Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നന്ദി..ആമിയെ പോലൊരു മകളെ തന്നതിന്..എന്റെ മണ്ടത്തരങ്ങൾ സഹിച്ചതിന്; എന്നെ ഞാനാകാൻ അനുവദിച്ചിതിന്'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസകൾ നേർന്ന് അനൂപ് മേനോൻ

'നന്ദി..ആമിയെ പോലൊരു മകളെ തന്നതിന്..എന്റെ മണ്ടത്തരങ്ങൾ സഹിച്ചതിന്; എന്നെ ഞാനാകാൻ അനുവദിച്ചിതിന്'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസകൾ നേർന്ന് അനൂപ് മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:നടൻ അനൂപ് മേനോന്റെ എട്ടാം വിവാഹവാർഷിക ദിനമാണ് ഇന്ന് 2014 ഡിസംബർ 27നാണ് അനൂപ് മേനോനുംഷമ അലക്‌സാണ്ടറും വിവാഹിതരാവുന്ന്ത്.ഷമയുടേത് പുനർവിവാഹമായിരുന്നു.ഒട്ടേറെ വിവാദ പരാമർശങ്ങൾക്കിടിയലും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചു കൊണ്ടാണ് അനൂപും ഷമയും ജീവിതത്തിൽ ഒന്നിച്ചത്.ഇന്നിതാ വിവാഹവാർഷിക ദിനത്തിൽ അനൂപ് ഭാര്യക്കായി തന്റെ ആശംസകൾ നേർന്നിരിക്കുകയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

തന്റെ കരിയറിൽ അനൂപ് മേനോൻ ഉയർച്ചകൾ താണ്ടിയത് ഷമ ഒപ്പമെത്തിയ ശേഷമായിരുന്നു.വിവാഹശേഷമാണ് അനൂപ് മേനോൻ സംവിധായകനും ഗാനരചയിതാവുമായി മാറിയത്.എല്ലാത്തിനും ഒപ്പം ഷമയുമുണ്ടായിരുന്നു.

'ഊഷ്മളമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി..എന്റെ വമ്പൻ മണ്ടത്തരങ്ങളും ക്ഷമിക്കാൻ സാധിക്കാത്ത ഭ്രാന്തും സഹിച്ചതിന് നന്ദി, പ്രിയേ..ആമിയെ പോലൊരു മകളെ തന്നതിനും, എന്റെ അച്ഛനമ്മമാർക്ക് നല്ല മരുമകളായതിനും, നമ്മൾ പുറപ്പെട്ട എണ്ണമറ്റ യാത്രകളിലെ എന്റെ ഏറ്റവും സാഹസികയായ സഹയാത്രികയായതിനും, നിന്റെ സുന്ദരമായ മനസ്സിനും.. ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിനും..... സ്‌നേഹം.. അനൂപ് മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലെഴുതി.

ഈ വർഷം അനൂപ് മേനോന്റെ മൂന്നു ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.പത്മ, വരാൽ, കിങ് ഫിഷ് തുടങ്ങിയ ചിത്രങ്ങളാണത്.ഇതിൽ പത്മ, കിങ് ഫിഷ് സിനിമകളുടെ സംവിധായകനും അനൂപ് മേനോൻ തന്നെയായിരുന്നു.ഈ വർഷം പുറത്തിറങ്ങിയ ഏഴു ചിത്രങ്ങളിൽ, 21 ഗ്രാംസ് എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമ വരാനിരിക്കുന്നു. പ്രിയ വാര്യരാണ് ഇതിലെ നായിക.നിയമ ബിരുദധാരിയായ അനൂപ് മേനോൻ ഒന്നാം റാങ്കോടെയാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP