Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്തു; മക്കളില്ലാത്ത മകൾക്കു നൽകാൻ നീക്കം; കൊടുംക്രൂരതയിൽ ദമ്പതിമാരുൾപ്പെടെ നാല് പേർ അറസ്റ്റിൽ; കുഞ്ഞിനെ വീണ്ടെടുത്ത് പൊലീസ്

അസമിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്തു; മക്കളില്ലാത്ത മകൾക്കു നൽകാൻ നീക്കം; കൊടുംക്രൂരതയിൽ ദമ്പതിമാരുൾപ്പെടെ നാല് പേർ അറസ്റ്റിൽ; കുഞ്ഞിനെ വീണ്ടെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹാട്ടി: അസമിൽ യുവതിയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതിമാരുൾപ്പെടെ നാല് പേർ അറസ്റ്റിൽ. അസമിലെ ഗുവഹത്തിയിലാണ് സംഭവം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ, തങ്ങളുടെ മക്കളില്ലാത്ത മകൾക്കു നൽകാനാരുന്നു നീക്കം. 

ദമ്പതിമാരുടെ മകൻ, കൊല്ലപ്പെട്ട യുവതിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് കുഞ്ഞിനെ കൈക്കലാക്കി നൽകുന്നതിനാണ് ദമ്പതിമാർ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം സിമലുഗുരിയിലെ മാർക്കറ്റിൽ നിന്നാണ് കെന്ദുഗുരി ബൈലുങ് ഗ്രാമത്തിലെ നിതുമോണി ലുഖുരാഖോൻ എന്ന യുവതിയെ കാണാതായത്. ചൊവ്വാഴ്ച രാവിലെ ചറൈഡിയോ ജില്ലയിലെ രാജബാരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി.

തുടർന്ന്, സിമലുഗുരി, ശിവസാഗർ, ചരൈഡിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘങ്ങളുടെ ഊർജിതശ്രമമായി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്കാണ് കൊണ്ടുപോകാൻ ശ്രമിച്ചത്.

സിമലുഗുരി, ശിവസാഗർ, ചരായിദേവ്, ജോർഹത് എന്നിവടങ്ങളിൽ നിന്നുള്ള സംയുക്തപൊലീസ് സംഘത്തിന്റെ അവസരോചിത ഇടപെടലാണ് കുഞ്ഞിനെ ജോർഹതിൽ നിന്ന് വീണ്ടെടുക്കാൻ സാധിച്ചത്.

'കുഞ്ഞിനെ ഹിമാചൽ പ്രദേശിൽ താമസിക്കുന്ന മകൾക്ക് കൈമാറാനാണ്ണം ഇവർ നിതുമോണിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് യുവതിയെ കൊലപ്പെടുത്തി. മകന്റെ കൈയിൽനിന്ന് ട്രെയിനിൽ വച്ചാണ് പൊലീസ് കുഞ്ഞിനെ കണ്ടെടുത്തത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു വെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത് നിതുമോണി എതിർത്തപ്പോൾ മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ദമ്പതികൾ അവളെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രണാലി ഗൊഗോയ് എന്ന ഹീരാമയി, ഭർത്താവ് ബസന്ത ഗൊഗോയ് എന്നിവരെ സിമലുഗുരി റെയിൽവെ സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിൽ താമസിക്കുന്ന ഇവരുടെ മകളുടെ അടുത്തേക്ക് കുഞ്ഞിനെ കടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതിമാരുടെ മകൻ പ്രശാന്ത ഗൊഗോയ്, നിതുമോനിയുടെ അമ്മ ബോബി ലുഖുരഖോൻ എന്നിവരെ അതിനടുത്ത ദിവസമാണ് അറസ്റ്റ് ചെയ്തത്.

നിതുമോനിയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുക്കാൻ ഇവർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതയായ മകൾക്ക് കുട്ടികളുണ്ടാകാത്തതിനാൽ കുഞ്ഞ് വേണമെന്നുള്ള മകളുടെ ആഗ്രഹം നടത്തിക്കൊടുക്കാനാണ് ഹീരാമയിയും ബസന്തും കടുംകൈയ്ക്ക് മുതിർന്നത്. തട്ടിയെടുത്ത കുഞ്ഞുമായി പ്രശാന്ത ട്രെയിനിൽ കയറിയെങ്കിലും പിടിയിലാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP