Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ നേരിട്ട് ഹാജരാകണം'; കോടതിയലക്ഷ്യ ഹർജിയിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; നിദ ഫാത്തിമയുടെ മരണം മനഃപൂർവമുള്ള നരഹത്യയെന്ന് ഹർജിക്കാർ; നിദയുടെ മൃതശരീരം ശനിയാഴ്ച പുലർച്ചെ എത്തിക്കും

'സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ നേരിട്ട് ഹാജരാകണം'; കോടതിയലക്ഷ്യ ഹർജിയിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; നിദ ഫാത്തിമയുടെ മരണം മനഃപൂർവമുള്ള നരഹത്യയെന്ന് ഹർജിക്കാർ; നിദയുടെ മൃതശരീരം ശനിയാഴ്ച പുലർച്ചെ എത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൈക്കിൾ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ നേരിട്ടു ഹാജരാകാൻ കേരള ഹൈക്കോടതിയുടെ നിർദ്ദേശം. കേരള സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോടും നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് വി.ജി.അരുണിന്റെ സിംഗിൾ ബെഞ്ചാണു കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.

നിദ ഫാത്തിമയുടെ മരണം മനഃപൂർവം ഉള്ള നരഹത്യയാണെന്ന വാദമാണ് സൈക്കിൾ പോളോ അസോസിയേഷൻ ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. മത്സരത്തിനായി എത്തിയ കുട്ടികൾക്കു വെള്ളവും ഭക്ഷണവും നൽകിയില്ലെന്നു ഹർജിക്കാർ കോടതിയെ അറിയിച്ചു. അഖിലേന്ത്യാ ഫെഡറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണസൗകര്യങ്ങൾക്കും മറ്റുമായി അരലക്ഷം രൂപ നേരത്തേ നൽകിയിരുന്നു.

എന്നാൽ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷൻ പരിഗണന നൽകിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.

സൈക്കിൾ പോളോ മത്സരത്തിനായി നാഗ്പുരിലെത്തിയ ആലപ്പുഴ കാക്കാഴം പുറക്കാടൻ സുഹ്‌റ മൻസിൽ ഷിഹാബുദീന്റെ മകൾ നിദ ഫാത്തിമയാണ് ഛർദിയെ തുടർന്നു ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രിയിൽ മരിച്ചത്.

പെൺകുട്ടിക്കു മരുന്നു കുത്തിവച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയും തീവ്രപരിചരണ വിഭാഗത്തിൽവച്ചു മരിക്കുകയുമായിരുന്നു. കോടതിവിധി നേടിയാണ് കേരള ടീം മത്സരത്തിനെത്തിയത്. ഇവർക്കു താമസസൗകര്യം ഒരുക്കാതിരുന്നതിനെ തുടർന്ന് ഇവിടെയുള്ള ബിഎംഎസ് ഓഫിസിലായിരുന്നു താമസം.

നിദ ഫാത്തിമയുടെ നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലർച്ചെ ആറരയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തും. ഇന്ന് ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതശരീരം വിമാനമാർഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് എത്തിക്കും. അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരികയാണ്.

വിമാനത്താവളത്തിൽ നിന്ന് മൃതശരീരം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിൽ എത്തിക്കാൻ ആംബുലൻസ് ഏർപ്പെടുത്തി. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു

നിദയുടെ പിതാവ് ഷിഹാബ് നാഗ്പൂരിൽ എത്തിയിട്ടുണ്ട്. സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികളും ഒപ്പമുണ്ട്. നാഗ്പൂരിലെ ആശുപത്രിയിലും മൃതശരീരം കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചെലവുകൾ വഹിക്കാൻ അഞ്ച് ലക്ഷം രൂപ സംസ്ഥാന സ്പോട്സ് കൗൺസിൽ അനുവദിച്ചിട്ടുണ്ട്. സ്പോട്സ് കൗൺസിൽ പ്രതിനിധികൾ നാഗ്പൂരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂർ, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവർക്ക് മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചിരുന്നു. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോർട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP