Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടി 20 ലോകകപ്പിന് മുമ്പു ട്വന്റി 20 ടീമിൽ നിന്നും തഴഞ്ഞു; ഏകദിനത്തിൽ ഇന്ത്യയ്ക്കായി മികച്ച ഫോമിൽ കളിച്ചിട്ടും ലോകകപ്പ് അടുക്കുന്നതിന് മുമ്പ് വീണ്ടും തഴയൽ ; സഞ്ജുവിനെ ടീമിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഉത്തരേന്ത്യൻ ലോബി; സഞ്ജുവിനെ തഴയുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടിയും

ടി 20 ലോകകപ്പിന് മുമ്പു ട്വന്റി 20 ടീമിൽ നിന്നും തഴഞ്ഞു; ഏകദിനത്തിൽ ഇന്ത്യയ്ക്കായി മികച്ച ഫോമിൽ കളിച്ചിട്ടും ലോകകപ്പ് അടുക്കുന്നതിന് മുമ്പ് വീണ്ടും തഴയൽ ; സഞ്ജുവിനെ ടീമിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഉത്തരേന്ത്യൻ ലോബി; സഞ്ജുവിനെ തഴയുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടിയും

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണിനോടുള്ള ഇന്ത്യൻ സെലക്ടർമാരുടെ രീതി കാണുമ്പോൾ ഇനി പക തീർന്നിട്ടല്ലെന്നും തോന്നും.അത്രയെറെ അതിശയിപ്പിക്കുന്ന തീരുമാനങ്ങളാണ് സഞ്ജുവിനെ സംബന്ധിച്ച് സെലക്ടർമാർ നടത്തുന്നത്.ഇപ്പോൾ ഏറ്റവും പുതുതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടി 20 സ്‌ക്വാഡിലേക്കുള്ള സഞ്ജുവിന്റെ തെരഞ്ഞെടുപ്പാണ് വീണ്ടും വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.ഏകദിനത്തിൽ മികച്ചഫോമിൽ കളിച്ചിട്ടുംഇത്തവണ സഞ്ജുവിനെ പരീക്ഷിക്കുന്നത് ടി 20 ടീമിലേക്കാണ്.

കഴിഞ്ഞ തവണ ടി 20 യിൽ മികച്ച രീതിയിൽ കളിക്കുകയും ഓസ്‌ട്രേലിയൻ പിച്ചിൽ നന്നായി പെർഫോം ചെയ്യാൻ സഞ്ജുവിന് സാധിക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡുമൊക്കെ വാതോരാതെ പറഞ്ഞതുമാണ്.എന്നിട്ട് കാര്യത്തോടടുത്തപ്പോൾ സഞ്ജു പുറത്താവുകയായിരുന്നു.ഫോമിലില്ലാത്ത പലരും ടീമിൽ ഇടം നേടിയപ്പോൾ സഞ്ജു വെറും കാഴ്‌ച്ചക്കാരനായി.ഇതിന് പിന്നാലെയാണ് സെലക്ടർമാർ സഞ്ജുവിന് ഏകദിനത്തിൽ ചാൻസ് നൽകിയത്.

ഇവിടെയും സഞ്ജു പക്ഷെ പരാജയപ്പെട്ടില്ല എന്നുമാത്രമല്ല ലഭിച്ച അവസരങ്ങൾ ഒക്കെ നന്നായി വിനിയോഗിക്കുകയും ചെയ്തു.ഇതിൽ പലതും മാച്ച് വിന്നിങ്ങ് ഇന്നിങ്ങ്‌സായിരുന്നുവെന്നതാണ് മറ്റൊരു കാര്യം.അത് മാത്രമല്ല ഈ അവസരങ്ങളിൽ പലതിലും പല പൊസിഷനുകളിലണ് സഞ്ജുവിന് ബാറ്റ് ചേയ്യെണ്ടി വന്നത്.എന്നിട്ട് പോലും സഞ്ജു അതിനെയൊക്കെ വിദഗ്ധമായി ഉപയോഗിക്കുകയും പ്രതിഭ തെളിയിക്കുകയും ചെയ്തു.

ഇതോടെ സഞ്ജുവിന് ഏകദിന ടീമിൽ സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലായി ആരാധകർ.എന്നാൽ ഇവിടെയും സഞ്ജുവിനെ സെലക്ടർമാർ പരീക്ഷിക്കുകയാണ്.ഏകദിന ലോകകപ്പിന് അരങ്ങുണരാൻ ഇനി മാസങ്ങളേയുള്ളു.അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾ ഒരോ ടീമുകളും തുടങ്ങിയും കഴിഞ്ഞു.അതിനിടയിലാണ് സഞ്ജുവിനോട് ഇവിടെ വീണ്ടും അനീതി.ശ്രീലങ്കയ്ക്കതിരായ പരമ്പരയിൽ ഏകദിനത്തിൽ പരിഗണിക്കാതെ സഞ്ജുവിനെ ടി 20 സ്‌ക്വാഡിലേക്കാണ് ഇത്തവണ പരിഗണിച്ചത്.അതും രഞ്ജിയിലുൾപ്പടെ മിന്നും ഫോമിലുള്ളപ്പോൾ.

ഇത് വൻവിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.മന്ത്രി വി ശിവൻകുട്ടിയും വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നു.ബാറ്റിങ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു.

ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ഇതിനുപുറമെ വ്യാപക വിമർശനങ്ങളാണ് ഈ നടപടിക്ക് നേരെ ഉയരുന്നത്.ഏകദിനത്തിൽ 70നടുത്ത് ബാറ്റിങ് ശരാശരിയുണ്ടായിട്ടും എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ ഏകദിന പരമ്പരയിലേക്കു പരിഗിക്കാതിരുന്നത്? മോശം ഫോമിലായിട്ടും കെഎൽ രാഹുലിനു വീണ്ടും വീണ്ടും അവസരങ്ങൾ ലഭിച്ചു കൊണ്ടേയിരിക്കുന്നു. സഞ്ജു തെറ്റായി എന്താണ് ചെയ്യുന്നത്? അതെങ്കിലും ഞങ്ങളോടു ഒന്നു പറയൂവെന്നായിരുന്നു ഒരു യൂസർ ട്വീറ്റ് ചെയ്തത്.

എന്തുകൊണ്ടാണ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയത്? ഇതു അംഗീകരിക്കാൻ സാധിക്കില്ല. നേരത്തേ ഏകദിന മൽസരങ്ങളിൽ സഞ്ജു നന്നായി പെർഫോം ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ സെലക്ടർമാർ വീണ്ടും തഴഞ്ഞിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.സഞ്ജു സാംസണിനോടു ബിസിസിഐ വീണ്ടും അനീതി കാണിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസർ കുറിച്ചത്.

സഞ്ജു സാംസണിനോടു ബിസിസിഐയ്ക്കു വ്യകതിപരമായ അജണ്ടയുണ്ട്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഈ വർഷം സ്ഥിരതയ്യാർന്ന പ്രകടനം നടത്തുകയും കടുപ്പമേറിയ സാഹചര്യങ്ങളിൽ നിന്നും മികച്ച ഇന്നിങ്സുകളുമായി ടീമിനെ കരകയറ്റുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.

10ൽ ഒരു കളിയിൽ മാത്രം പെർഫോം ചെയ്യുന്ന ചില താരങ്ങൾക്കു വേണ്ടിയാണ് സഞ്ജുവിനെ പുറത്ത് ഇരുത്തിയത്. പ്രതിഭാശാലിയായ ഒരു താരത്തോടു ചെയുന്ന കടുത്ത അനീതി തന്നെയണിതെന്നും ഇന്ത്യൻ ക്രിക്കറ്റിനെ ഇതു നശിപ്പിക്കുകയാണെന്നും ഒരു യൂസർ തുറന്നടിച്ചു.

ബിസിസിഐ എന്തു തരത്തിലുള്ള ഗെയിമാണ് കളിക്കുന്നത്? നേരത്തേ ടി20 ലോകകപ്പ് നടന്നു, അതുകൊണ്ട് അന്നു സഞ്ജു സാംസണിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ഇനി ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്, അതുകൊണ്ടു സഞ്ജുവിനെ ടി20യിൽ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഏകദിന ക്രിക്കറ്റിൽ ഈ വർഷം വളരെ നന്നായി പെർഫോം ചെയ്തിട്ടും സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്നും തഴഞ്ഞിരിക്കുകയാണ്. കടുത്ത അനീതി തന്നെയാണിതെന്നും ഒരു യൂസർ ട്വീറ്റ് ചെയ്തു.ഈ വർഷമാദ്യം ഇന്ത്യയുടെ ടി20 ടീമിൽ നിന്നും സഞ്ജു സാംസൺ മാറ്റിനിർത്തപ്പെട്ടു.

അപ്പോൾ അദ്ദേഹം ഏകദിനത്തിൽ ആറാം നമ്പറിൽ കളിക്കാനായി നല്ല തയ്യാറെടുപ്പുകൾ നടത്തി. ഇപ്പോൾ സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ടി20യിൽ ഉൾപ്പെടുത്തുകയും ചെയ്തു.ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്, 2023ലെ ഏകദിന ലോകകപ്പ് സംഘത്തിലും സഞ്ജുവുണ്ടാകില്ല എന്നായിരുന്നു ഒരു യൂസർ പ്രതികരിച്ചത്.

ഐസിസി ടി20 ലോകകപ്പ് അടുത്തു കൊണ്ടിരിക്കുന്ന സമയത്തു സഞ്ജു സാംസണിനെ ഇന്ത്യൻ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ഇപ്പോൾ ഏകദിന ലോകകപ്പ് അടുത്തുകണൊണ്ടിരിക്കവെ അദ്ദേഹത്തെ ഏകദിനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഏകദിനത്തിൽ മെച്ചപ്പെട്ട സ്റ്റാറ്റസ് ഉണ്ടായിട്ടും സഞ്ജുവിനെ ഏകദിന ടീമിലെടുത്തില്ല.

ഇതിലെ ലോജിക്ക് എന്താണെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.സഞ്ജു സാംസണിനോടു ബിസിസിഐ വീണ്ടും വീണ്ടും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏകദിനത്തിൽ അദ്ദേഹം മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു യൂസർ ട്വീറ്റ് ചെയ്തു.എന്തുകൊണ്ടാണ് കെഎൽ രാഹുൽ ഇന്ത്യൻ ഏകദിന ടീമിൽ?പകരം സഞ്ജു സാംസണിനു അവസരം നൽകണമായിരുന്നു. രാഹുലിനോടു ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പറയൂയെന്നും ഒരു യൂസർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP