Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡി.സി.സി.യുടെ ബഫർസോൺ വിരുദ്ധ പരിപാടിയുടെ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല; തരൂർ വിവാദത്തിനു പിന്നാലെ കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് ഉൾപ്പെടുത്തിയതെന്ന് വിശദീകരണം

ഡി.സി.സി.യുടെ ബഫർസോൺ വിരുദ്ധ പരിപാടിയുടെ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല; തരൂർ വിവാദത്തിനു പിന്നാലെ കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് ഉൾപ്പെടുത്തിയതെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം കോരുത്തോട് ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദത്തിൽ. ചൊവ്വാഴ്ച കോരുത്തോട് നടത്താനിരുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. വിഷയത്തിൽ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ട്.

ഈ മാസം ആദ്യം ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്‌റിൽ വച്ചതെന്നും ഡിസിസി നേതൃത്വം വിശദീകരിച്ചു.

മാസങ്ങൾക്ക് മുൻപ് ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് എന്നതാണ് വിവാങ്ങൾക്ക് കടുപ്പമേറുന്നത്. എ ഐ ഗ്രൂപ്പ് പോരാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ എന്നാണ് സൂചന.

ചൊവ്വാഴ്ച രാവിലെ പത്തിന് കോരുത്തോട് ടൗണിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് അധ്യക്ഷൻ. ഇവരുടേത് കൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കെ.സി. ജോസഫിന്റെയും ചിത്രങ്ങൾ പോസ്റ്ററിലുണ്ട്.

അതേസമയം വിഷയത്തിൽ എ ഗ്രൂപ്പ് നേതാക്കൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യൻ അടക്കമുള്ള ഉമ്മൻ ചാണ്ടി അനുകൂലികൾ ആണ് ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരിക്കുന്നത്. എന്നാൽ വിവാദത്തിന്റെ ആവശ്യമില്ല എന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററിൽ വെച്ചത് എന്നുമാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.

നേരത്തെ ശശി തരൂരിന് ഉമ്മൻ ചാണ്ടി അനുകൂലികളായ എ ഗ്രൂപ്പ് നേതാക്കളാണ് കോട്ടയത്ത് വേദി ഒരുക്കിയിരുന്നത്. ഇതിൽ ഔദ്യോഗിക നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ളവർ ഇതിന് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികളിൽ നിന്നു വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ഡിസിസി പ്രസിഡന്റിനോട് അറിയിക്കാതെ കോൺഗ്രസിന്റെ പോഷക സംഘടനകൾ പരിപാടികൾ ആസൂത്രണം ചെയ്യാറില്ല എന്നും ഇത് അച്ചടക്ക ലംഘനമാണ് എന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

അതേസമയം പരിപാടിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ തന്ത്രമാണ് എന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി അനുകൂലിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലും തരൂരിന്റെ പരിപാടിയോട് സഹകരിച്ചിരുന്നില്ല .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP