Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാരത് ജോഡോ യാത്രക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു; ഡൽഹി പര്യടനത്തിനിടെ രാഹുൽ പലതവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകി സിആർപിഎഫ്

ഭാരത് ജോഡോ യാത്രക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു; ഡൽഹി പര്യടനത്തിനിടെ രാഹുൽ പലതവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകി സിആർപിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ചതു മുതൽ സുരക്ഷയിൽ നിരവധി തവണ വീഴ്ച വരുത്തിയെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി സിആർപിഎഫ്. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ പലതവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സിആർപിഎഫ്. പറഞ്ഞു.

ഡിസംബർ 24-ന് നടന്ന യാത്രയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പൊലീസ് പൂർണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആർ.പി.എഫിന്റെ പ്രതികരണം.

സംസ്ഥാന പൊലീസുമായും മറ്റ് ഏജൻസികളുമായും ചേർന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് സിആർപിഎഫ്. വ്യക്തമാക്കി. ഡിസംബർ 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുൻപേ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നിരുന്നു.

ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചിരുന്നു. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡൽഹി പൊലീസ് അറിയിച്ചിരുന്നതായും സിആർപിഎഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുൽ ഗാന്ധി സുരക്ഷാനിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും സിആർപിഎഫ്. ചൂണ്ടിക്കാട്ടി.

ശനിയാഴ്ച ഡൽഹിയിൽ പ്രവേശിച്ചതുമുതൽ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ നിരവധി തവണ വീഴ്ചകളുണ്ടായതായി കത്തിൽ കെ.സി. വേണുഗോപാൽ ആരോപിച്ചിരുന്നു. തിരക്കു നിയന്ത്രിക്കുന്നതിലും ദ+ സെക്യൂരിറ്റി ഏർപ്പെടുത്തിയിയിട്ടുള്ള രാഹുൽ ഗാന്ധിക്ക് മതിയായ സംരക്ഷണമേർപ്പെടുത്തുന്നതിലും ഡൽഹി പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിലാണ് ഇപ്പോൾ സിആർപിഎഫ്. മറുപടി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP