Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറി; കുലുക്കത്തിൽ ഉറക്കത്തിൽ നിന്നും ഉണർന്ന താരം മുന്നിൽ കണ്ടത് വലിയ ദുരന്തം; മുമ്പിലെ വിൻഡ് ഗ്ലാസ് തല്ലിതകർത്ത് രക്ഷപ്പെടൽ ശ്രമം; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ഇടപെടലും തുണയായി; വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം; ഋഷഭ് പന്ത് മരണത്തെ അതിജീവിച്ചത് ആത്മബലത്തിൽ

ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറി; കുലുക്കത്തിൽ ഉറക്കത്തിൽ നിന്നും ഉണർന്ന താരം മുന്നിൽ കണ്ടത് വലിയ ദുരന്തം; മുമ്പിലെ വിൻഡ് ഗ്ലാസ് തല്ലിതകർത്ത് രക്ഷപ്പെടൽ ശ്രമം; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ഇടപെടലും തുണയായി; വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം; ഋഷഭ് പന്ത് മരണത്തെ അതിജീവിച്ചത് ആത്മബലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തെ അതിജീവിച്ചത് സാഹസകിമായി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. താരം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. ഡ്രൈവിങിനിടെ ഉറങ്ങിയതാണ് പ്രശ്‌നമായത്. ഡിവൈഡറിൽ ഇടിച്ചു കയറിയ കാർ കത്താൻ തുടങ്ങിയപ്പോൾ തന്നെ മുമ്പിലെ വിൻഡ് സ്‌ക്രീൻ(ഗ്ലാസ്) തല്ലി തകർത്ത് ഋഷഭ് പന്ത് പുറത്തിറങ്ങി. നാട്ടുകാരും സഹായിച്ചു. ഇതാണ് പൊള്ളലേൽക്കുന്നതിൽ നിന്നും താരത്തെ രക്ഷിച്ചത്. കാറിൽ ഋഷഭ് പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കാർ കത്തുകയാണെന്ന തിരിച്ചറിവ് ഋഷഭ് പന്തിന് അതിവേഗമുണ്ടായതാണ് തുണയായത്. ഹമ്മദ്പൂർ ത്സാലിന് സമീപം റൂർക്കിലെ നർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് അപകടമുണ്ടായത്. പന്ത് ഓടിച്ച വാഹനം ഡിവൈഡറിലിടിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് സ്വന്തം നാടായ റൂർക്കി യിലേക്ക് പോകുകയായിരുന്നു പന്ത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്സിഡസ് ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കാറിനു തീപിടിച്ചതിനു പിന്നാലെ ഗ്ലാസ് തകർത്താണു താരം പുറത്തിറങ്ങിയത്.

അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. പന്ത് അപകടനില തരണം ചെയ്തതായി നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വിവി എസ് ലക്ഷ്മൺ അറിയിച്ചു. അപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അച്ഛനും അമ്മയ്ക്കും അപ്രതീക്ഷിത സന്ദർശനമൊരുക്കാനാണ് പുലർച്ച ഋഷഭ് പന്ത് വീട്ടിലേക്ക് കാറിൽ തിരിച്ചത്. ഇതിനിടെ താരം ഉറങ്ങി പോവുകയായിരുന്നു.

മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലർച്ചെ പന്ത് തന്റെ കാറുമായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എൽ.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാൽ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെച്ച് താരത്തിന്റെ കാർ ഡിവൈഡറിലിടിച്ചു. പുലർച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറുകയായിരുന്നു.കാറിന്റെ ചില്ലുപൊട്ടിച്ചാണ് പന്ത് രക്ഷപ്പെട്ടത്.

ഭാഗ്യം കൊണ്ട് മാത്രമാണ് താരം രക്ഷപ്പെട്ടതെന്ന് ഹരിദ്വാർ എസ്‌പി സ്വപ്ന് കിഷോർ സിങ് വ്യക്തമാക്കി. ദേശീയ പാത 58-ൽ നർസനിന്റെയും മംഗ്ലൗറിന്റെയും ഇടയിൽ വച്ചാണ് അപകടം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' വലിയ ശബ്ദം കേട്ടാണ് നാട്ടുകാരും സമീപത്തുണ്ടായിരുന്ന പൊലീസുകാരും അപകടസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. കാറിന്റെ ചില്ല് തകർത്താണ് പന്തിനെ രക്ഷിച്ചത്. പന്തിന്റെ നെറ്റിക്കും വലത്തേ മുട്ടിനും മുതുകിനും പരിക്കുണ്ട്. പന്ത് ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്'- സ്വപ്ന് കിഷോർ സിങ് പറഞ്ഞു.

കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടൽ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പന്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി. പന്ത് അപകടത്തിൽപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താരത്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. പന്തിന് ഒരു വർഷത്തേക്കെങ്കിലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. കാൽമുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ജനുവരി 3 മുതൽ 15 വരെയാകും എൻസിഎയിൽ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നു. കാൽമുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് സീരിസ് വരാനുള്ളതും ബിസിസിഐയുടെ മനസിലുണ്ട്. ടെസ്റ്റിൽ ടീം ഇന്ത്യയുടെ നമ്പർ ഒന്നാം വിക്കറ്റ് കീപ്പറാണ് പന്ത്്. എന്നാൽ ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോൾ ടീമുകളിൽ റിഷഭിന് വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP