Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുദ്ധിയോടെ പ്രവർത്തിക്കാനും ശുദ്ധിയോടെ ജീവിക്കാനും മകനെ പ്രാപ്തയാക്കിയ മാതൃത്വം; പൊതുഗതാഗത മാർഗം ഉപയോഗിച്ച് യാത്ര ചെയ്ത ലളിതമായ ജീവിതം; ഡൽഹിയിൽ മകനൊപ്പം താമസിച്ചത് ഒരിക്കൽ മാത്രം; നോട്ട് നിരോധന കാലത്ത് എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന കരുതൽ; മോദിക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി; ഹീരാബെൻ മോദി രാജ്യത്തിന് മകനെ സമർപ്പിച്ച അമ്മ

ബുദ്ധിയോടെ പ്രവർത്തിക്കാനും ശുദ്ധിയോടെ ജീവിക്കാനും മകനെ പ്രാപ്തയാക്കിയ മാതൃത്വം; പൊതുഗതാഗത മാർഗം ഉപയോഗിച്ച് യാത്ര ചെയ്ത ലളിതമായ ജീവിതം; ഡൽഹിയിൽ മകനൊപ്പം താമസിച്ചത് ഒരിക്കൽ മാത്രം; നോട്ട് നിരോധന കാലത്ത് എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന കരുതൽ; മോദിക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി; ഹീരാബെൻ മോദി രാജ്യത്തിന് മകനെ സമർപ്പിച്ച അമ്മ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് എപ്പോഴും അമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കാറുള്ളത്. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. എല്ലാവർക്കും മോദിയുടെ മാതൃസ്‌നേഹവും അറിയാമായിരുന്നു. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദി(100) ഓർമ്മയാകുമ്പോൾ അന്ത്യമാകുന്നത് ഒരു കർമ്മ യോഗിയുടെ ജീവിതമാണ്. രാജ്യത്തിന് വേണ്ടി മകനെ സമർപ്പിച്ച അമ്മയായിരുന്നു അവർ.

മകനെ ആഗ്രഹിച്ചത് പോലെ രാഷ്ട്രീയത്തിന്റെ നെറുകയിൽ എത്തുന്നത് കണ്ട അമ്മ. അപ്പോഴും അഹമ്മദാബാദിലെ വീട്ടിൽ മാത്രമൊതുങ്ങി. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് പോകാതെ മകന് വേണ്ടി പ്രാർത്ഥനയോടെ കഴിഞ്ഞ അമ്മ. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിൽ എത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളിൽ മാറ്റമില്ലെന്നാണ് വിവരം. വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ''ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു - ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.'' മോദി ട്വിറ്ററിൽ കുറിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി പദം മുതൽ പ്രധാനമന്ത്രി കസേര വരെ നീണ്ടുനിൽക്കുന്ന നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ പല ഘട്ടത്തിലും അമ്മയുടെ അനുഗ്രഹം വാങ്ങാൻ അദ്ദേഹം ഓടിയെത്തിയിരുന്നു. 2014 സെപ്റ്റംബർ 17 ന് പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ പിറന്നാൾ ദിനത്തിൽ അമ്മയെ കാണാൻ ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മോദി ഗാന്ധി നഗറിലെത്തിയിരുന്നു.അമ്മയോടൊപ്പമുള്ള നിമിഷങ്ങൾ പലപ്പോഴും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമ്മയാണെങ്കിലും, പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതുൾപ്പെടെ ലളിതമായ ജീവിതമാണ് ഹീരാബെൻ ഇഷ്ടപ്പെട്ടിരുന്നത്.

ഈ വർഷം നൂറാം പിറന്നാൾ ആഘോഷിച്ച അമ്മ ഹീരാ ബെന്നിന് ആശംസകളർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയിരുന്നു. അമ്മയുടെ പാദങ്ങൾ കഴുകി അനുഗ്രഹം വാങ്ങുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രധാനമന്ത്രിയായ ശേഷം 2016 മെയ് 16ന് നരേന്ദ്ര മോദിയെ കാണുവാനായി അമ്മ അദ്ദേഹത്തിന്റെ റെയ്‌സ് കോഴസ് റോഡിലുള്ള ഔദ്യോഗിക വസതിയിലെത്തിയ സന്ദർഭത്തെ കുറിച്ച് മോദി ഇങ്ങനെ കുറിച്ചു- ഏറെ നാളുകൾക്ക് ശേഷം അമ്മയോടൊപ്പം ചില നല്ല നിമിഷങ്ങൾ ചെലവഴിച്ചു. റെയ്‌സ് കോഴസ് റോഡിലെ വീട്ടിലേക്കുള്ള അമ്മയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ഹീരാബെൻ മോദിയുടെ ജീവിതത്തിൽ നിന്ന് വരും തലമുറയ്ക്ക് പ്രചോദനം നേടുന്നതിനായി ഗാന്ധിനഗറിലെ റെയ്സൻ ഏരിയയിലെ 80 മീറ്റർ റോഡിന് പൂജ്യ ഹിരാബ മാർഗ് എന്ന് പേരിടുമെന്ന് മേയർ ഹിതേഷ് മക്വാന പ്രഖ്യാപിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണിലാണ് മാതാവിന് നൂറ് വയസ് തികഞ്ഞത്. മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പർശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം. നൂറാം ജന്മദിനത്തിൽ മാതാവിനെ സന്ദർശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപ് മോദി, അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ൽ യുഎസ് സന്ദർശന വേളയിൽ, ഫേസ്‌ബുക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കൽ മാത്രമാണ് അമ്മ ഹീരാബെൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ൽ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീൽചെയറിൽ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറിൽ, പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവർ എടിഎം ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപും മോദി അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടി. ആ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹീരാബെൻ, തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ വിജയം നേടിയ ശേഷം തന്റെ വീടിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപ് മോദി, അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ൽ യുഎസ് സന്ദർശന വേളയിൽ, ഫേസ്‌ബുക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കൽ മാത്രമാണ് അമ്മ ഹീരാബെൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ൽ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീൽചെയറിൽ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറിൽ, പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവർ എടിഎം ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

അമ്മയുടെ നൂറാം ജന്മദിനം ആഘോഷിക്കാൻ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പ്രായം അമ്മയുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും, എന്നാൽ മാനസികമായി അമ്മ എന്നത്തേയും പോലെ തന്നെ ഉന്മേഷവതിയാണെന്നും, അമ്മ ഹിരാബയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ പ്രചോദനാത്മകമായ ജീവിതത്തെ കുറിച്ച് അദ്ദേഹം വിശദമായ ഒരു ബ്ലോഗും എഴുതിയിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചത് എങ്ങനെയാണെന്നും അദ്ദേഹം ഒരു ഉദാഹരണത്തിലൂടെ വിശദീകരിച്ചു.

'' മഴക്കാലത്ത് ഞങ്ങളുടെ വീട് ചോർന്നൊലിക്കുമായിരുന്നു. ചോർച്ച ഒഴിവാക്കാൻ വെള്ളം വീഴുന്ന ഭാഗത്ത് അമ്മ ബക്കറ്റുകളും മറ്റ് പാത്രങ്ങളും വെയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു. ഇതൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി അമ്മ ഈ വെള്ളം ഉപയോഗിക്കും എന്നതാണ്. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണം വേറെന്താണുള്ളത്,'' അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

ശുചീകരണ യജ്ഞത്തിനായുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. ''ഈ പ്രായത്തിലും അമ്മയുടെ ശുചിത്വം നമുക്ക് കാണാവുന്നതാണ്. ഗാന്ധിനഗറിൽ പോയി ഞാൻ അമ്മയെ കാണുമ്പോഴെല്ലാം അമ്മ കൈ കൊണ്ട് മധുരപലഹാരങ്ങൾ എനിക്ക് വായിൽ വെച്ച് തരാറുണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ, ഒരു കൊച്ചുകുട്ടിയോടെന്ന പോലെ അമ്മ ഒരു തൂവാല എടുത്ത് എന്റെ മുഖം തുടച്ചുതരാറുണ്ട്. അമ്മയുടെ സാരിയിൽ എപ്പോഴും ഒരു ചെറിയ തൂവാല വെച്ചിട്ടുണ്ടാകും,'' മോദി എഴുതി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP