Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ബോക്‌സ് ഓഫീസിൽ കുതിച്ച് അവതാർ 2; ആസ്വാദകർ കാത്തിരിക്കുന്നത് വർഷം കഴിയും മുൻപ് ചരിത്രനേട്ടം അവതാർ 2 പിന്നിടുമോ എന്നറിയാൻ; ഇന്ത്യൻ ബോക്‌സോഫിസിലും കുതിപ്പ് തുടരുന്നു

ലോക ബോക്‌സ് ഓഫീസിൽ കുതിച്ച് അവതാർ 2; ആസ്വാദകർ കാത്തിരിക്കുന്നത് വർഷം കഴിയും മുൻപ് ചരിത്രനേട്ടം അവതാർ 2 പിന്നിടുമോ എന്നറിയാൻ; ഇന്ത്യൻ ബോക്‌സോഫിസിലും കുതിപ്പ് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഹോളിവുഡ്: ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. 441.6 മില്ല്യൺ എന്ന മികച്ച ഓപ്പണിങ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്ല്യൺ ഡോളർ എന്ന നാഴികകല്ലും പിന്നിട്ടു. ഇപ്പോൾ ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മൊത്തം 609.7 മില്ല്യൺ ഡോളർ നേടിയിട്ടുണ്ട്.

കളക്ഷൻ കണക്ക് അനുസരിച്ച് അവതാർ: ദി വേ ഓഫ് വാട്ടർ ഇപ്പോൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടത്തിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച ആഗോള ബോക്‌സ് ഓഫീസിൽ അവതാർ 2 14.3 മില്യൺ ഡോളർ നേടി. ഇത് ടോം ക്രൂസിന്റെ ടോപ്പ് ഗൺ: മാവെറിക്ക് സ്ഥാപിച്ച 14.8 മില്യൺ ഡോളറിന് തൊട്ടുപിന്നിലാണ്. അവധിക്കാലം സജീവമായതിനാൽ, വരുന്ന വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള കണക്കുകൾ വർദ്ധിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.

ടോപ്പ് ഗൺ: മാവെറിക്ക് യുഎസിൽ ആകെ നേടിയ 719 മില്യൺ ഡോളറിന്റെ റെക്കോർഡിനെ മറികടക്കാൻ ജെയിംസ് കാമറൂൺ ചിത്രത്തിന് കഴിയുമോ എന്നതാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. അവതാറിന്റെ രണ്ടാംഭാഗത്തിന് ബുധനാഴ്ച വരെയുള്ള വിദേശ കളക്ഷൻ ചൈന 70.5 മില്യൺ ഡോളറാണ്. നിലവിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ അവിടെ കളക്ഷൻ കുറയാനും സാധ്യതയുണ്ട്. ഫ്രാൻസിൽ 37 മില്യൺ ഡോളറും കൊറിയയിൽ 32.1 മില്യൺ ഡോളറും ഇന്ത്യയിൽ നിന്ന് 26.5 മില്യൺ ഡോളറുമാണ് അവതാർ 2 നേടിയത്.

അവതാർ 2 ഇപ്പോൾ ഇന്ത്യൻ ബോക്‌സോഫീസിൽ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഡിസംബർ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തിൽ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷൻ 193.30 കോടി രൂപയായി.

പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.

നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാം വർത്തിങ്ടൺ, സിഗോർണി വീവർ, സോ സൽദാന, കേറ്റ് വിൻസ്ലെറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാർ: ദി വേ ഓഫ് വാട്ടർ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP