർണിവൽ 2022: സ്‌ക്വാഡ് പരിശോധന കർശനമാക്കി; പുതിയ പെട്ടിക്കടകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ല; പ്രശ്‌നബാധിത ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ചും പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാർണിവലിന്റെ ഭാഗമായി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സ്‌ക്വാഡ് പരിശോധന കർശനമാക്കി. കാർണിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ ജെ മാക്‌സി എംഎൽഎയുടെ അധ്യക്ഷതയിൽ ഫോർട്ട്‌കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ചേർന്ന യോഗം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.

പുതിയ പെട്ടിക്കടകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ല. ഫുട്പാത്തിലുള്ള കടകൾ അടിയന്തരമായി നീക്കം ചെയ്യണം. വേസ്റ്റ് നീക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഫോർട്ട്‌കൊച്ചി കെ.എസ്.ഇ.ബി യെ ചുമതലപ്പെടുത്തി.

റോഡിലുള്ള നിർമ്മാണ വസ്തുക്കളും മണ്ണും അടിയന്തരമായി നീക്കം ചെയ്യുന്നതോടൊപ്പം കാനകളുടെ നിർമ്മാണവും പൂർത്തിയാക്കണം. റോഡുകളിലൂടെ വാഹനങ്ങൾക്ക് തടസ്സങ്ങൾ ഇല്ലാതെ സുഗമമായി സഞ്ചരിക്കാനാകണം.കേടായ സി സി ടി വികൾ ശരിയാക്കുകയും പ്രവർത്തിക്കാത്ത ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും സി.എസ്.എം.എല്ലി നെ ചുമതലപ്പെടുത്തി. കാർണിവൽ പ്രദേശത്ത് വിൽക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കണം.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രശ്‌നബാധിത ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ചും അനധികൃതമായി ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനെതിരെയും ശക്തമായ പരിശോധന നടത്തും. പാതയോരത്ത് വർഷങ്ങളായി കേടായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും ഗതാഗതം നിരോധിച്ച റോഡുകളിൽ നിന്നും വാഹനങ്ങൾ മാറ്റുന്നതിനായി റിക്കവറി വാഹനം ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.

സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച മുൻകരുതൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഫോർട്ട്‌കൊച്ചിയിൽ നിന്ന് ബോൾഗാട്ടിയിലേക്കും വൈപ്പിനിലേക്കും ജനുവരി ഒന്ന് രാത്രി വരെ റോ റോ സർവീസ് ഏർപ്പെടുത്തും. .ഈ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോ റോ സർവീസിൽ വാഹനങ്ങൾ അനുവദിക്കില്ല.

പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്ന വഴികളിൽ പാർക്കിങ് അനുവദിക്കില്ല. പരേഡ് ഗ്രൗണ്ടിൽ വാച്ച് ടവർ പൊലീസ് നേതൃത്വത്തിൽ തയ്യാറാക്കണം. ഫയർ എൻജിൻ സജ്ജം ആയിരിക്കണം. കാർണിവൽ ദിനത്തിൽ കുറഞ്ഞത് നാല് അഗ്‌നിശമന വാഹനങ്ങൾ തയ്യാറാക്കിയിരിക്കണം. സിവിൽ ഡിഫൻസിനെ ഉപയോഗപ്പെടുത്താനുള്ള നടപടിയും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് സ്വീകരിക്കണം.

കാർണിവൽ ദിവസം തീരപ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകൾ സജ്ജമാക്കണം. അപകടങ്ങൾ മുന്നിൽ കണ്ടുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം.പൊലീസിന്റെ സഹകരണത്തോടെ സുരക്ഷ നടപടികൾക്കായി കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവരുടെ സേവനം ലഭ്യമാക്കണം.

എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആംബുലൻസുകളും അടിയന്തരഘട്ടങ്ങളിൽ സമീപമുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണം. ബീച്ചിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. ബോട്ട് ജെട്ടിയിൽ ലൈറ്റ് സ്ഥാപിക്കണം.

കാർണിവൽ ദിനത്തിൽ പാപ്പായെ കത്തിക്കുന്നതിനായി യാതൊരു സ്‌ഫോടക വസ്തുക്കളും അനുവദിക്കില്ല. അത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടറുടെ ലൈസൻസ് വാങ്ങണം. വിവാദം ഉണ്ടാക്കുന്ന ഫ്‌ളോട്ടുകൾ ഘോഷയാത്രയിൽ അനുവദിക്കില്ല. പബ്ലിക് അനൗൺസ്‌മെന്റ് സ്പീക്കർ സംവിധാനം ഏർപ്പെടുത്തണം.

ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ ഡിസംബർ 31 വൈകിട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ അഞ്ച് വരെ ഉണ്ടായിരിക്കണം. കടകളിൽ വിൽക്കുന്ന സാധനങ്ങളുടെ വില നിലവാരം നിരന്തരം പരിശോധിക്കണം. പൊതു ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ആവശ്യമായ ബോർഡുകളും ബയോ ടോയ്‌ലറ്റുകളും ഉറപ്പുവരുത്തണം. ഫോർട്ട്‌കൊച്ചി പ്രദേശത്ത് റോഡുകളുടെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിനായി നിയോഗിച്ചിരിക്കുന്ന സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.വൈപ്പിൻ ഭാഗത്ത് കാള മുക്ക് ജംഗ്ഷന് കിഴക്ക് ബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ ഗതാഗതം അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP