Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിദ ഫാത്തിമയുടെ മരണം ലോക്‌സഭയിൽ ഉന്നയിച്ച് കേരള എംപി മാർ; സൈക്കിൾ പോളോ താരത്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തും; ഉറപ്പുമായി കായികമന്ത്രി അനുരാഗ് ഠാക്കൂർ

നിദ ഫാത്തിമയുടെ മരണം ലോക്‌സഭയിൽ ഉന്നയിച്ച് കേരള എംപി മാർ; സൈക്കിൾ പോളോ താരത്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തും; ഉറപ്പുമായി കായികമന്ത്രി അനുരാഗ് ഠാക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമ നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടയിൽ മരിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ.വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി.വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്‌സഭയിൽ ഉന്നയിച്ചതിനെ തുടർന്നായിരുന്ന മന്ത്രിയുടെ ഉറപ്പ്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉടൻ തന്നെ ബന്ധുക്കൾക്ക് വിട്ട് നൽകും.സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫും ബെന്നി ബെഹനാൻ എംപിയുമാണ് ലോക്‌സഭയിൽ ആവശ്യപ്പെട്ടത്.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി.ഇതേ തുടർന്ന് സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി അദ്ദേഹം പറഞ്ഞു.

സ്പോർട്സ് കൗൺസിൽ അംഗീകാരമുണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ല. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവുണ്ടായിട്ടും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം. 2015 മുതൽ എല്ലാ വർഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിൾ പോളോ അസോസിയേഷൻ ടീമുകളെ അയക്കുന്നത്. എന്നാൽ യാത്ര പോവുന്നതല്ലാതെ ഒരിക്കൽ പോലും ടീം മത്സരിക്കാനിറങ്ങിയിട്ടില്ല. പലകാരങ്ങൾ പറഞ്ഞ് എല്ലാ വർഷവും ദേശീയ ഫെഡറേഷൻ മത്സരവേദിയിൽ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും.ചുരുക്കത്തിൽ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്‌പോട്‌സ് കൗൺസിൽ വഴി സർക്കാർ വെറുതേ കളഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരവും ഉണ്ടാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP