Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബൈക്കിൽ പോകവേ റോഡിലെ കേബിൾ കഴുത്തിൽ കുരുങ്ങി; കൊച്ചിയിൽ ദമ്പതികൾക്ക് പരിക്ക്

ബൈക്കിൽ പോകവേ റോഡിലെ കേബിൾ കഴുത്തിൽ കുരുങ്ങി; കൊച്ചിയിൽ ദമ്പതികൾക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ബൈക്ക് യാത്രക്കിടെ റോഡിന് നടുവിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി യാത്രക്കാർക്ക് പരിക്ക്.എറണാകുളം സൗത്ത് മഹാകവി ജി റോഡിൽ താമസിക്കുന്ന കെ.ബി. സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.എറണാകുളം ചന്ദ്രശേഖരൻ മേനോൻ റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ സാബുവും ഭാര്യയും ഭാഗ്യംകൊണ്ടു മാത്മാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

റോഡിന്റെ നടുഭാഗത്തായി കേബിൾ താഴ്ന്നു കിടക്കുകയായിരുന്നുവെന്നും ഇത് കഴുത്തിൽ കുരുങ്ങി ബൈക്കിൽനിന്ന് താൻ പൊങ്ങി വീഴുകയായിരുന്നുവെന്നും സാബു പറഞ്ഞു.സിന്ധു റോഡിൽ തലയിടിച്ചാണ് വീണത്.ഹെൽമറ്റുള്ളതുകൊണ്ടാണ് ഇരുവരുടെയും ജീവൻ രക്ഷപ്പെട്ടത്.കഴുത്തിൽ കേബിൾ കുരുങ്ങി ആഴത്തിൽ മുറിവേറ്റ സാബു ചികിത്സയിലാണ്.

നഗരത്തിൽ അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകൾ അപകടക്കുരുക്കാകുന്നതായി നേരത്തേതന്നെ വ്യാപക പരാതിയുണ്ട്.കേബിളുകളുടെ കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനും കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് സാബു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP