Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസിലെ 'എ' വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ച് ജനമദ്ധ്യത്തിൽ താറടിച്ചത് തുറന്നു പറഞ്ഞത് അഞ്ചാം ചരമ വാർഷികത്തിന്; പന്ത്രണ്ടിൽ ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ കരുണാകരന്റെ മനസ്സ് തകർത്തത് സിപിഎം എന്ന ആരോപണവും; വീണ്ടും ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുമ്പോൾ

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസിലെ 'എ' വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ച് ജനമദ്ധ്യത്തിൽ താറടിച്ചത് തുറന്നു പറഞ്ഞത് അഞ്ചാം ചരമ വാർഷികത്തിന്; പന്ത്രണ്ടിൽ ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ കരുണാകരന്റെ മനസ്സ് തകർത്തത് സിപിഎം എന്ന ആരോപണവും; വീണ്ടും ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുണാകരന്റെ മനസ്സ് തകർത്തത് സിപിഎം ആണെന്ന് ചെറിയാൻ ഫിലിപ്പ്. കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്. അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ പറയാതെ വയ്യ. ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ വാർദ്ധക്യ കാലത്ത് കെ.കരുണാകരന്റെ മനസ്സ് തകർത്തത് സി പി എം ആണ്‌ഫെയ്‌സ് ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് നിലപാട് വ്യക്തമാക്കുന്നത്. സിപിഎമ്മുമായി തെറ്റി കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ വീണ്ടും സിപിഎമ്മിനെ ആക്രമിക്കുകയാണ്. ഈ വിഷയത്തിലും പിണറായി വിജയനെ ചെറിയാൻ കുറ്റപ്പെടുത്തുന്നില്ല.

2004 ൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്കുകൾ മൂർച്ഛിച്ചപ്പോൾ എൽ ഡി എഫിലേക്ക് വരാൻ കരുണാകര വിഭാഗത്തെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സി പി എം നേതൃത്വമാണ്. അതിനെ തുടർന്നാണ് കരുണാകരൻ ഡി ഐ സി രൂപീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഡി ഐ സിയുമായി സി പി എം സഖ്യമുണ്ടാക്കി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സെബാസ്റ്റ്യൻ പോൾ (എറണാകുളം), പന്ന്യൻ രവീന്ദ്രൻ ത്രിരുവനന്തപുരം) എന്നിവരുടെ വിജയത്തിന് കരുണാകരന്റെ സഹായം തേടി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിൽ ഡി ഐ സി യുമായി സഖ്യം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ കരുണാകരൻ ഞെട്ടി എന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഒരാൾ പോലും അദ്ദേഹത്തെ വിളിച്ചില്ല. മരണം വരെയും മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.മുരളീധരന്റെ തിരിച്ചു വരവ് കാണാൻ കഴിയാതെയാണ് കരുണാകരൻ അന്ത്യശ്വാസം വലിച്ചത്. കരുണാകരനുമായി സഖ്യത്തിന് ആദ്യം പരസ്യ നിലപാട് സ്വീകരിച്ചത് വി എസ് അച്ചുതാനന്ദനായിരുന്നു. തങ്ങളുടെ കയ്യിൽ 40 പേരുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും 31 പേർ കൂടി വന്നാൽ പുതിയ മന്ത്രിസഭ രൂപീകരിക്കാമെന്നുമാണ് വി എസ് പറഞ്ഞിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ സഹായം കൂടാതെ ജയിക്കാമെന്നായപ്പോൾ വി എസ് കാലുമാറി-ചെറിയാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

വി എസിന്റെ പ്രേരണയിലാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സി പി എം പോളിറ്റ്ബ്യൂറോ കരുണാകരനുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, പിണറായി വിജയൻ മാത്രം കരുണാകരനുമായി സഖ്യത്തിന് അവസാനം വരെ വാദിച്ചിരുന്നുവെന്നും ചെറിയാൻ പറയുന്നു. മുമ്പ് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കുന്നതിൽ പങ്കാളിയായതിൽ മാപ്പു പറഞ്ഞ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കരുണാകരനെ ജനമദ്ധ്യത്തിൽ താറടിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാവേണ്ടതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

അട്ടിമറിയിൽ പങ്കാളിയാകേണ്ടി വന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കരുണാകരനെ ചാരനായും ജനദ്രോഹിയായും ചിത്രീകരിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മുമ്പെഴുതിയ പറയുന്നു. കരുണാകരന്റെ അഞ്ചാം ചരമ വാർഷികത്തിൽ അദ്ദേഹത്ത അനുസ്മരിച്ചു കൊണ്ടെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഏറ്റുപറച്ചിൽ. അന്ന് ഇടതുപക്ഷത്തായിരുന്നു ചെറിയാൻ ഫിലിപ്പ്. ഈ അപരാധത്തിന്റെ കുറ്റബോധം എന്നെ വേട്ടയാടുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ക്ഷമാപണത്തിന് മുതിരുന്നതെന്നും ചെറിയാൻ പറഞ്ഞിരുന്നു.

1994-95 കാലഘട്ടത്തിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കൊൺഗ്രസിലെ 'എ' വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തിൽ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോൺഗ്രസ് ഹൈക്കമാന്റിനു കുറ്റപത്രം സമർപ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തവർക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേതാണ്-ഇതായിരുന്നു ഏഴു കൊല്ലം മുമ്പ് പറഞ്ഞത്.

കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എൽ എ മാരെ അടർത്തിയെടുത്ത് നിയമസഭ'കക്ഷിയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാർമികവും നീചവും ആയിരുന്നു. ഞാൻ ചെയ്ത കാര്യങ്ങൾ 1998ൽ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാൻ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്ഥാനം നേടി. കെ കരുണാകരനെ കുറിച്ചുള്ള ഓർമ്മകൾക്കു മുമ്പിൽ ദുഃഖഭാരത്തോടെ തല കുനിക്കുന്നു.-ഇതായിരുന്നു ചെറിയാൻ അന്ന് തുറന്നു പറഞ്ഞ കുറ്റസമ്മതം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP