Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരം പ്രയോഗിച്ച് പ്രതികളുടെയും ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും കോൾ ഡീറ്റെയിൽസും റെക്കാർഡിംഗും അടക്കം എടുത്ത് ദുരുപയോഗം ചെയ്തു; വനിതാ മെമ്പറെ ശല്യപ്പെടുത്തിയിട്ടും നൽകിയത് വിശിഷ്ട സേവാ മെഡൽ; ഒടുവിൽ സസ്‌പെൻഷനും; കോതമംഗലം റേഞ്ച് എക്‌സൈസ് സി ഐ ജോസ് പ്രതാപിനെ കുടുക്കിയത് വിജിലൻസ് റിപ്പോർട്ട്

അധികാരം പ്രയോഗിച്ച് പ്രതികളുടെയും ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും കോൾ ഡീറ്റെയിൽസും റെക്കാർഡിംഗും അടക്കം എടുത്ത് ദുരുപയോഗം ചെയ്തു; വനിതാ മെമ്പറെ ശല്യപ്പെടുത്തിയിട്ടും നൽകിയത് വിശിഷ്ട സേവാ മെഡൽ; ഒടുവിൽ സസ്‌പെൻഷനും; കോതമംഗലം റേഞ്ച് എക്‌സൈസ് സി ഐ ജോസ് പ്രതാപിനെ കുടുക്കിയത് വിജിലൻസ് റിപ്പോർട്ട്

വിനോദ് പൂന്തോട്ടം

കൊച്ചി: കേരളത്തിലെ എക്‌സൈസുകാർക്കെല്ലാം നാണക്കേടുണ്ടാക്കിയതിനാണ് കോതമംഗലം റേഞ്ച് എക്‌സൈസ് സി ഐ എ ജോസ് പ്രതാപിനെ എക്‌സിസ് കമ്മീഷണർ സസ്‌പെന്റു ചെയ്തത്. മാത്രമല്ല നിർണായക കേസുകളിൽ ഉപയോഗിക്കേണ്ട അധികാരം എടുത്ത് പ്രയോഗിച്ച് പ്രതികളുടെയും ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും കോൾ ഡീറ്റെയിൽസും റെക്കാർഡിംഗും അടക്കം എടുത്ത് ദുരുപയോഗം ചെയ്തുവെന്ന് എക്‌സൈസ്് വിജിലൻസ് എസ്‌പി ഷാഫി നൽകിയ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് ജോസ് പ്രതാപിനെ കഴിഞ്ഞ ദിവസം സസ്‌പെന്റു ചെയ്തത്. പ്രതികളുടെ ബന്ധുക്കളായ വനിതകളുടെയും ഇഷ്ടക്കാരികളുടെയും കോൾ ഡീറ്റെയിൽസ് എടുത്ത് കുടുങ്ങിയ കോതമംഗലം എക്‌സൈസ് സി ഐ 2020ലെ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ ജേതാവാണ്.

സേനയിലെ കുഴപ്പക്കാരുടെ പട്ടികയിലുള്ള ജോസ് പ്രതാപിനെതിരെ നേരത്തെയും നിരവധി പരാതികൾ എക്‌സൈസ് ആസ്ഥാനത്ത് ലഭിച്ചിരുന്നു. ഇവിടെത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ കാരണം ആ പരാതികളെല്ലാം ചവറ്റു കുട്ടയിൽ എറിയപ്പെട്ടുവെന്നാണ് വിവരം. നിലവിൽ അസിസ്റ്റന്റ് കമ്മീഷണർ ആയ ഒരു ഉന്നത ഉദ്യോഗസ്ഥൻ ജോസ് പ്രതാപിനെതിരെയുള്ള നടപടികൾ ലഘൂകരിക്കാൻ എക്‌സൈസ് ആസ്ഥാനത്തെ തന്നെ വിജിലൻസ് വിഭാഗത്തിൽ കയറി ഇറങ്ങുകയാണ്.

ജോസ് പ്രതാപ് കരുനാഗപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ ആയിരിക്കുമ്പോൾ ആണ് ആദ്യ പരാതി എക്‌സൈസ് ആസ്ഥാനത്ത് ലഭിക്കുന്നത്. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി പോയ ഒരു പ്രതി തങ്ങളുടെ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും കേസ് ആകുമെന്നും പറഞ്ഞായിരുന്നു ആദ്യം ശല്യം. ഒരു മാതിരിപ്പെട്ട സ്ത്രീകൾ പേടിച്ചു പോകും. വനിത മെംബറായ സ്ത്രീയെ പിന്നെയും പിന്നെയും ജോസ് പ്രതാപ് വിളിച്ചു കൊണ്ടേയിരുന്നു. യുവതി തെളിവു സഹിതമാണ് അന്ന് പരാതി നൽകിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലഭിച്ച പരാതി എക്‌സൈസ് ആസ്ഥാനത്ത് തന്നെ മുക്കി.

പരാതിയുടെ ഫോളോ അപ്പ് ഉണ്ടാകാതിരിക്കാൻ സി ഐ വനിത മെംബറുടെ കാലുപിടിച്ചതായും ശ്രുതിയുണ്ട്. പിന്നീട് കഴിഞ്ഞ വർഷം പിടിച്ച എൻ ഡി പി സി കേസിലെ പ്രതിയുടെ മൂന്ന് വനിത സുഹൃത്തുക്കളെ കോൾ ലിസ്റ്റ് വെച്ച് സി ഐ ശല്യം തുടങ്ങി. സി ഐയുടെ ശല്യം അതിരു കടന്നപ്പോൾ യുവതികൾ കേസിൽ പ്രതിയായ ആളെ വിവരം അറിയിച്ചു. അയാൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതും ഇക്കാര്യങ്ങൾ അടക്കം സൂചിപ്പിച്ച് എക്‌സൈസ് വിജിലൻസിന് പരാതി നൽകിയതും. കേസിൽ പ്രതികളായവരുടെ കോൾ ലിസ്റ്റ് എന്ന വ്യാജേന പലരുടെയും കോൾ വിവരങ്ങൾ സി ഐ ശേഖരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സി ഐയുടെ വനിത സുഹൃത്തുക്കളുടെ കോൾ ലിസ്റ്റും ഇദ്ദേഹം ശേഖരിച്ചിരുന്നു.

ഇക്കാര്യങ്ങൾ അടക്കം വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ സി ഐ ജോസ് പ്രതാപ് അന്വേഷിച്ച് വന്ന മൂന്ന് കേസുകളുടെ ഫയൽ വിജിലൻസ് പിടിച്ചെടുത്തു. പിന്നീട് വിജിലൻസ് എസ് പി ഷാഫി നൽകിയ ശുപാർശയിലാണ് സി ഐ ജോസ് പ്രതാപിനെ സസ്‌പെന്റു ചെയ്തത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് തെക്കൻ കേരളത്തിലെ സ്ഥലം മാറ്റങ്ങൾ നിയന്ത്രിച്ചിരുന്നത് ജോസ് പ്രതാപ് ആയിരുന്നു. ആലപ്പുഴ ജില്ലയിലെ ഒരു കോൺഗ്രസ് നേതാവുമായി ചേർന്ന് ഇദ്ദേഹം സ്ഥലം മാറ്റത്തിന് ലേലം വിളി നടത്തുന്നുവെന്ന വിമർശനം അന്നത്തെ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ അടുത്ത് വരെ എത്തിയിരുന്നു.

എക്‌സൈസ് ഇൻസ്‌പെക്ടർക്കും സി ഐ യ്ക്കും നല്ല റേഞ്ച് കിട്ടാൻ അന്ന് ലക്ഷങ്ങൾ കോഴ നൽകണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. വരുമാനവും കിമ്പളവും കൂടുതൽ കിട്ടുന്ന ചെങ്ങന്നൂർ , കരുനാഗപ്പള്ളി റേയ്ഞ്ചുകളിലാണ് ജോസ് പ്രതാപ് നേരത്തെ ജോലി ചെയ്തിരുന്നത്. 2020-ൽ ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. അത് ലഭിച്ചതും എക്‌സൈസിലെ ഒരു ഉന്നതന്റെ ഇടപെടലിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഗുരുതര കുറ്റകൃത്യം നടത്തിയ ഇദ്ദേഹത്തിൽ നിന്നും വിശിഷ്ട സേവാമെഡൽ തിരികെ വാങ്ങണമെന്ന ആവിശ്യവും എക്‌സയിസ് ഉദ്യോഗസ്ഥർക്കിടയിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP