Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജാവിന്റെ വിടവാങ്ങൾ കണ്ടുനിൽക്കാൻ ആകാതെ ആകാശം പോലും കണ്ണീർ പൊഴിച്ചു'; മൂന്ന് ലോകകപ്പ് നേടിയ ഇതിഹാസം; അനേകം കാമുകിമാർ; 75-ാം വയസ്സിൽ മൂന്നാം വിവാഹം; പലബന്ധങ്ങളിലയി ഏഴ് മക്കൾ; ഒരുകാലത്ത് ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങിയ കളിക്കാരൻ; പാശ്ചാത്യലോകം മാടിവിളിച്ചിട്ടും ബ്രസീൽ ഉപേക്ഷിക്കാതെ ജീവിച്ച പച്ചമനുഷ്യൻ; പെലെ എന്ന രണ്ടക്ഷരം കാൽപ്പന്തുകളിയായ കഥ

രാജാവിന്റെ വിടവാങ്ങൾ കണ്ടുനിൽക്കാൻ ആകാതെ ആകാശം പോലും കണ്ണീർ പൊഴിച്ചു'; മൂന്ന് ലോകകപ്പ് നേടിയ ഇതിഹാസം; അനേകം കാമുകിമാർ; 75-ാം വയസ്സിൽ മൂന്നാം വിവാഹം; പലബന്ധങ്ങളിലയി ഏഴ് മക്കൾ; ഒരുകാലത്ത് ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങിയ കളിക്കാരൻ; പാശ്ചാത്യലോകം മാടിവിളിച്ചിട്ടും ബ്രസീൽ ഉപേക്ഷിക്കാതെ ജീവിച്ച പച്ചമനുഷ്യൻ; പെലെ എന്ന രണ്ടക്ഷരം കാൽപ്പന്തുകളിയായ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഡ്സൺ അർനാറ്റെസ് ഡൊ നാസിമെന്റോ, പെലെ എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങിയപ്പോൾ അത് ലോകം മുഴുവനുമായി പടർന്ന് പന്തലിക്കുകയായിരുന്നു. ലോകത്തിന്റെ നാലു മൂലകളിലും ആ നാമം അലയടിച്ചു. ഒരിക്കൽ, ഒരു റിപ്പോർട്ടർ പെലെയോട് ചോദിച്ചു, പെരുമയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ പേര് യേശുക്രിസ്തുവിന്റെ പേരുമായി താരതമ്യം ചെയ്യാൻ കഴിയുമോ എന്ന്. അതിന് പെലെ നൽകിയ മറുപടി, ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഇപ്പോഴും ആളുകൾക്ക് യേശുക്രിസ്തുവിനെ അറിയാത്തവർ ഉണ്ട് എന്നായിരുന്നു.

പതിനഞ്ചാം വയസ്സിൽ ആരംഭിച്ച നീണ്ട ഫുട്ബോൾ ജീവിതം ഗോൾമഴയുടെ കാലഘട്ടമായിരുന്നു. തന്റെ 17-ാം വയസ്സിലായിരുന്നു പെലെ ലോകകപ്പിൽ മുത്തമിട്ടത്. മാത്രമല്ല, ബ്രസീലിന്റെ മറ്റു രണ്ട് വിജയങ്ങൾക്ക് (1962ലും 1970-ലും) അദ്ദേഹം പ്രചോദനമാവുകയും ചെയ്തു. എന്തിനധികം, 1,363 കളില്കളിൽ നിന്നായി നേടിയ 1,279 ഗോളുകളാണ് ഇദ്ദേഹത്തിന്റെ പേരിലായുള്ളത്. ഇത് ഇന്ന് ഗിന്നസ്സ് ലോക റിക്കാർഡ് ആണ്.

ഫുട്ബോൾ ലോകത്ത് പ്രശസ്തിയുടെ ഔന്ന്യത്യത്തിൽ വാഴുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും എക്കാലവും മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മൂന്നാമത്തെ വിവാഹം നടന്നത് അദ്ദേഹത്തിന്റെ 75-ാം വയസ്സിലായിരുന്നു. അതിനുപുറമെ നിരവധി പ്രണയബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യത്യസ്ത ബന്ധങ്ങളിൽ നിന്നായി പെലെയ്ക്കുള്ളത് ഏഴു മക്കൾ.

ഫുട്ബോൾ പാരമ്പര്യത്തെ വ്യവസായ വത്ക്കരിച്ചു പെലെ എന്നൊരു ആരോപണം ചിലർ ഉന്നയിക്കുന്നുണ്ട്. കൊക്കോകോള മുതൽ വിയാഗ്ര വരെ പല ഉദ്പന്നങ്ങൾക്ക് പ്രചാരണം നൽകാനും പെലെ മുൻപോട്ട് വന്നിരുന്നു. തന്റെ കാലത്ത് അതുല്യനായ ഒരു കായികതാരമായിരുന്നു പെലെ എങ്കിലും, ഇന്നത്തെ പല താരങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രതിഫലം.

എന്നാൽ, തന്റെ അവസാന നാളുകളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ വലയുകയായിരുന്നു പെലെ. വിജയിക്കാതെ പോയ നടുഭാഗത്തെ ശസ്ത്രക്രിയ അദ്ദേഹത്തെ വീല്ചെയറിൽ എത്തിച്ചു. 2021-ൽ കോളനിലെ ട്യുമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായി.

ഫുട്ബോൾ കളിക്കാരൻ കൂടീയായ ഡോണ്ഡിഞ്ഞോയുടെയും സെലെസ്റ്റിയുടെയും മകനായി ജനിച്ച പെലെയുടെ ബാല്യകാലം ദാരിദ്ര്യത്തിൽ തന്നെയായിരുന്നു. അച്ഛനിൽ നിന്നും പൈതൃകമായി കിട്ടിയ ഫുട്ബോൾ നൈപുണ്യം ബ്രസീലിയൻ തെരുവുകളിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പെലെയുടെ അരങ്ങേറ്റം. കടലാസുപന്തുകൾ ഉപയോഗിച്ച് ദാരിദ്രത്തിന്റെ പെരുവഴികളിലൂടെ പന്തുരുട്ടി കുഞ്ഞു പെലെ വളർന്നു വരികയായിരുന്നു. അതിനിടയിൽ ഒരു ഫുട്ബോൾ പരിശീലകന്റെ കണ്ണ് പെലെയിൽ എത്തിയതോടെ ദശ മാറുകയായിരുന്നു.

പ്രമുഖ ക്ലബ്ബായ സാന്റോസിലെ ഡയറക്ടറോട് പരിശീലകൻ പറഞ്ഞത് പെലെ ലോകത്തിലെ തന്നെ എറ്റവും വലീയ ഫുട്ബോളറായി മാറും എന്നായിരുന്നു. വെറും പതിനാറാം വയസ്സിൽ ലീഗ് മത്സരങ്ങളിൽ ഏറ്റ്‌വുമധികം ഗോൾ നേടുന്ന കളിക്കാരനായി മാറി പെലെ. 1974 വരെ താൻ കളിച്ചിരുന്ന സാന്റോസിനുവേണ്ടി 659 മത്സരങ്ങളിൽ നിന്നായി പെലെ 643 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു കളിക്കാരൻ, ഒരേ ക്ലബ്ബിനായി സ്‌കോർ ചെയ്യുന്ന ഏറ്റവും വലിയ സ്‌കോറായിരുന്നു അത്. അടുത്തിടെ ബാഴ്സിലോണയ്ക്ക് വേണ്ടി ലിയോണൽ മെസ്സി 644 ഗോളുകൾ നേടിയപ്പോൾ മാത്രമായിരുന്നു ആ റേക്കാർഡ് തകർന്നത്. മൂന്ന് ലോകകപ്പും പെലെ ബ്രസീലിന് വേണ്ടി നേടി.

എന്നാൽ, ഫുട്ബോൾ ആരാധകർ എന്നും ഓർത്തിരിക്കുന്നത് 1958 ലെ പെലെയുടെ ലോകകപ്പ് പ്രകടനം തന്നെയാണ്. മുട്ടുലേറ്റ പരിക്കുമായി സ്വീഡനിലെത്തിയ അദ്ദേഹത്തെ ടീമിലെ മറ്റു കളിക്കാരുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു കളിക്കൻ സമ്മതിച്ചത്. അക്കാലത്ത് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന പെലെ ഫൈനലിൽ സ്വീഡനെതിരെ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.

പിന്നീട് ലോകം കാണുന്നത് പെലെ എന്ന ഫുട്ബോൾ ദൈവത്തിന്റെ വളർച്ചയായിരുന്നു. പല പ്രശസ്ത യൂറോപ്യൻ ക്ലബ്ബുകളും പെലെക്കായി വലവിരിച്ചെങ്കിലും, താൻ കളി ആരംഭിച്ച ബ്രസീലിലെ സാന്റോസിൽ തന്നെ ഉറച്ചു നിൽകുകയായിരുന്നു അദ്ദേഹം. പിന്നീട് 1975ൽ ആണ് സാന്റോസുമയുള്ള ബന്ധം ഉപേക്ഷിച്ച് ന്യുയോർക്ക് കോസ്മോസിനു വേണ്ട് നോർത്ത് അമേരിക്കൻ സോക്കർ ലീഗിനു വേണ്ടി കളിക്കാൻ ആരംഭിച്ചത്. ഫുട്ബോളിന് ഏറേ ആരാധകരൊന്നും ഉണ്ടാകാതിരുന്ന അമേരിക്കയിൽ, ഫുട്ബോളിന്റെ ഇന്നത്തെ വളർച്ചക്ക് പെലെ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

1977-ൽ അയിരുന്നു പെലെ ഫുട്ബോളിനോട് വിടവാങ്ങുന്നത്. താൻ കളിച്ച ക്ലബ്ബുകളായ കോസ്മോസും സാന്റോസും തമ്മിലുള്ള വിടവാങ്ങൽ മത്സരം കാണാൻ ഉറ്റ സുഹൃത്തുക്കളായ മുഹമ്മദ് അലി, ബോബി മുറേ എന്നിവരും എത്തിയിരുന്നു. രണ്ടാം പകുതിയിൽ മഴ പെയ്തതോടെ പക്ഷെ കളി പൂർത്തിയാക്കാൻ പറ്റിയില്ല. പിറ്റേന്നത്തെ ഒരു പത്രത്തിൽ വന്നത് ഇങ്ങനെയായിരുന്നു, '' രാജാവിന്റെ വിടവാങ്ങൾ കണ്ടുനിൽക്കാൻ ആകാതെ ആകാശം പോലും കണ്ണീർ പൊഴിച്ചു.''

ഫുട്ബോൾ രംഗത്ത് നിന്ന് വിരമിച്ചതിനു ശേഷവും നിരവധി പരസ്യ ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരിക്കലും താൻ ഉപയോഗിച്ചിട്ടില്ല എന്ന് ആണയിടുമ്പോഴും വിയാഗ്രയുടെ പരസ്യത്തിലും ഫൈസറിനു വേണ്ടി അദ്ദേഹം മോഡലായി. സ്വന്തമായി ഒരു വീഡിയോ ഗെയിം കൂടി അദ്ദേഹം വികസിപ്പിച്ചെടുത്തു. നല്ലൊരു ഗിത്താർ വാദകൻ കൂടിയായ പെലെ ചില ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ, പെലെയുടെ സംഗീത ആൽബം ''ലിസൻ ടു ദി ഓൾഡ് മാൻ'' ആയിരുന്നു.

അതിനിടയിൽ രാഷ്ട്രീയത്തിലും പെലെ ഒരു കൈ നോക്കി. 1995 മുതൽ 1998 വരെ ബ്രസീലിലെ സ്പോർട്സ് മന്ത്രി ആയിരുന്ന അദ്ദേഹം യുനെസ്‌കോ, യൂനിസെഫ് എന്നിവയുടെ അംബാസിഡർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ അമ്പാസിഡർ ആയും പെലെ പ്രവർത്തിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP