Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുന്നത് പരിശോധിക്കും; വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്പോർട്സ് കോംപ്ലക്‌സും പരിഗണനയിൽ എന്ന് മന്ത്രി വി. ശിവൻകുട്ടി

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുന്നത് പരിശോധിക്കും; വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്പോർട്സ് കോംപ്ലക്‌സും പരിഗണനയിൽ എന്ന് മന്ത്രി വി. ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വടുവൻചാൽ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി സ്പോർട്സ് കോംപ്ലക്സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ സ്‌കൂൾ മൈതാനങ്ങളെ കവർന്നുകൊണ്ടുള്ള കെട്ടിട നിർമ്മാണങ്ങൾ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളർച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിർത്തി വേണം കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ. കായിക മേഖലയിലെ ഉണർവ്വിനായി വിവിധ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂൾതല കായികോത്സവങ്ങൾ വിപുലമായി നടത്തും. നീന്തൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.

പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് നിർത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വർഷം മുതൽ പുനഃസ്ഥാപിക്കുക.

ജി.എച്ച്.എസ്.എസ് വടുവൻചാൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അഞ്ചുപദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോൾ അക്കാദമി, പ്രീപ്രൈമറി പാർക്ക്, ഗണിതപാർക്ക്, സ്‌കിൽ പാർക്ക്, ട്രൈബൽ മ്യൂസിയം, കാർബ ന്യൂട്രൽ സ്‌കൂൾ എന്നിങ്ങനെ അഞ്ചു നൂതന പദ്ധതികൾക്കാണ് ഇവിടെ തുടക്കമായത്.

ഐ.സി. ബാലകൃഷ്ണൻ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സീത വിജയൻ, ജനപ്രതിനിധികളായ ടി.ബി സെനു, പി.കെ സാലിം, എസ്. വിജയ, വിദ്യാ കിരണം ജില്ലാ കോർഡിനേറ്റർ വിൽസൻ തോമസ്, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.വി. മനോജ്, പി.ടി.എ പ്രസിഡണ്ട് കെ. സുരേഷ് കുമാർ, വൈസ് പ്രിൻസിപ്പാൾ കെ.വി ഷേർലി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP